കൃഷ്ണവേണി Part III [രാഗേന്ദു] 991

മുത്തശ്ശൻ വാതിൽ വലിച്ച് അടച്ച്.. ഞാൻ അവിടെ ഇരുന്നു പോയി .. എന്ത് ചെയ്യണം എന്ന് അറിയാതെ .. മരവിച്ച അവസ്ഥ.. മുത്തശ്ശൻ്റെ ഓരോ വാക്കും മുൾ ആയി മനസിൽ തറഞ്ഞ് കയറി.. കയ്യിൽ നോക്കി.. ആ ബോക്സ്.. ഞാൻ മെല്ലെ തുറന്നു.. അത് കയ്യിൽ എടുത്തു.. ചുട്ടു പൊള്ളുന്നത് പോലെ ആ താലി എൻ്റെ കയ്യിൽ സ്പർശിപ്പോൾ..

എത്ര ലാഘവത്തോടെ ആണ് ഞാൻ ഇന്നലെ അവളുടെ അച്ഛൻ്റെ മുഖത്ത് നോക്കി അത് പറഞ്ഞത് .. പുച്ഛം തോന്നി എനിക്ക് എന്നോട്.. ദേഷ്യവും…

ഞാൻ അത് പോക്കറ്റിൽ ഇട്ട് അവിടെ നിന്നും ഇറങ്ങി.. ഇനി അവിടെ ഇരുന്നിട്ട് കാര്യമില്ല.. ബൈക്ക് എടുത്ത് മുൻപോട്ട് പോയി..

വണ്ടിയുടെ സ്പീഡ് കൂട്ടി.. മുൻപിൽ വരുന്ന വണ്ടികൾ ഒന്നും ശ്രദ്ധിക്കാതെ ഞാൻ ഓടിച്ചു.. സിറ്റിയിൽ തിരക്ക് ഏറിയ റോഡും..

ഫ്ലാറ്റിലേക്ക് ചെന്നു.. ഓരോന്ന് ആലോചിച്ച് എനിക്ക് ദേഷ്യവും സങ്കടവും വന്നു .. തെറ്റ് മനസ്സിലാക്കി അവരുടെ മുൻപിൽ ചെന്നപ്പോൾ എൻ്റെ നേരെ എല്ലാവരും വാതിൽ അടച്ചു..
അവൾ എവിടെയാണ് എന്ന് പോലുമറിയില്ല..!!

ഫോൺ റിംഗ് ചെയ്യുന്നു.. അമ്മ ആണ്.. ഞാൻ വലിച്ച് എറിഞ്ഞ്.. അത് പൊട്ടി കഷ്ണങ്ങൾ ആയി…

ദേഷ്യം ആയിരുന്നു എനിക്ക് എല്ലാവരോടും…
ഒന്നും വേണ്ടിരുന്നില്ല.. തിരികെ അവളെ തേടി പോവണ്ടായിരുന്നു എന്ന് തോന്നി..

എനിക്ക് എൻ്റെ ഈഗോ ഷൂട്ട് ചെയ്തു..

കപ്പോർഡ് തുറന്ന് ജാക് ഡാനിയേൽസ്ൻ്റെ ഒരു ബോട്ടൽ എടുത്ത് വെള്ളം പോലും ചേർക്കാതെ ഞാൻ ഒരു അഞ്ച് ആറ് പെഗ് കുടിച്ചു.. നേരെ കയറി കിടന്നു.. ഒന്നും ഓർക്കാതെ ഉറക്കത്തിലേക്ക് ..

രണ്ട് ദിവസം ഇങ്ങനെ പോയി.. കോളെജിൽ പോലും പോകാതെ .. ഒന്നിലും ശ്രദ്ധ കൊടുക്കാതെ.. കുടിച്ച്.. എന്നും വർക് ഔട്ട് ചെയ്തിരുന്നു ഞാൻ.. അതും മുടങ്ങി .. എന്നെ തന്നെ ഞാൻ സ്‌പോയിൽ ചെയ്യുന്ന പോലെ തോന്നി എനിക്ക്..

ഞാൻ എന്തിന് ഓരോന്ന് ഓർത്ത് വിഷമിക്കണം.. പോട്ടെ എല്ലാരും.. ഐ ഡോണ്ട് നീഡ് എനിബഡി.. ഐ ഗിവ്വ് നോ ഫക്ക്‌സ് .. ഞാൻ എന്നോട് തന്നെ പറഞ്ഞു..

ഇന്ന് എന്തായാലും കോളജിൽ പോകണം ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല..

എണീറ്റ് ബാത്ത്റൂമിൽ പോയി ഫ്രഷ് ആയി..

194 Comments

  1. നേരത്തെ വായിച്ചത് ആണ് ബാക്കി വായിക്കുന്നതിനു മുമ്പ് ഒന്നുടെ വായിക്കാം എന്ന് കരുതി

  2. ഇന്ട്രെസ്റ്റിംഗ് ആയി തന്നെ പോകുന്നുണ്ട്… But something ഈസ്‌ not quite right…ഒരു നാച്ചുറലിറ്റി മിസ്സിംഗ്‌…സംഭാഷണങ്ങളിൽ പോലും… അതെ പോലെ തന്നെ ashleyude ഭാഗത്ത്‌ നിന്ന് ചിന്ദിച്ചാൽ അവൻ ചെയ്തത് തെറ്റാല്ലല്ലോ… ബാക്കി നോക്കട്ടെ ❤️

  3. Rags ❤❤❤

    വളരെ വൈകി അറിയാം…വായനക്ക് കുറച്ചു ബ്രേക്ക്‌ വന്നു അതാണ്.എന്താണ് പറയേണ്ടത് എന്ന് അറിയില്ല കാരണം ഓരോ ഭാഗം കഴിയുമ്പോഴും കഥ ഹൈയിൽ നിന്ന് ലോയിലേക്ക് ആണ് പോയികൊണ്ടിരിക്കുന്നത്.അതിന്റെ പ്രധാന കാരണം അവതരിപ്പിച്ചതിലെ അപാകത തന്നെ ആണ്.ഫസ്റ്റ് ഭാഗത്തു നായകനെ പറ്റി നൽകിയ വിവരണങ്ങൾ ഒന്നും തന്നെ അയാളുടെ സ്വഭാവത്തെ സധൂകരിക്കുന്നില്ല. താങ്കളുടെ മനസിൽ ഉള്ള ഹീറോ സ്കെച് വായനക്കാരിൽ എത്തിക്കുന്നതിൽ വന്ന പിഴവാണ് അത്.

    പിന്നെ നായികയെ വീണ്ടും കണ്ടുമുട്ടുന്നത് സർപ്രൈസ്‌ ആയി തോന്നിയില്ല…കോളജ് മാറി പഠിപ്പിക്കാൻ പോകണം എന്ന് പറഞ്ഞപ്പോഴേ അവിടെ വേണി ഉണ്ടാകും എന്ന് പ്രവചിക്കാൻ സാധിച്ചു.അതും ഒരു പോരായ്മ ആണ്… പിന്നെ സ്പെല്ലിങ് mistake അതിനു പിന്നെ മുൻ‌കൂർ ജാമ്യം ഉള്ളതുകൊണ്ട് ഒന്നും പറയുന്നില്ല.

    സ്നേഹം ❤

    1. ഒത്തിരി സന്തോഷം അഭിപ്രായം തുറന്ന് പറഞ്ഞതിൽ❤️❤️

  4. Enthoru vrithiketta family aanu. Paavam payyane kuzhil chaadikkuvaa…

    1. സ്നേഹം❤️

  5. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤♥♥♥❤

    1. ❤️❤️

  6. ഇന്നാണ് ഒറ്റ ഇരുപ്പിൽ ഈ കഥ വായിച്ച് തീർത്തത്.. വളരെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്..ഈ പാർട്ട് കൂടുതൽ സങ്കീർണമാണല്ലോ..പലരാലും തെറ്റിദ്ധരിക്കപ്പെട്ട ചില ജീവിതങ്ങൾ നമുക്കുമുണ്ട്.. ചിലർ അവരുടെ നന്മ തിരിച്ചറിയും ചിലർ അതറിയാൻ വൈകും..

    ആവശ്യമില്ലാത്ത ഈഗോ മനുഷ്യനെ നശിപ്പിക്കും.അവ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. പിന്നെ ക്രിസ്ത്യൻസ് മുത്തശ്ശൻ എന്നൊന്നും വിളിക്കില്ല ഹമുക്കെ വല്യപ്പച്ചൻ അപ്പാപ്പൻ അങ്ങനെയൊക്കെ കൊടുക്കാം…പിന്നെ അന്റെ ഗുരുവിന്റെ ഒരു ടച്ച് പലയിടത്തും ഫീൽ ചെയ്തു??..നിനക്ക് നിന്റേതായ ശൈലി മതി..എന്തായാലും അടുത്ത പാർട്ടിനു വെയിറ്റിങ് കരളേ??

    1. Manus..
      ഒത്തിരി സന്തോഷം.. അതെ എല്ലാവർക്കും അവരുടേതായ ശരികൾ..
      പിന്നെ മുത്തശ്ശൻ എനിക്ക് അറിയില്ലായിരുന്നു.. ഇനി മാറ്റാനും പറ്റില്ല.. ഇനി അതൊരു വരൈറ്റി അയികൊട്ടെ..?
      ഒത്തിരി സ്നേഹംട്ടോ❤️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    തള്ളേ…. ഉടനെ വായിക്കാവേ….?

    1. സമയം പോലെ വായ്‌ക്ക് ❤️

  8. നിയോഗം വായിച്ചിട്ട് കിളി പോയി കിടക്കാ ?നാളെ വായിക്കാം ട്ടോ

    1. അത് വായിച്ച് കിളി പോയിട്ടാ ഇപ്പ എഴുതി തീർത്തത്?

  9. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????

    1. വൈകാതെ തരാം ട്ടോ❤️❤️

  10. ചേച്ചി.. മുമ്പ് കണ്ടിരുന്നു കഥ. പക്ഷേ വായിക്കാൻ പറ്റിയില്ല… ഇപ്പഴാ മൂന്നും തീർന്നത് നല്ല ഫീൽ ഉണ്ടായിരുന്നു.
    ചേച്ചി ഇങ്ങനെ കഥ എഴുതും എന്ന് കരുതിയില്ല.

    നല്ല അടിപൊളിയായിട്ട് തന്നെ മുന്നോട്ട് പോകുന്നുണ്ട്.. നല്ല ഒഴുക്കും ഉണ്ട്.

    നായകനെ കുറ്റം പറയാൻ പറ്റില്ല കാരണം സാഹചര്യം അങ്ങനെ ആയിരുന്നു എന്ന് വേണം കരുതാൻ. കൃഷ്ണക്ക് അവളുടേതായാ പക്ഷങ്ങളും കാണും.എങ്കിലും അവര് അവന്റെ ഭാഗം കൂടെ ചിന്തിക്കായിരുന്നു. കാരണം അവന് ഉൾക്കൊള്ളാൻ പ്രയാസം ഉണ്ടാകുന്ന കാര്യങ്ങൾ ആണല്ലോ നടന്നത്. എനിവേ
    അടുത്ത പാർട്ടിന് വെയ്റ്റിംഗ് ആണുട്ടോ ☺️

    പെട്ടന്ന് തരണേ.. ചേച്ചി

    ഒരുപാട് പറയണം എന്നുണ്ട് പക്ഷേ നേരം ഒരുപാടായി അപ്പൊ അടുത്ത പാർട്ടില് കാണാം ♥️

    1. ജിയ..
      ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ.. വൈകാതെ തരാട്ടോ❤️

  11. നാളെ വരുവോ അടുത്ത part. കട്ട പോസ്റ്റ് ❤️❤️❤️ waiting

    1. നാളെയോ?. ഇന്നലെ തുടങ്ങിയത് ഉള്ളൂ.. ഇത്രേം പേജ് എങ്കിലും വേണ്ടെ.. പിന്നെ നിയോഗം വായച്ചു.. അപ്പോ അതിൻ്റെ hangover. വൈകാതെ തരാട്ടോ..തീർച്ച ❤️

      1. Ingal late aakalli…

        1. ഇല്ല കഴിഞ്ഞു എഡിറ്റിംഗ് ബാക്കി ഉണ്ട്

          1. അത് പൊളിച്ച്??

Comments are closed.