ഹെൽമെറ്റ് വച്ചു കീ ഇട്ടു ദാവണി അല്പം ഉയർത്തി അതിൽ കയറി ഇരുന്ന അവളെ കണ്ടപ്പോൾ എൻ്റെ വായ പൊളിഞ്ഞു..
അവൾ കാല് കുത്തി ബൈക്ക് പുറകോട്ട് മാറ്റി ആമ്പ് പിടിച്ചു കിക്കെർ അടിച്ചു ബുള്ളറ്റ് സ്റ്റാർട്ട് ആക്കി… വളരെ എളുപ്പത്തിൽ തന്നെ.. കിക്കർ അടിച്ചപ്പോൾ അവളുടെ കാലിലെ പാദസ്വരം കിടന്നു തുള്ളിയത് ഞാൻ ശ്രദ്ധിച്ചു..
വളരെ എളുപ്പത്തിൽ വലത്തേ കാലു കൊണ്ട് ഗിയർ മാറ്റി..
ഞാൻ അവളെ നോക്കി നിൽക്കുന്നത് അവൾ കണ്ടു.. അവൾ എന്നെ കണ്ടു എന്ന് അറിഞ്ഞിട്ടും ആ നോട്ടം മാറ്റാൻ സാധിച്ചില്ല..
അവൾ എന്നെ.. ഒരു പുച്ഛ ഭാവത്തിൽ നോക്കി പട പട ശബ്ദത്തിൽ ബുള്ളെറ്റ് മുൻപോട്ട് പായിച്ചു ഗേറ്റ് കടന്നു പോയി…
വാ പൊളിച്ചു നിന്ന ഞാൻ വേറെ ഒന്നും കേട്ടില്ല.. ഫോണിൽ എന്തൊക്കെയോ പറയുന്നു.. ഒന്നും ശ്രദ്ധിച്ചില്ല.. ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്ന് അവിടെ നിന്നു…
“ആം ഇൻ ലവ്….”
ഞാൻ സ്വയം അത് പറഞ്ഞു അവൾ പോയ വഴിയേ നോക്കി നിന്നു.. വേറെ ഏതോ ലോകത്ത് ആയിരുന്നു ഞാൻ..
കയ്യിൽ നിന്നും ഫോൺ താഴെ വീഴാൻ പോയപ്പോൾ ആണ് എനിക്ക് ബോധം വന്നത്..
ചുറ്റും നോക്കി.. ആരുമില്ല..
“ഛെ..!! എന്തൊക്കെയാ ഈ ചിന്തിച്ച് കൂട്ടുന്നത്.. ഹെൽ..!!”
തല ഒന്ന് കോടഞ്ഞ്.. അവിടെ നിന്നും ഞാൻ വണ്ടി എടുത്ത് ഗേറ്റ് കടന്നു..
ഫ്ലാറ്റിൽ ചെന്ന് ചേച്ചിയോട് നടന്ന കാര്യങ്ങൾ പറഞ്ഞു.. എൻ്റെ ശബ്ദത്തിലെ എക്സൈറ്റമെൻ്റ് കേട്ടിട്ടോ എന്തോ ചേച്ചി ചിരിച്ചു.. കാരണം അത്രെ ത്രില്ലിൽ ആണ് ഞാൻ അത് പറഞ്ഞത്.. അറിഞ്ഞുട എനിക്ക് എന്താ പറ്റിയത് എന്ന്..
അവളോട് ഉള്ള ചെറിയ ഇഷ്ടം അത് കൂടിയോ..!! ഏയ്..!! പക്ഷേ അവൾ എൻ്റെ കൺസെപ്റ്റിലുള്ള പെണ്ണ് ആണെന്ന് അറിഞ്ഞപ്പോൾ.. എന്തോ..!!
ഞാൻ മെല്ലെ പുഞ്ചിരിച്ചു..
***
കൊള്ളാം? അടിപൊളിയായിട്ടുണ്ട്?
Checheeee poli
❤️❤️
❤️❤️❤️❤️❤️
Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu
ഉറങ്ങി പോയി കാണും?
Chechee inn varuvo
വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്
ഇന്ന് വരോ???
കട്ട വെയ്റ്റിംഗ് ആണ്…… ?❤❤
ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
Ingalood thetti…ingal patichu
Enth paranj pattichu
ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.
Pendingil und story… Njan kandirunnu✌️