കർമ്മ 19 (അവസാന ഭാഗം.) [Yshu] 167

“””””കോശി അല്ലെങ്കിൽ ആ പോലീസുകാരൻ. അവരിൽ ആരുടേത് ആയിരിക്കും ആ ഡെഡ് ബോഡി..??

കണക്ക് കൂട്ടലുകൾ ശരിയാണെങ്കിൽ ആ പോലിസുകാരന്റെത് ആയിരിക്കും.””””

ഫോൺ കോൾ കട്ട് ആക്കിയ ശേഷം വർമ്മ ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം പകർന്നു കൊണ്ട് ആലോചിച്ചു.

വീണ്ടും ഫോൺ റിങ്ങ് ചെയ്തതും അയാൾ കൊൾ അറ്റന്റ് ചെയ്തു.

“യെസ് ജൂടോ.”

“സാർ ഇറ്റ്‌സ് ഇമ്പോസിബിൾ. ആ ഡെഡ് ബോഡിക്ക് ചുറ്റും ആൾക്കാർ കൂടി കഴിഞ്ഞു.”

“ബ്ലഡീ ഫ***ഴ്സ്…”

വർമ്മ ഫോൺ കോൾ ദേഷ്യത്തോടെ കട്ട് ചെയ്തു.

“നിന്റെ കളികൾ ഇന്നത്തോടെ അവസാനിക്കും…. അവസാനിപ്പിക്കും ഈ വർമ്മ.”

അയാൾ വീണ്ടും മദ്യ ഗ്ലാസ്സ് വായിലേക്ക് കമഴ്ത്തി.

**********************************

“ആ…”

അപ്രതീക്ഷിതമായി ഏറ്റ അടിയിൽ ഒന്ന് പതറിയെങ്കിലും രണ്ടാമത്തേത് അനി കൃത്യമായി ബ്ലോക്ക് ചെയ്ത് കിട്ടിയ അവസരത്തിൽ തന്നെ എതിരാളിക്കിട്ട് ചെസ്റ്റിൽ നോക്കി പഞ്ച് ചെയ്തിരുന്നു.

ഒന്ന് നീട്ടി ചുമച്ച് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് മണി എന്ന ഇരുമ്പ് മണി അനിയുടെ ആദ്യ പഞ്ചിൽ തന്നെ വിവശനായി.

വീണു കിടക്കുന്ന മണിയെ മറികടന്നു കൊണ്ട് അപ്പോഴേക്കും മണിയുടെ കൂട്ടാളി വിനായകൻ ഉൾപ്പെടെ പത്തോളം വരുന്ന സംഘവും അനിയെ ആയുധങ്ങളുമായി വളഞ്ഞിരുന്നു.

“”””ഇവർ തന്റെ വരവ് നേരത്തേ തന്നെ മനസ്സിലാക്കിയിരിക്കുന്നു.””””

ഒരു നിമിഷത്തേക്ക് പതറിപ്പോയ മനസ്സ് വരുതിയിൽ ആക്കിക്കൊണ്ട് അനി എന്ന സൂര്യൻ ഒരു തീ പന്തം പോലെ എതിരാളികൾക്ക് നേരെ പാഞ്ഞടുത്തു.

ആദ്യം പാഞ്ഞു വന്ന് കത്തി വീശിയവന്റെ കൈ ബ്ലോക്ക് ചെയ്ത് വട്ടം കറങ്ങി കൈ മുട്ട് മടക്കി അടുത്തവന്റെ നെഞ്ചിൽ കൂട് തകർത്ത ശേഷം മൂന്നാമത്തെ നാഭിക്കിട്ട് കാല് കൊണ്ട് ഒരു കിക്കും

അതോടെ രണ്ട് പേർ വേദന കടിച്ചമർത്തിക്കൊണ്ട് വശങ്ങളിലേക്ക് വീണു.

തൊട്ടവരെല്ലാം ഓരോരുത്തരായി പൊള്ളലേറ്റത്പോലെ തളർന്നു വീണു. പലരും നെഞ്ചിൽ ഏറ്റ ക്ഷതത്തിൽ ശ്വാസം എടുക്കാൻ കഴിയാതെ കുഴഞ്ഞു.

അവസാന ശ്രമം എന്നോണം ഇരുമ്പ് മണി കയ്യിൽ ബേസ് ബോൾ സ്റ്റിക്കുമായി പാഞ്ഞടുത്തെങ്കിലും അതും ഫലം കണ്ടില്ല. അനിയുടെ കാല് കൊണ്ടുള്ള തോഴി ഏറ്റ് മണി ശ്യാം കിടന്നിരുന്ന കോട്ടേജിന്റെ വാതിലും തകർത്ത് അകത്തേക്ക് പതിച്ചു.

വാതില് തകരുന്ന ശബ്ദവും കെട്ട്‌ കൊണ്ടാണ് ശ്യാം തന്റെ ചെറിയ മയക്കത്തിൽ നിന്നും ഉണരുന്നത്

“”””സാറേ വേഗം ഇവിടെ നിന്ന് രക്ഷപ്പെട്ടോ. ഇത്‌ നമ്മള് കൂട്ടിയാൽ കൂടില്ല. വർമ്മ സാറ് പറഞ്ഞത് പ്രകാരം ഞങ്ങൾ സറിന്റെ പിറകിൽ തന്നെ ഉണ്ടായിരുന്നു.””””

തറയിൽ കിടന്ന് വേദന സഹിച്ചു കൊണ്ടുള്ള ഇരുമ്പ് മണിയുടെ പറച്ചലിൽ നിന്നും ശ്യാമിന് ഏകദേശം കാര്യങ്ങൾ വ്യക്തമായതും. ശരവേഗത്തിൽ തലയൊന്നു കുടഞ്ഞു കിടക്കയ്ക്ക് അടിയിൽ നിന്നും പിസ്റ്റലും എടുത്ത് അവൻ പുറത്തേക്ക് കുതിച്ചു.

പുറത്തെത്തുമ്പോൾ കാണുന്നത് ചോരയിൽ മുങ്ങി നിലത്ത് മുട്ട് കാലിൽ കിടക്കുന്ന വിനായകന്റെ തല ലക്ഷ്യമാക്കി വീണ്ടും വീണ്ടും മുഷ്ടി ചുരുട്ടി വന്യതയോടെ ഇടിക്കുന്ന ഒരു മനുഷ്യനെയാണ്.

2 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. സൂര്യൻ

    ?ഇത് ടച്ചിങ്ങസ് പോയല്ലൊ

Comments are closed.