നേരെ പോയി അടുക്കളയിൽ.. രണ്ട് മൂന്ന് ദിവസം ആയി മര്യാദക്ക് എന്തെങ്കിലും കഴിച്ചിട്ട്.. പാൽ ഉണ്ടായിരുന്നു.. ഓട്സും… അത് ഉണ്ടാക്കി കഴിച്ചു.. പിന്നെ കുറച്ച് ഫ്രൂട്സും.. ഒരു ട്രാക്ക് പാൻ്റും ബനിയനും എടുത്ത് ഇട്ടു.. ഒന്ന് പുറത്ത് പോയി.. ഓടാൻ..മൈൻഡ് ഒന്ന് ഫ്രഷ് ആയി..
പോയി വന്ന് നേരെ ഷവറിൻ്റെ ചുവട്ടിൽ നിന്നു.. ആശ്വാസം തോന്നി.. പഴയതോന്നും ഓർത്ത് ഞാൻ ഇനി വിഷമിക്കില്ല.. അവൾക്ക് വേണ്ടങ്കിൽ പിന്നെ എനിക്ക് എന്തിന് .. കെട്ടിയ താലി വരെ അവൾ അഴിച്ച് തന്നു.. ഇനി എന്ത് ബന്ധം..!!
അത് അഴിച്ചൊള്ളാൻ പറഞ്ഞത് ഞാൻ ആണ്.. പക്ഷേ മനസിൽ എന്തോ ഒരു നോവ്.. അവൾ അങ്ങനെ ചെയ്തു എന്ന് അറിഞ്ഞപ്പോൾ… കത്തി കുത്തി ഇറങ്ങുന്ന പോലെ.. അവളെ വേണം എന്ന് മനസ് പറയുന്നു..
നോ.. ഞാൻ സ്വയം പറഞ്ഞു..
കുളി കഴിഞ്ഞ് പുറത്ത് ഇറങ്ങി.. കണ്ണാടിയുടെ മുൻപിൽ നിന്നു.. ഒരു ലൈറ്റ് ബ്ലൂ ഷർട്ടും ബ്ലാക് പാൻ്റും എടുത്ത് ഇട്ടു .. കൊളെജിൽ പോവാൻ റെഡി ആയി..ഫോൺ നോക്കി അത് അവിടെ തന്നെ കഷ്ണങ്ങൾ ആയി കിടക്കുന്നുണ്ട്… എടുത്ത് പോക്കറ്റിൽ ഇട്ടു.. ഫ്ലാറ്റ് പൂട്ടി.. ബൈക്ക് എടുത്തു..
പോകും വഴി ഒരു മൊബൈൽ ഷോപ്പ് ഉണ്ട്.. അവിടെ നന്നാക്കാൻ കൊടുത്തു.. അയാൾ അതിൻ്റെ കോലം കണ്ട് എന്നെ മിഴിച്ച് നോക്കുന്നുണ്ട്…
“ഇത് എപ്പോൾ ശരി ആവും…”
“ഇത്.. ഇത്രയും ദയനീയ അവസ്ഥ ആയത് കൊണ്ട് രണ്ട് ദിവസം പിടിക്കും.. ചെലപ്പോ വേറെ ഫോൺ നോക്കേണ്ട വരും..”
“ആ.. നോ ഇഷ്യൂ.. പറ്റൂവാണങ്കിൽ നന്നാകൂ.. അലെങ്കിൽ വേറെ നോക്കാം.. രണ്ട് ദിവസം കഴിഞ്ഞ് വരാം..”
ഞാൻ അതിൽ നിന്നും സിം, മെമ്മറി കാർഡ് ഊരി മാറ്റി പഴ്സിൽ വച്ചു..
നേരെ കോളജിലേക്ക്..
വണ്ടി പാർക്ക് ചെയ്ത്.. ഞാൻ ഓഫീസ് റൂമിലേക്ക് പോയി.. കുറച്ച് ദിവസം ലീവ് ആയത് കൊണ്ട് പ്രിൻസിപ്പലിനെ കണ്ട് എക്സ്പ്ലനേഷൻ കൊടുത്തു.. പേഴ്സണൽ പ്രോബ്ലം എന്ന് പറഞ്ഞു… രജിസ്റ്റർ സൈൻ ചെയ്തു..
“ആ ആഷ്.. നിൻ്റെ ഫോണിന് എന്ത്പറ്റി..!!?”
നേരത്തെ വായിച്ചത് ആണ് ബാക്കി വായിക്കുന്നതിനു മുമ്പ് ഒന്നുടെ വായിക്കാം എന്ന് കരുതി
❤️❤️
ഇന്ട്രെസ്റ്റിംഗ് ആയി തന്നെ പോകുന്നുണ്ട്… But something ഈസ് not quite right…ഒരു നാച്ചുറലിറ്റി മിസ്സിംഗ്…സംഭാഷണങ്ങളിൽ പോലും… അതെ പോലെ തന്നെ ashleyude ഭാഗത്ത് നിന്ന് ചിന്ദിച്ചാൽ അവൻ ചെയ്തത് തെറ്റാല്ലല്ലോ… ബാക്കി നോക്കട്ടെ ❤️
Rags ❤❤❤
വളരെ വൈകി അറിയാം…വായനക്ക് കുറച്ചു ബ്രേക്ക് വന്നു അതാണ്.എന്താണ് പറയേണ്ടത് എന്ന് അറിയില്ല കാരണം ഓരോ ഭാഗം കഴിയുമ്പോഴും കഥ ഹൈയിൽ നിന്ന് ലോയിലേക്ക് ആണ് പോയികൊണ്ടിരിക്കുന്നത്.അതിന്റെ പ്രധാന കാരണം അവതരിപ്പിച്ചതിലെ അപാകത തന്നെ ആണ്.ഫസ്റ്റ് ഭാഗത്തു നായകനെ പറ്റി നൽകിയ വിവരണങ്ങൾ ഒന്നും തന്നെ അയാളുടെ സ്വഭാവത്തെ സധൂകരിക്കുന്നില്ല. താങ്കളുടെ മനസിൽ ഉള്ള ഹീറോ സ്കെച് വായനക്കാരിൽ എത്തിക്കുന്നതിൽ വന്ന പിഴവാണ് അത്.
പിന്നെ നായികയെ വീണ്ടും കണ്ടുമുട്ടുന്നത് സർപ്രൈസ് ആയി തോന്നിയില്ല…കോളജ് മാറി പഠിപ്പിക്കാൻ പോകണം എന്ന് പറഞ്ഞപ്പോഴേ അവിടെ വേണി ഉണ്ടാകും എന്ന് പ്രവചിക്കാൻ സാധിച്ചു.അതും ഒരു പോരായ്മ ആണ്… പിന്നെ സ്പെല്ലിങ് mistake അതിനു പിന്നെ മുൻകൂർ ജാമ്യം ഉള്ളതുകൊണ്ട് ഒന്നും പറയുന്നില്ല.
സ്നേഹം ❤
ഒത്തിരി സന്തോഷം അഭിപ്രായം തുറന്ന് പറഞ്ഞതിൽ❤️❤️
Enthoru vrithiketta family aanu. Paavam payyane kuzhil chaadikkuvaa…
സ്നേഹം❤️
❤❤❤❤❤❤♥♥♥❤
❤️❤️
ഇന്നാണ് ഒറ്റ ഇരുപ്പിൽ ഈ കഥ വായിച്ച് തീർത്തത്.. വളരെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്..ഈ പാർട്ട് കൂടുതൽ സങ്കീർണമാണല്ലോ..പലരാലും തെറ്റിദ്ധരിക്കപ്പെട്ട ചില ജീവിതങ്ങൾ നമുക്കുമുണ്ട്.. ചിലർ അവരുടെ നന്മ തിരിച്ചറിയും ചിലർ അതറിയാൻ വൈകും..
ആവശ്യമില്ലാത്ത ഈഗോ മനുഷ്യനെ നശിപ്പിക്കും.അവ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. പിന്നെ ക്രിസ്ത്യൻസ് മുത്തശ്ശൻ എന്നൊന്നും വിളിക്കില്ല ഹമുക്കെ വല്യപ്പച്ചൻ അപ്പാപ്പൻ അങ്ങനെയൊക്കെ കൊടുക്കാം…പിന്നെ അന്റെ ഗുരുവിന്റെ ഒരു ടച്ച് പലയിടത്തും ഫീൽ ചെയ്തു??..നിനക്ക് നിന്റേതായ ശൈലി മതി..എന്തായാലും അടുത്ത പാർട്ടിനു വെയിറ്റിങ് കരളേ??
Manus..
ഒത്തിരി സന്തോഷം.. അതെ എല്ലാവർക്കും അവരുടേതായ ശരികൾ..
പിന്നെ മുത്തശ്ശൻ എനിക്ക് അറിയില്ലായിരുന്നു.. ഇനി മാറ്റാനും പറ്റില്ല.. ഇനി അതൊരു വരൈറ്റി അയികൊട്ടെ..?
ഒത്തിരി സ്നേഹംട്ടോ❤️
തള്ളേ…. ഉടനെ വായിക്കാവേ….?
സമയം പോലെ വായ്ക്ക് ❤️
നിയോഗം വായിച്ചിട്ട് കിളി പോയി കിടക്കാ ?നാളെ വായിക്കാം ട്ടോ
അത് വായിച്ച് കിളി പോയിട്ടാ ഇപ്പ എഴുതി തീർത്തത്?
അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????
വൈകാതെ തരാം ട്ടോ❤️❤️
ചേച്ചി.. മുമ്പ് കണ്ടിരുന്നു കഥ. പക്ഷേ വായിക്കാൻ പറ്റിയില്ല… ഇപ്പഴാ മൂന്നും തീർന്നത് നല്ല ഫീൽ ഉണ്ടായിരുന്നു.
ചേച്ചി ഇങ്ങനെ കഥ എഴുതും എന്ന് കരുതിയില്ല.
നല്ല അടിപൊളിയായിട്ട് തന്നെ മുന്നോട്ട് പോകുന്നുണ്ട്.. നല്ല ഒഴുക്കും ഉണ്ട്.
നായകനെ കുറ്റം പറയാൻ പറ്റില്ല കാരണം സാഹചര്യം അങ്ങനെ ആയിരുന്നു എന്ന് വേണം കരുതാൻ. കൃഷ്ണക്ക് അവളുടേതായാ പക്ഷങ്ങളും കാണും.എങ്കിലും അവര് അവന്റെ ഭാഗം കൂടെ ചിന്തിക്കായിരുന്നു. കാരണം അവന് ഉൾക്കൊള്ളാൻ പ്രയാസം ഉണ്ടാകുന്ന കാര്യങ്ങൾ ആണല്ലോ നടന്നത്. എനിവേ
അടുത്ത പാർട്ടിന് വെയ്റ്റിംഗ് ആണുട്ടോ ☺️
പെട്ടന്ന് തരണേ.. ചേച്ചി
ഒരുപാട് പറയണം എന്നുണ്ട് പക്ഷേ നേരം ഒരുപാടായി അപ്പൊ അടുത്ത പാർട്ടില് കാണാം ♥️
ജിയ..
ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ.. വൈകാതെ തരാട്ടോ❤️
നാളെ വരുവോ അടുത്ത part. കട്ട പോസ്റ്റ് ❤️❤️❤️ waiting
നാളെയോ?. ഇന്നലെ തുടങ്ങിയത് ഉള്ളൂ.. ഇത്രേം പേജ് എങ്കിലും വേണ്ടെ.. പിന്നെ നിയോഗം വായച്ചു.. അപ്പോ അതിൻ്റെ hangover. വൈകാതെ തരാട്ടോ..തീർച്ച ❤️
Ingal late aakalli…
ഇല്ല കഴിഞ്ഞു എഡിറ്റിംഗ് ബാക്കി ഉണ്ട്
അത് പൊളിച്ച്??