കൃഷ്ണവേണി IV [രാഗേന്ദു] 1070

ഗേറ്റ് കടന്നതും..കോളേജ് ഗ്രൗണ്ടിൽ നിന്നും നല്ല ഒച്ചപാട് കേൾക്കാം ഈ എൻസിസി മറ്റും..

രണ്ട് മൂന്ന് ഡിപ്പാർട്ട്മെൻ്റ് ക്ലാസ് വച്ചിരുന്നു.. അതുകൊണ്ട് അധികം കുട്ടികൾ ഇല്ല..

എല്ലാം ശനി ദിവസങ്ങളിൽ എൻസിസി ഉണ്ട്.. ഇവിടെ മിക്ക കോളേജുകളിൽ അങ്ങനെ ആണ്.. പരേഡ് ഒക്കെ നടക്കുന്നുണ്ട്.. പുറത്ത് നിന്നും ഒരു സർ അവർക്ക് ക്ലാസ് എടുക്കാൻ വരും.. കൂടാതെ കോളേജിൽ തന്നെ ഒരു എൻസിസി സർ ഉണ്ടാവും.. ഞാൻ പഠിപ്പിച്ചിരുന്ന കോളേജിൽ അങ്ങനെ ആണ്..

ബൈക്ക് പാർക്ക് ചെയ്തു.. അപ്പോഴാണ്.. അവിടെ ഒരു പഴയ റോയൽ എൻഫീൽഡ് കിടക്കുന്നത് കണ്ടത്.. മുത്തശ്ശന്റെ വണ്ടിപോലെ തന്നെ..

നേവി ഗ്രീൻ നിറം.. അല്പം ആൾട്ടറേഷൻ ചെയ്തതാണ്.. 1990 മോഡൽ ആണ്..

“ഇത് മുത്തശ്ശന്റെ വണ്ടി തന്നെ ആണല്ലോ..? ഏയ് അതെങ്ങനെ ഇവിടെ വരാൻ ആണ്.. ”

ഞാൻ സംശയിച്ചു.. ഓഫീസിൽ പോയി രജിസ്റ്റർ സൈൻ ചെയ്തു..

ഞാൻ ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റ് ബിൽഡിംഗിലേക്ക് കയറാൻ തുടങ്ങിയതും.. ഗ്രൗണ്ടിൽ നിന്നും നല്ല പരിചയം ഉള്ള ശബ്ദം മുഴങ്ങി കേട്ടു.. ഈ ബിൽഡിംഗിൻ്റെ അടുത്തുതന്നെ ആണ് ഗ്രൗണ്ടും..

കൃഷ്ണയുടെ പോലേ തോന്നി എനിക്ക്.. പക്ഷേ ശബ്ദം നല്ല ഉയർന്നതായത് കൊണ്ട് മനസ്സിലാവുന്നില്ല.. ഞാൻ ഒന്ന് അവിടെ നിന്നു.. ചെലപ്പോൾ തൊന്നിയതാവാം..

“അവളോക്കെ ഇതിൽ.. ഇംപോസിബിൾ..
ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കരയുന്നവൾ ഇതിലൊക്കെ..!!”

മനസിൽ ഓർത്ത് ഒരു പുച്ഛം കലർന്ന ചിരിയോടെ അവിടെ നിന്നും നടക്കാൻ തുടങ്ങിപ്പോൾ.. വീണ്ടും കമാൻഡ് കൊടുക്കുന്ന ശബ്ദം അവിടെ മുഴങ്ങി..

നേരെ ഗ്രൗണ്ടിലേക്ക് നടന്നു.. വിശ്വാസം വരുന്നില്ലായിരുന്നു.. ഞാൻ കണ്ട കൃഷ്ണ .. അന്ന് അവളോട് പേര് ചോദിച്ചപ്പോൾ വിക്കി ആണ് എന്നോട് ഉത്തരം പറഞ്ഞത്.. അത്പോലെ കരഞ്ഞ് കൊണ്ട് .. അങ്ങനെ ഉള്ളവൾ..!!

271 Comments

  1. കൊള്ളാം? അടിപൊളിയായിട്ടുണ്ട്?

  2. Checheeee poli

  3. ❤️❤️❤️❤️❤️

  4. DoNa ❤MK LoVeR FoR EvEr❤

    Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu

    1. ഉറങ്ങി പോയി കാണും?

  5. Chechee inn varuvo

    1. വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്

  6. ഇന്ന് വരോ???
    കട്ട വെയ്റ്റിംഗ് ആണ്…… ?❤❤

    1. ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

      1. Ingalood thetti…ingal patichu

        1. Enth paranj pattichu

        2. ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.

          1. Pendingil und story… Njan kandirunnu✌️

Comments are closed.