ഇതെല്ലാം കണ്ട് കൊണ്ടിരുന്ന ആന്റണിയുടെ അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയാത്തത് ആയിരുന്നു. അയാൾക്ക് അറിയാം അടുത്ത ഊഴം തന്റേത് ആണെന്ന്.
“”””നാളിതുവരെ കൈക്കൂലിയിലൂടെ സ്വരു കൂട്ടിയതൊന്നും തന്റെ രക്ഷയ്ക്കെത്തില്ല. തന്റെ മരണം അടുത്തിരിക്കുന്നു.”””””
കോശിയുടെ ചലനം നിലച്ച ശേഷം മറ്റൊരു ബക്കറ്റും കത്തിയുമായി ആന്റണിക്ക് അരികിലേക്ക് വരുന്ന അനിയെ അയാൾ അവസാനമായി ദയനീയതയോടെയുള്ള നോട്ടം നോക്കി.
“””””ഇല്ല…. കരുണയുടെ ഒരു തരി പോലും ആ മുഖത്ത് ഇല്ല…””””””
“ഗുഡ് ബൈ ആന്റണി…. നിനക്കും മടങ്ങാം…. മഹാഭാരത കഥ നീ വായിച്ചട്ടില്ലേ അതിൽ ശ്രീ കൃഷ്ണൻ പറഞ്ഞത് പോലെ മലിനമായ നിന്റെ ഈ ശരീരം വിട്ട് നിന്റെ ആത്മാവിനെ ഞാൻ സ്വതത്രം ആക്കി നൽകാം.”
അതും പറഞ്ഞ് അനി ആന്റണിയുടെ വെയിനും കട്ട് ചെയ്തു.
ആന്റണിയും പിടഞ്ഞ് അവസാനിച്ചതോടെ അനി ഇരുവരുടെയും വസ്ത്രങ്ങൾ നീക്കിയ ശേഷം സർജിക്കൽ നയ്ഫ് കൊണ്ട് ഇരുവരുടെയും ശരീരത്തിൽ ആവിശ്യത്തിന് മുറിവുകൾ ഉണ്ടാക്കി പോർട്ടബിള് ഗ്യാസ് കിറ്റ് കൊണ്ട് നഗ്നമായ ശരീരത്തിൽ പൊള്ളാലേൽപ്പിച്ച് മുഖം ഉൾപ്പടെ വികൃതമാക്കി ശേഷം ചന്ദന തൈലം പൂശി പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞു.
ഓംനി വാൻ ഉപയോഗിച്ച് പുറത്തിറങ്ങുന്നത് റിസ്ക് ആയത് കൊണ്ട് തന്നെ അനി സഞ്ജു വഴി ഒരു പഴയ ഫോർ വീൽ ജീപ്പ് സംഘടിപ്പിച്ചിരുന്നു. കോശിയുടെ ഡെഡ് ബോഡി ഡമ്പ് ചെയ്യേണ്ട ആന്റണിയുടെ തറവാട് വീട് ഉൾപ്പെടുന്ന സ്ഥലത്തേക്ക് അങ്ങനൊരു വാഹനം ഉപയോഗിച്ച് മാത്രമേ എത്തിപ്പെടാൻ കഴിയുകയുള്ളു താനും.
കൈകളിൽ കറുത്ത ഗ്ലൗസ് അണിഞ്ഞ ശേഷം രാത്രി 11 മണിയോടെ ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പാക്കിക്കൊണ്ട് അനി വിറക് പുരയിൽ നിന്നും രണ്ട് പേരുടെയും ബോഡി എടുത്ത് ജീപ്പിൽ കിടത്തി.
ശേഷം എന്നത്തേയും പോലെ അത്യാവിശ്യം തേങ്ങയും വിറകുമെല്ലാം അതിന് മുകളിൽ പാകി.
ലാപ്ടോപ്പും അത്യാവശ്യം വേണ്ട ചില സാധനങ്ങളും ഒരു ഹാൻഡ് ബാഗിലും പിസ്റ്റൽ എടുത്ത് അരയിലും വച്ച ശേഷം ജീപ്പിന്റെ വളയം പിടിച്ച് നേരെ ആന്റണിയുടെ തറവാട് വീടിരിക്കുന്ന സ്ഥലത്തേക്ക് നീങ്ങി.
*********************************
“ശ്യാം. നിന്നോട് ഞാൻ എത്രയും പെട്ടെന്ന് തിരികെ വരാൻ ആവിശ്യപ്പെട്ടതല്ലേ.”
“പപ്പാ… ഞാൻ…
പപ്പാ നാളിതുവരെ ഏൽപ്പിച്ച എന്തും ഈ ശ്യാം വർമ്മ ഒരു പിഴവും കൂടാതെ ചെയ്തു തന്നിട്ടുണ്ട്…
നാളെ.. നാളെ ഒരു ദിവസം.കൂടി മാത്രം.
ഇനി ഒരെണ്ണത്തിനെ കൂടി മാത്രമേ തീർക്കാൻ ഉള്ളു. നാളെ അതും കൂടി തീർത്തിട്ട് ഞാൻ വരാ…..”
“കൂടുതൽ ഒന്നും പറയേണ്ട ഇറ്റ്സ് മൈ ഓർഡർ. മോർണിംഗ് ഫ്‌ളൈറ്റിൽ നീ ഇവിടെ ഉണ്ടാകണം.”
“ഹലോ പപ്പാ… ഹലോ.. ഹലോ… ഛേ…”
ശ്യാം ഫോൺ കോൾ പൂർത്തിയാക്കും മുമ്പ് വർമ്മ ഇന്റർനാഷണലിന്റെ അധിപതി ഫോൺ കോൾ ദേഷ്യത്തോടെ അവസാനിപ്പിച്ചിരുന്നു.
ശ്യാം കലിപ്പിൽ ഫോൺ സോഫാ സെറ്റിലേക്ക് വലിച്ചെറിഞ്ഞ ശേഷം തിരികെ ബെഡ് റൂമിലേക്ക് കയറി.
അവിടെ കിടക്കയിൽ അർദ്ധ നഗ്നരായ രണ്ട് തരുണീമണികൾ അവന്റെ വരവും പ്രതീക്ഷിച്ച് ഇരിപ്പുണ്ടായിരുന്നു.
“കമ്മോൺ ശ്യാം. ലെറ്റ്‌സ് പ്ലേ…”
വശ്യതയോടെ തന്നെ വിളിക്കുന്ന സ്ത്രികളെയും നോക്കി കബോർഡിൽ നിന്നും ഒരു വോഡ്ക്കാ ബോട്ടിലും എടുത്ത് ശ്യാം അവർക്ക് നേരെ നടന്നടുത്തു.
***********************************
♥️♥️♥️♥️♥️♥️♥️♥️
?ഇത് ടച്ചിങ്ങസ് പോയല്ലൊ