“ഡെയ്സി.. ഒന്ന് നിക്ക് ഒരു കാര്യം പറയാനുണ്ട്…”
മിഷേൽ കാൻ്റീൻ ഡോറിൻ്റെ വശേത്തെക്ക് തിരിഞ്ഞ് ആരെയോ നോക്കി പറഞ്ഞു..
“സർ ഇപ്പോ വരാട്ടോ.. ഒരു അത്യാവശ്യ കാര്യം ആണ്..”
“ഓക്കേ ക്യാരി ഓൺ.. ഞാൻ അവിടെ ആ ടേബിളിൽ ഉണ്ടാവും.. വന്നാൽ മതി…”
“ഓക്കേ..”
അവൾ അത് പറഞ്ഞ് തിരിഞ്ഞ് നടന്നു..
അവർ എനിക്ക് രണ്ട് കോഫി എടുത്ത് തന്നു..
കപ്പ് കയ്യിൽ എടുത്ത് തിരിഞ്ഞതും..ആരോ എൻ്റെ നേരെ വന്ന് ഇടിച്ചതും ഒപ്പം ആയിരുന്നു..
“ശേ.. വാട്ട് ത..!!”
“ഹൊ സോറി..സോറി..!!”
ആ ശബ്ദം കേട്ട് ഞാൻ തല ഉയർത്തി നോക്കി.. നെഞ്ച് ഒന്ന് മിന്നി..
അവൾ എന്നെ നോക്കി നിൽക്കുന്നു.. ഞാൻ കണ്ട കൃഷ്ണ ആയിരുന്നില്ല അത്.. അന്ന് കണ്ട പേടി ഒന്നും ആ മുഖത്ത് ഇല്ല.. ഉള്ളത് ദേഷ്യം.. ആ കണ്ണുകളിൽ ഞാൻ കണ്ടത് എന്നോടുള്ള പുച്ഛം ആണെന് എനിക്ക് തോന്നി..
ചുറ്റും നോക്കി..അവിടെ നിന്ന എല്ലാവരും എൻ്റെ കോലം കണ്ട് തുറിച്ച് നോക്കുന്നുണ്ട്.. ഷർട്ടിലും പാൻ്റിലും ആയി കയ്യിൽ ഇരുന്ന രണ്ട് കോഫിയാണ് എന്നിലേക്ക് മറഞ്ഞത് .. കൂടെ നല്ല നീറ്റലും.. അസാമാന്യ ചൂട് ആയിരുന്നു..
അവൾ ഞാൻ ആണെന്ന് അറിയാതെ ആണ് സോറി ചോദിച്ചത് എന്ന് അവളുടെ നോട്ടം കണ്ടപ്പോൾ മനസിലായി..
ശരീരം നീറുന്നുണ്ടെങ്കിലും അവളുടെ ആ കത്തുന്ന നോട്ടം കണ്ട് വേദന എല്ലാം ഒരു നിമിഷം എങ്ങോ പോയി..
“എന്താ.. എന്താ ഇവിടെ..!!”
ആളുകൾ കൂടി നിൽക്കുന്നത് കണ്ട് മിഷേൽ എൻ്റെ അടുക്കൽ വന്നു.. എൻ്റെ കോലം കണ്ട് അവൾ അവിടെ ടിഷ്യൂ ബോക്സിൽ നിന്നും ടിഷ്യൂ എടുത്ത് എൻ്റെ ഷർട്ട് തുടക്കാൻ തുടങ്ങി..
കൊള്ളാം? അടിപൊളിയായിട്ടുണ്ട്?
Checheeee poli
❤️❤️
❤️❤️❤️❤️❤️
Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu
ഉറങ്ങി പോയി കാണും?
Chechee inn varuvo
വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്
ഇന്ന് വരോ???
കട്ട വെയ്റ്റിംഗ് ആണ്…… ?❤❤
ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
Ingalood thetti…ingal patichu
Enth paranj pattichu
ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.
Pendingil und story… Njan kandirunnu✌️