അവളുടെ പേര് പോലും എനിക്ക് പറയാൻ സാധിക്കുന്നില്ല..
“കൃഷ്ണ.. ഇം റിയലി സോറി ഫോർ വാട്ട് ഹാപ്പണ്ട്.. നിന്നെ അവിടെ വിട്ടിട്ട് വരരുതായിരുന്നു… എടുത്ത് ചാടി ഞാൻ.. ഒന്നും ചിന്തിക്കാതെ .. നിനക്ക്..”
എന്നെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവൾ നിർത്ത് എന്ന് എൻ്റെ മുഖത്തിനു നേരെ കൈ കാണിച്ചു..
“നിങ്ങൾ ആരാണ്.. നിക്ക് നിങ്ങളെ അറിയില്ല.. നിക്ക് പോണം ..”
അവളുടെ എടുത്ത് അടിച്ചുള്ള മറുപടിയിൽ എൻ്റെ നാവ് ഇറങ്ങി പോയി ..
എന്നെ കണ്ട പരിചയം പോലും അവൾ കാണിക്കുന്നില്ല..
“കൃഷ്ണ.. എന്നെ മനസിലായില്ലേ.. ഞാൻ നിൻ്റെ ഭ.. ഭർത്താവ്.. കോളേജിൽ നിന്നെ പഠിപ്പിക്കുന്ന.. നിന്നെ അന്വേഷിച്ച് ഞാൻ വീട്ടിൽ പോയിരുന്നു.. മുത്തശ്ശൻ പറഞ്ഞു നി പഠിക്കുന്നുണ്ട് .. പക്ഷേ കോളേജിൽ വച്ച് കണ്ടപ്പോൾ ഇട്ട് വാസ് അ സർപ്രൈസ്… തറവാ..”
“മ്മ്മ നിർത്ത്.. വഴിയിൽ വച്ച് എന്ത് തൊന്നിയവാസം പറയാം എന്നാണോ.. എൻ്റെ ഭർത്താവോ..!! എനിക്ക് അങ്ങനെ ആരും ഇല്ല .. നിങ്ങൾക്ക് ആൾ തെറ്റിയത് ആവും.. മാറ്.. നിക്ക് പോണം … അലെങ്കിൽ ഞാൻ പോലിസിനെ വിളിക്കും..അത് വേണോ..!! മര്യാദക്ക് വഴി മാറ്..പിന്നെ യെസ് നിങ്ങൾ എന്നെ പഠിപ്പികുന്ന സർ ആണ്.. അതിനു അപ്പുറത്ത് നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല.. ”
അവളുടെ സംസാരം കേട്ട് ഞാൻ തറച്ച് നിന്നു.. ഇവൾ കൃഷ്ണ തന്നെ ആണോ എന്ന് ഞാൻ സംശയിച്ച്.. അവളെ ഞാൻ നോക്കി… അതെ അവൾ തന്നെ.. ആ കണ്ണുകൾ അതിലേ തീക്ഷ്ണത… ഞാൻ നോട്ടം മാറ്റി.. ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു അവളെ..
അവൾ തിരിഞ്ഞ് ഒന്നും മിണ്ടാതെ നടന്ന അകന്നു .. പുറകിൽ നിന്നും ഞാൻ വിളിച്ചു എങ്കിലും തിരിഞ്ഞ് നോക്കാതെ അവൾ നടന്നു.. ആളുകൾ ഒക്കെ നോക്കി നിൽക്കുന്നു.. നാണക്കേട് തോന്നി എനിക്ക്..
ബൈക്ക് എടുത്ത് നേരെ ഫ്ലാറ്റിൽ ചെന്നു..
കവറുകൾ ഞാൻ വലിച്ച് എറിഞ്ഞു.. ബാൽക്കണിയിൽ പോയി ഇരുന്നു..
അവൾ ആകെ മാറിയിരിക്കുന്നു.. നോട്ടവും ഭാവവും.. അവളുടെ മുഖത്ത് അന്ന് കണ്ട പേടി.. കണ്ണുകളിൽ തങ്ങി നിന്ന് കണ്ണുനീർ ഒന്നും അവിടെ ഇല്ല.. ഒരു പുതിയ ആൾ…
കൊള്ളാം? അടിപൊളിയായിട്ടുണ്ട്?
Checheeee poli
❤️❤️
❤️❤️❤️❤️❤️
Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu
ഉറങ്ങി പോയി കാണും?
Chechee inn varuvo
വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്
ഇന്ന് വരോ???
കട്ട വെയ്റ്റിംഗ് ആണ്…… ?❤❤
ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
Ingalood thetti…ingal patichu
Enth paranj pattichu
ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.
Pendingil und story… Njan kandirunnu✌️