വർക് ഔട്ട് ചെയ്യണമെന്ന് തോന്നി.. കുറച്ച് ദിവസം ഈ ബഹളം കാരണം മുടങ്ങിയിരുന്നു .. ഞാൻ ജിം റൂമിലേക്ക് നടന്നു.. നല്ലോണം വർക് ഔട്ട് ചെയ്തു.. ശരിക്കും എൻ്റെ ഫ്രുസ്റ്റ്റേഷൻ തീർക്കുക ആയിരുന്നു.. അവളെ കണ്ടതുകൊണ്ടാണോ.. അറിയില്ല..!!
മുറിയിൽ ഒരു വലിയ കണ്ണാടി ഉണ്ട്.. അതിൽ മുൻപിൽ നിന്ന് ഞാൻ സ്വയം നോക്കി.. മസിൽ ഒക്കെ നല്ലത് പോലെ തെളിഞ്ഞ് നിൽക്കുന്നുണ്ട്.. കുറച്ച് ദിവസം മുടങ്ങി എങ്കിലും ഇട്ട് വാസ് ഇൻ ഷേപ്.. എനിക്ക് സന്തോഷം തോന്നി..
വിയർപ്പ് തുടച്ച് ഞാൻ ബാത്ത്റൂമിൽ പോയി കുളിച്ച് വന്നു.. ഒരു കറുത്ത ഷോർട്ട്‌സും ബ്ലൂ കളർ അഴിഞ്ഞ് സ്ലീവ്ലെസ്സ് ബനിയനും എടുത്ത് ഇട്ടു..
രാത്രിയിലെക്കുള്ള ഫൂഡ് വച്ചു.. അങ്ങനെ വലുതായി ഒന്നുമില്ല.. ചിക്കൻ ബ്രെസ്റ് എടുത്തു പാനിൽ അല്പം എണ്ണ ഒഴിച്ച് മെല്ലെ മോരിച്ചു എടുത്തതും പിന്നെ ബ്രോക്കോളി ഫ്രൈ ആക്കിയതും അല്പം വെജ് പച്ചക്ക് മുറിച്ചതും .. ഇതൊക്കെ ആണ് എൻ്റെ ഭക്ഷണം.. തറവാട്ടിൽ പോകുമ്പോൾ മാത്രമേ ഞാൻ ഹെവി ആയി എന്തെങ്കിലും കഴിക്കു..
ഫൂഡ് കഴിച്ച് മുറിയിൽ വന്നു.. എന്തോ എടുക്കാൻ മേശയുടെ ഡ്രോ തുറന്നപ്പോൾ ആണ് ഡയറി കയ്യിൽ തട്ടിയത്..
ഡയറി എഴുതുന്ന ശീലം ചെറുപ്പം മുതൽ ഉണ്ട്.. അങ്ങനെ എല്ലാം ദിവസം എഴുതില്ല.. ജീവിതത്തിൽ എന്തെങ്കിലും പ്രധാനപ്പെട്ടത്..
ഈ കഴിഞ്ഞ് ദിവസങ്ങളിൽ നടന്നത് മറക്കാൻ പറ്റാത്ത കാര്യങ്ങൽ ആണെല്ലോ.. അപ്പൊൾ എഴുതണം എന്ന തോന്നി..
അത് കയ്യിൽ എടുത്ത്.. അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് നിന്നും ഒരു ബൊട്ടൽ ബീയർ എടുത്തു.. ബാൽക്കണിയിലേക് നടന്നു..
ഒരു ചെയറിൽ ഇരുന്നു കാല് കൈ വരിയിൽ കയറ്റി വച്ചു.. താളുകൾ മറിച്ചു..അപ്പോഴാണ്..
“മൈ വൈഫി ഇൻ മൈ കൺസെപ്റ്റ്” എന്ന് പറഞ്ഞ ഭാഗം കണ്ടത്.. ഞാൻ അതൊന്നു വായിച്ചു..
“നല്ലത് ഏതു മോശം ഏതു എന്ന് തിരിച്ചറിയുന്നവൾ.. സ്വന്തം സൗന്ദര്യത്തിലും കഴിവിലും പൂർണ വിശ്വാസം ഉള്ളവൾ. ആരെയും പേടിക്കാതെ മുഖത്ത് നോക്കി ഇഷ്ടമല്ലാത്തത് പറയുന്നവൾ, അടുക്കളയിൽ കഴിയേണ്ടവൾ അല്ല സ്ത്രീ എന്നുള്ള ചിന്തയിൽ ഉറച്ചു നിൽക്കുന്നവൾ.. ചേരുന്ന ഡ്രസ്സ് ധരിക്കുന്നവൾ, ഏറ്റവും പ്രാധാന്യം.. ബൈക്ക് ഓടിക്കാൻ അറിയുന്നവൾ, സ്കൂട്ടി ഒന്നുമല്ല.. നല്ല ബൈക്ക് തന്നെ..യാത്രകൾ ഇഷ്ടപെടുന്നവൾ, അവളുടെ കൂടെ ലോകം മൊത്തം കറങ്ങണം..
അനാവശ്യമായി കരയാത്തവൾ.. പുറകോട്ട് ഒതുങ്ങാതെ എന്തിലും മുൻപിൽ നിൽക്കുന്ന ഒരു പെണ്ണ്… മോഡേൺ ചിന്താഗതി.. അമേരിക്കൻ ആവണം എന്നില്ല.. ഇന്ത്യൻ കുട്ടി തന്നെയാകണം.. പിന്നെ പെട്ടെന്നുള്ള വിവാഹം ഒന്നും വേണ്ട.. ലിവിങ് റ്റുഗെതെർ അംഗീകരിക്കുന്നു എങ്കിൽ അതാണ് ഏറ്റവും നല്ലതു.. അവളെ അറിഞ്ഞ് അവളുടെ ഇഷ്ടങ്ങൾ അറിഞ്ഞ് എനിക്ക് ജീവിക്കണം..
കൊള്ളാം? അടിപൊളിയായിട്ടുണ്ട്?
Checheeee poli
❤️❤️
❤️❤️❤️❤️❤️
Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu
ഉറങ്ങി പോയി കാണും?
Chechee inn varuvo
വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്
ഇന്ന് വരോ???
കട്ട വെയ്റ്റിംഗ് ആണ്…… ?❤❤
ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
Ingalood thetti…ingal patichu
Enth paranj pattichu
ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.
Pendingil und story… Njan kandirunnu✌️