കിളി: ഇന്നലെ മുതൽ സഹിക്കുന്നതാണ് ഈ അവഗണന. ഇനി എനിക്ക് വയ്യ, ഞാൻ എല്ലാം ഏറ്റുപറയാൻ പോവുകയാണ്.
ഞാൻ: എന്ത് അവഗണനയാണ് നിനക്ക് നേരിടേണ്ടിവന്നത്. ഇവിടെ എല്ലാവരും നിന്നെ സ്നേഹിക്കുന്നുണ്ട്.
കിളി: എന്നെ പരിഗണിക്കേണ്ട ആൾ, എന്നെ അവഗണിക്കുകയാണ്. അതെനിക്ക് സഹിക്കാൻ കഴിയില്ല.
ഞാൻ: ഞാൻ നിന്നെ എങ്ങനെയാണ് അവഗണിച്ചത്? എൻറെ എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു തരുന്നില്ലേ?
കിളി: ഈ ചെയ്തു തരുന്നത് സ്നേഹം ആണെന്നാണോ? എന്തോ കടത്തുകഴിക്കൽ പോലെ, ശരിയാണ് എൻറെ കുഴപ്പം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. ഇനി എന്നെ ആരും എടുത്തുകൊണ്ടു പോകണ്ട, എനിക്ക് തന്നെ നടക്കാൻ അറിയാം. ഇതിലും ഭേദം അതാണ് നല്ലത്.
ഞാൻ: ഞാൻ എങ്ങനെയാണ് മോളെ, നിന്നെ അവഗണിച്ചത്. ഉച്ചയ്ക്ക് നീ വിളിച്ചിട്ട് പറഞ്ഞതാണോ? എനിക്കറിയാം, നീ എന്നെ കെട്ടിപ്പിടിച്ചു കരയാൻ വേണ്ടിയാണ് അന്നേരത്ത് വിളിച്ചതെന്ന്. അതുകൊണ്ട് തന്നെയാണ് ഞാൻ വരാതിരുന്നത്. പിന്നീട് വന്നപ്പോൾ നീ നല്ല ഉറക്കത്തിലായിരുന്നു, ശല്യപ്പെടുത്തുന്നില്ല എന്നുകരുതി ഞാൻ അങ്ങോട്ട് പോയി. പിന്നീട് നീയാണ് എന്നിൽ നിന്നും അകന്നത്. എല്ലാവർക്കും ദേഷ്യം കാണിക്കാൻ ഞാൻ ഒരാളല്ലേ ഉള്ളു, എല്ലാം ഞാൻ സഹിച്ചോളാം. എല്ലാവരുടെയും തന്നിഷ്ടങ്ങൾ ജയിക്കട്ടെ.
അവൾ കരഞ്ഞുകൊണ്ട് എൻറെ മാറിലേക്ക് തലവെച്ചു.
കിളി: ഞാൻ കാരണം, എത്രത്തോളം സഹിച്ചു. അടിവരെ കൊണ്ടു, എന്നിട്ടും ഞാൻ കുറ്റപ്പെടുത്തി. ക്ഷമിക്ക് ചേട്ടാ…….
ഞാൻ: മോൾക്ക് കുളിക്കണോ, അതോ മേൽ തുടച്ചാൽ മതിയോ.
കിളി: ചൂടുവെള്ളം വേണ്ട, തണുത്ത വെള്ളത്തിൽ തുടച്ചാൽ മതി.
ഞാൻ: എന്നാൽ വാ…….
ഞാൻ അവളെ ബാത്റൂമിലേക്ക് കൊണ്ടുപോയി, ടവൽ എടുത്തു തണുത്തവെള്ളത്തിൽ മുക്കി അവളെ തുടച്ചു. എല്ലാം കഴിഞ്ഞ്, തലേ ദിവസം അവിടെ നിന്ന് കൊണ്ടുവന്ന മുഷിഞ്ഞ ഡ്രസ്സും ഇപ്പോൾ മാറിയ ഡ്രസ്സുകളും എടുത്തുകൊണ്ടുപോയി വാഷിങ്മെഷീനിൽ ഇട്ടു. തിരിച്ച് റൂമിൽ വന്നു.
ഞാൻ: ഇവിടത്തേക്ക് വേണ്ടി എടുത്ത ഡ്രസ്സ്, ഇപ്പോൾ നമുക്ക് കൊടുക്കാം.
ഞാൻ അഡ്രസ്സ് പാക്കറ്റും കിളിയെയും എടുത്ത് ഹാളിലേക്ക് കൊണ്ടുപോയി. കിളിയെകൊണ്ട് അതെല്ലാം അവർക്ക് കൊടുപ്പിച്ചു. അച്ഛൻ ഹാർബറിൽ പോയതുകൊണ്ട്, അത് അമ്മയെ ഏൽപ്പിച്ചു. അനിയത്തി ഞങ്ങൾക്ക് രണ്ടു പേർക്കും ചായയുമായി വന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ച് എന്നാണ് ബ്രേക്ഫാസ്റ്റ് കഴിച്ചത്. അതുകഴിഞ്ഞ് കിളി ഡൈനിങ് ടേബിൾ ഇൻറെ കസേരയിൽ തന്നെ ഇരുന്നു, അനിയനും അനിയത്തിയും കോളേജിലേക്ക് പുറപ്പെട്ടു. ഞാൻ റൂമിൽ ചെല്ലുമ്പോൾ ഫോൺ ബെൽ അടിക്കുന്നു, എടുത്തു നോക്കിയപ്പോൾ ശിവൻ ചേട്ടനാണ്. ഇവിടത്തെ വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു, എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ചേട്ടനും ചേച്ചിക്കും വളരെ സന്തോഷമായി. കിളിയോട് അന്വേഷണം പറയാൻ പറഞ്ഞു.
ദിവസങ്ങൾ കഴിഞ്ഞു പോയി, വീട്ടുകാരുമായി കിളി നല്ല അടുപ്പത്തിലായി. അങ്ങനെ പോകേണ്ട ദിവസം അടുത്തു, തലേദിവസം എല്ലാവരും മൂകരായിരുന്നു. കിളിയുടെ സുഖവിവരം തിരക്കാൻ പ്രകാശൻ ഇടയ്ക്കിടക്ക് വിളിക്കാറുണ്ടായിരുന്നു, ഞങ്ങൾ പിറ്റേദിവസം പോകുന്നതിനാൽ പ്രകാശൻ വൈകിട്ട് വീട്ടിൽ എത്തി. വർത്തമാനം ഒക്കെ പറഞ്ഞു പോകുന്നതിനു മുൻപ്, അവൻ കിളിയുടെ കയ്യിൽ ഒരു കവർ ഏൽപ്പിച്ചു. അവൾ അത് തുറന്നു നോക്കി, എന്നെ കാണിച്ചു. അത് കിളിയുടെ പേരിൽ എസ്ബിടിയിലെ ഫിക്സഡ് ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് ആയിരുന്നു.
ഞാൻ: ഇത് ഞങ്ങൾക്ക് വേണ്ട പ്രകാശാ.
പ്രകാശൻ: ഇത് ഇവൾക്ക് അവകാശപ്പെട്ടതാണ്, വേറൊന്നും തരാൻ ഇപ്പോൾ നിർവാഹമില്ല. അതുകൊണ്ട് നീ ഇത് സ്വീകരിക്കണം.
ഞാൻ കുറെ നിർബന്ധിച്ചിട്ടും, അവൻ അത് തിരിച്ചു വാങ്ങാൻ തയ്യാറായില്ല. രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു. ഞാൻ ഒഴിച്ച് മറ്റെല്ലാവരും വർത്തമാനം പറയുന്നതിനിടയിൽ, അച്ഛൻ കിളിയുടെ കയ്യിൽ കുറച്ചു പൈസ കൊടുത്തു. അവൾ ഒരുപാട് വേണ്ട എന്ന് നിർബന്ധിച്ചു.
അച്ഛൻ: ഇത് ഇരിക്കട്ടെ മോളെ, എന്തെങ്കിലും ആവശ്യം വരുമ്പോൾ എടുക്കാമല്ലോ. അവനോട് ഇപ്പോൾ പറയണ്ട. നിങ്ങൾ എങ്ങനെയാണ് പോകുന്നത്? മോളെ കാല് ഇങ്ങനെയിരിക്കുമ്പോൾ എങ്ങനെയാണ് ട്രെയിനിൽ പോവുക.
കിളി: എനിക്കറിയില്ല അച്ഛാ, ചേട്ടൻ എന്തോ മാർഗ്ഗം കണ്ടിട്ടുണ്ടെന്ന് പറയുന്നു..
അച്ഛൻ: മാർഗം ഒന്നും കാണണ്ട, നിങ്ങൾ ഒരു കാർ വിളിച്ചു പോയാൽ മതി. അതിൻറെ പൈസ ഞാൻ കൊടുത്തോളാം.
ഞാൻ കൊണ്ടുപോകാൻ ഉള്ള ഡ്രസ്സുകൾ ഒക്കെ ബാഗിൽ അടുക്കിവെച്ച്, ഹാളിൽ വരുമ്പോൾ അമ്മയും കിളിയും കെട്ടിപ്പിടിച്ച് കരയുന്നു. അനിയത്തിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ട്.
അമ്മ: ഇനി മക്കൾ പോയി കിടക്ക്.
ഞാൻ അവളെയും കൊണ്ട് മുറിയിലേക്ക് പോയി.
കിളി: നമ്മൾ ആദ്യം തന്നെ ഇങ്ങോട്ടാണ് വരേണ്ടിയിരുന്നത്. എന്നാൽ എന്തൊരു സന്തോഷം ആയേനെ. ഇപ്പോൾ കാലൊടിഞ്ഞ് ഒരു മുടന്തിയെ പോലെയാണ്……
അവൾ കരയാൻ തുടങ്ങി. അച്ഛൻ തന്ന പൈസ അവൾ എന്നെ കാണിച്ചു. ഞാനവളോട് എന്തിനാണ് ഇത് വാങ്ങിയത് എന്ന് ചോദിച്ചു. അവൾ, അച്ഛൻ ഒരുപാട് നിർബന്ധിച്ചിട്ടാണ് ഞാനത് വാങ്ങിയത് എന്നും പറഞ്ഞു. കിടക്കുമ്പോൾ എൻറെ മാറിൽ ഒതുങ്ങി കിടന്ന്, മാറിലെ രോമങ്ങളിൽ വിരലുകൾ ഓടിച്ചു കൊണ്ട്.
കിളി: എൻറെ ശ്രീമാൻ, എന്നെ എങ്ങനെയാണ് തിരുവനന്തപുരത്ത് കൊണ്ടുപോകുന്നത്?
ഞാൻ: എൻറെ മോൾക്ക്, പറന്നു പോണോ. നമ്മൾ പോകുന്നത് എസി കമ്പാർട്ട്മെൻറിലാണ്. വേറെ ഒരു ശല്യം ഉണ്ടാവില്ല.
കിളി: ചേട്ടൻ പറയുന്ന ഏതു രീതിക്കും ഞാൻ വരും. അച്ഛൻ നമ്മളോട് കാറിനാണ് പോകാൻ പറഞ്ഞത്. അതൊക്കെ പോട്ടെ. ഇപ്പോൾ കുറേ ദിവസമായി……… സഹിക്കുന്നതിനും ഒരു……
ഞാൻ: എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ…..
അത് കേട്ടപ്പോൾ അവൾ എൻറെ നെഞ്ചിൽ ഒരു നുള്ള് തന്നു. പിന്നീട് എപ്പോഴോ അവൾ മയക്കത്തിലേക്കു പോയി, ഞാനും.
രാവിലെ ഒമ്പതിന് ആയപ്പോഴേക്കും, കൂട്ടുകാരനോട് പറഞ്ഞതനുസരിച്ച് അവൻ കാറുമായി വന്നു. ഞങ്ങൾ പോകുന്നതിനാൽ അച്ഛൻ അന്ന് ഹാർബറിൽ പോയില്ല. ഞാനും കൂട്ടുകാരനും കൂടി ബാഗുകൾ വണ്ടിയിൽ കയറ്റി, അവളെ വണ്ടിയിൽ കയറ്റാൻ അകത്തേക്ക് കയറി. അമ്മയും പെങ്ങളും കളിയും കൂടി കെട്ടിപ്പിടിച്ചു കരയുന്നതാണ് ഞാൻ കാണുന്നത്.
ഞാൻ: മതി. ഞങ്ങൾ ഇടക്ക് വരാം, നിങ്ങൾക്ക് അങ്ങോട്ടും വരാം.
ഞാൻ അവളെ വണ്ടിയിൽ കയറ്റി, അനിയൻ വണ്ടിയുടെ മുൻ സീറ്റിൽ കയറി ഞാൻ പിന്നിലും. എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. റെയിൽവേ സ്റ്റേഷനിൽ എത്തി, ബാഗുമൊക്കെ കൂട്ടുകാരനും അനിയനും കൂടി എടുത്തു കൊണ്ടു പ്ലാറ്റ്ഫോമിലേക്ക് നടന്നു. ഞാൻ കിളിയെ എടുത്ത് വണ്ടി നിർത്തുന്ന പ്ലാറ്റ്ഫോമിൽ എത്താൻ ഒത്തിരി ബുദ്ധിമുട്ടി. അന്നേരം അവൾ എന്നെ ദയനീയമായി
Good story❤️
That kili is quite an irritating character ?
Appreciate the hero ????
???
Ee kadha kk yil vanam nal thotu agrahicha climax aanu ithu enthayalum ivide ithu thannathinu valare athikam nanni❤️
???
നിങ്ങൾക്കു ഇങ്ങനെ KK യിൽ എഴുതിയ പോരായിരുന്നോ, anyway ആഗ്രഹിച്ചത് ഇവിടെ കിട്ടി.
ഇവിടെ climax മാത്രം വായിച്ചു, ഇനി തുടക്കം മുതൽ വായിക്കണം.
???
കാത്തിരുന്ന ഒരു കഥയാണ് ഇത് ഹാപ്പി എൻഡിങ് ആയത് വളരെ സന്തോഷം…. അപ്പുറം ഇട്ട രീതി കൂടെ കംപ്ലീറ്റ് ചെയ്താൽ ഒരു പൂർണത വന്നേനെ…. ?❤
???
????
???