അനായാസമായി കോശി ചെറിയാന്റെ ബോഡി ആന്റണിയുടെ തറവാട് വീടിരിക്കുന്ന സ്ഥലത്ത് ഡമ്പ് ചെയ്ത് തിരികെ മെയിൻ റോഡിൽ എത്തിയതും ജീപ്പ് തനിക്ക് സേഫ് ആണെന്ന് തോന്നിയ ഊട് വഴികളിലൊന്നിൽ കയറ്റി പാർക്ക് ചെയ്ത് അനി എന്ന സൂര്യൻ പുറത്തിറങ്ങി. ആരും തിരിച്ചറിയാതിരിക്കാൻ വേണ്ടി അവൻ മുഖത്ത് ഒരു മാസ്ക് അണിഞ്ഞിട്ടുണ്ട്.
ചുറ്റും വിജനത ഉറപ്പാക്കിക്കൊണ്ട് തന്റെ ലാപ്ടോപ്പ് കയ്യിലെടുത്ത് ജീപ്പിന്റെ ബൊണറ്റിനു മുകളിൽ വച്ച ശേഷം അതിൽ നെറ്റ് കണക്ട് ചെയ്ത് ശ്യാമിന്റെ കറന്റ് ലൊക്കേഷൻ തിരഞ്ഞു.
“””””സീ പാലസ്…”””””
ശ്യാമിന്റെ നിലവിലെ ലൊക്കേഷൻ കോഴിക്കോട് കടപ്പുറത്തെ കുപ്രസിദ്ധമായ സീ പാലസ് എന്ന പ്രൈവറ്റ് റിസോർട്ടിൽ ആണെന്ന് കണ്ടതും അനിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
മദ്യവും മയക്കുമരുന്നും മദിരാശിയും കൊണ്ട് കുപ്രസിദ്ധമായ സീ പലസ്സിൽ രാത്രി 12 മണിക്ക് ശ്യാമിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അനിക്ക് ഊഹിക്കാൻ കഴിയുന്നതേ ഉണ്ടായിരുന്നുള്ളു.
ഒരു പുച്ഛ ചിരിയോടെ അനി വീണ്ടും ജീപ്പിൽ കയറി സീ പാലസ് റിസോർട്ട് ലക്ഷ്യമാക്കി നീങ്ങി.
ആ വഴി പോകുമ്പോൾ തന്നെ അനിയുടെ മനസ്സിൽ മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു.
“”””ഉചിതമായിടത്ത് ആന്റണിയുടെ ഡെഡ് ബോഡി ഡമ്പ് ചെയ്യണം. ഇതും കൊണ്ട് കൂടുതൽ ദൂരം സഞ്ചരിക്കുന്നത് അപകടമാണ്. പ്രത്യേകിച്ച് പോലീസിന്റെ ഭാഗത്ത് നിന്നുള്ള തിരച്ചിൽ അവസാനിക്കാത്ത സ്ഥിതിക്ക്.””””
പെട്ടെന്നാണ് അവന്റെ മനസ്സിലേക്ക് വർമ്മ ഇന്റർനാഷണലിന്റെ പൂട്ടിപ്പോയ ഒരു റിസോർട്ടിന്റെ കാര്യം ഓർമ്മ വന്നത്.
ശ്യാമിനെ രണ്ട് ദിവസം പിന്തുടർന്നത് വഴി അവിടേക്കുള്ള മാർഗം നല്ല നിശ്ചയം ഉണ്ടായിരുന്ന അനി ജീപ്പ് ആ വഴി തിരിച്ചു വിട്ടു.
ആളും അനക്കവും ഇല്ലാത്ത ആ പ്രൈവറ്റ് റിസോർട്ടിലേക്ക് ആന്റണിയുടെ ശവശരീരം വലിച്ചെറിഞ്ഞ ശേഷം നേരെ സീ പലസിലേക്ക്.
“””””മോനെ ശ്യാമേ നിന്റെ നിമിഷങ്ങൾ എണ്ണിത്തുടങ്ങിയിരിക്കുന്നു. ഞാൻ വരുകയാണ് നിന്റെ കാലൻ.”””””
അനി ജീപ്പിന്റെ വേഗത കുറച്ച ശേഷം പതിയെ സീ പാലസ് റിസോർട്ടിന്റെ കോമ്പൗണ്ടിന് പുറത്ത് വാഹനം പാർക്ക് ചെയ്ത് പരിസരം വീക്ഷിച്ച ശേഷം അതേ ജീപ്പിന്റെ മുകളിൽ കൂടി കയറി മതിൽ ചാടിക്കടന്ന് റിസോർട്ടിന് അകത്തേക്ക് കയറി.
“അണ്ണാ ഒന്ന് നോക്കണേ. ഞാൻ രണ്ട് പെഗ്ഗ് അടിച്ചേച്ചും വരാം നല്ല തണുപ്പ്.”
കാവൽ നിന്നിരുന്ന സെക്യൂരിറ്റി അവിടേക്ക് വന്ന ഒരു തടിമാടനോട് അതും പറഞ്ഞ് പോയതും അനി സെക്യൂരിറ്റി കാബിനിലേക്ക് കയറി കയ്യിൽ ക്ലോറോഫോം തയ്യാറാക്കി വച്ചു.
ആ തടിമാടൻ അങ്ങോട്ടേക്ക് കയറി വന്നതും അനി ക്ലോറോഫോം തൂകിയ തുണി അയാളുടെ മുഖത്തേക്ക് ചേർത്തു.
ആ തടിമാടനെ സെക്യൂരിറ്റി ക്യാബിന്റെ ബാക്കിൽ മറച്ച് വച്ച ശേഷം ഒരിക്കൽ കൂടി ലാപ്ടോപ്പിൽ ശ്യാമിന്റെ ഫോൺ ലൊക്കേഷൻ നോക്കി ഉറപ്പിച്ച ശേഷം ഇരുളിന്റെ മറപറ്റി നീങ്ങി.
“””””നേരത്തേ കണ്ട ആ സെക്യൂരിറ്റിയെ കൂടി ഒതുക്കണം.””””
പത്തു മിനിറ്റോളം ഉചിതമായ ഇടത്ത് കാത്ത് നിന്നതിനോടുവിൽ ആ സെക്യൂരിറ്റിയെ കൂടി സൈഡ് ആക്കിക്കൊണ്ട് അനി കോട്ടേജുകളാക്കി വേർതിരിച്ച റിസോർട്ടിൽ തന്റെ ലക്ഷ്യം നോക്കി നീങ്ങി.
**********************************
“സാർ ഒരുത്തൻ ശ്യാം സാറിന്റെ കോട്ടെജിന് നേരെ പാത്തും പതുങ്ങിയും വരുന്നുണ്ട്.
അവൻ ആ സെക്യൂരിറ്റിയെ ബലം പ്രയോഗിച്ച് ബോധം കെടുത്തിയിട്ടാണ് വരുന്നത്.”
“അവൻ ഒറ്റയ്ക്ക് ആണോ..??”
“അതേ സാർ.”
“മണി ബീ കെയർഫുൾ. ശ്യാമിന് ഒരു പോറൽ പോലും ഏൽക്കരുത്. ആ വരുന്നത് ഏതവനായാലും അവനെ എനിക്ക് ജീവനോടെ വേണം.
♥️♥️♥️♥️♥️♥️♥️♥️
?ഇത് ടച്ചിങ്ങസ് പോയല്ലൊ