ഞാൻ: ഞാൻ ഇപ്പോൾ വരാം.
ഞാൻ പുറത്തേക്കിറങ്ങി നടന്നു, എൻറെ കൂട്ടുകാരൻറെ അമ്മാവൻ റെയിൽവേയിൽ വർക്ക് ചെയ്യുന്നുണ്ട്. അവനെ കണ്ടു, അമ്മാവനെക്കൊണ്ട് ഞായറാഴ്ചത്തേക്ക് രണ്ട് സെക്കൻഡ് എസി ടിക്കറ്റ് ബുക്ക് ചെയ്യിക്കാം എന്ന് കരുതിയാണ് പോകുന്നത്. അവൻറെ വീട്ടിൽ ചെന്നപ്പോൾ, അവൻ അവിടെ ഇല്ല. പുറത്തെവിടെയോ പോയിരിക്കുകയാണെന്ന് പറഞ്ഞു. അവനെ വിളിച്ചു നോക്കിയപ്പോൾ അവൻ, അവരുടെ ബേക്കറിയിൽ ഉണ്ടെന്ന് പറഞ്ഞു. ഞാൻ അവിടെ ചെന്ന് അവനോട് വിവരം പറഞ്ഞപ്പോൾ, ഉടനെ അമ്മാവനെ വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്ന കാര്യം പറഞ്ഞു. അമ്മാവൻ ചെയ്യാമെന്നും പറഞ്ഞു. കുറച്ചുനേരം അവരോട് വർത്തമാനം പറഞ്ഞതിനുശേഷം.
ഞാൻ: എടാ ഞാൻ ചെല്ലട്ടെ, കിളിയുടെ കാലൊടിഞ്ഞിരിക്കുകയാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ തന്നെ വേണം.
അവനോട് യാത്ര പറയുമ്പോൾ അവൻ, വെളുപ്പിന് വന്നാൽ കറിക്ക് എന്തെങ്കിലും നല്ല മീൻ എടുത്തു തരാമെന്ന് പറഞ്ഞു. ഞാൻ വീട്ടിലേക്ക് വന്നു. മുറിയിൽ ചെന്നു നോക്കുമ്പോൾ, ആള് ചരിഞ്ഞു കിടന്നു നല്ല ഉറക്കമാണ്. ഞാൻ ഡ്രസ്സ് മാറി, ഹാളിൽ പോയിരുന്ന് ടിവി കണ്ടു. ടിവിയിൽ രാജാവിൻറെ മകൻ, അതുകണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ അനിയത്തി വന്നു. അവൾക്ക് എന്നെ കണ്ടപ്പോൾ വളരെ സന്തോഷമായി, അവൾ ചേച്ചി വന്നിട്ടില്ലെ എന്ന് ചോദിച്ചു. ഞാൻ, ഉറങ്ങുകയാണെന്ന് മറുപടി കൊടുത്തു. അവൾ മുറിയിൽ പോയി നോക്കി തിരിച്ചുവന്നു. അനിയത്തിയെ വീട്ടിൽ കുഞ്ഞാറ്റ എന്നാണ് വിളിക്കുന്നത്.
കുഞ്ഞാറ്റ: ചേച്ചിയുടെ കാലിന് എന്തുപറ്റി?
ഞാൻ തമാശരൂപേണ
ഞാൻ: അവൾ ഒരു കിളി ആണല്ലോ, പറന്നു പോകാതിരിക്കാൻ കാല് തല്ലിയൊടിച്ചു.
കുഞ്ഞാറ്റ: ഒന്ന് പോയെടാ തമാശ പറയാതെ
ഞാൻ: വീണതാണ്.
കുഞ്ഞാറ്റ: ആള് നല്ല ഉറക്കമാണ്.
ഞാൻ: അവൻ എപ്പോഴാണ് വരുന്നത്?
കുഞ്ഞാറ്റ: അഞ്ചു മണി ഒക്കെ ആവും.
അനിയത്തിയുടെ ഒച്ചകേട്ടപ്പോഴേക്കും അമ്മ എഴുന്നേറ്റു വന്നു, അമ്മയ്ക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം ശേഷം ഒരു കിടപ്പുണ്ട്. അമ്മ അനിയത്തിയോട്
അമ്മ: നീ ചേച്ചിയെ കണ്ടില്ലേ?
കുഞ്ഞാറ്റ: ചേച്ചി നല്ല ഉറക്കമാണ്.
അമ്മ: നീ പുറത്തേക്ക് പോകുന്നത് കണ്ടല്ലോ, എന്നിട്ടെപ്പോൾ എത്തി?
ഞാൻ: കുറച്ചു കഴിഞ്ഞപ്പോൾ. ഞാൻ പോയി, അവൾ എഴുന്നേറ്റൊവെന്ന് നോക്കട്ടെ.
കുഞ്ഞാറ്റ: വേണ്ട ചേട്ടാ, ഞാൻ പോകാം.
ഞാൻ: ഞാൻ പോയി നോക്കാം, എഴുന്നേറ്റിട്ടുണ്ടെങ്കിൽ എടുത്ത് കൊണ്ടു വരാം.
കുഞ്ഞാറ്റ: എടുത്ത് കൊണ്ടുവരികയൊ, എന്താണ് ചേട്ടാ ഇത്.
ഞാൻ: സൂക്ഷിച്ചാൽ കാല് വേഗം ശരിയാകും. അതുകൊണ്ടാണ്.
ഞാൻ റൂമിൽ ചെല്ലുമ്പോൾ ആള് എഴുന്നേറ്റു കിടക്കുകയാണ്, മുഖം ഒരു കൊട്ടയുണ്ട്. ഞാൻ മൈൻഡ് ചെയ്യാതെ പോയതിൻ്റെ ദേഷ്യമാണ്, ഞാൻ എടുക്കാൻ ചെന്നപ്പോൾ കൈതട്ടി മാറ്റി. എന്നാലും ഞാൻ ബലംപ്രയോഗിച്ച് എടുത്തു കൊണ്ടു ബാത്റൂമിൽ കയറ്റി തിരിച്ച് ഹാളിലേക്ക് കൊണ്ടുപോയി. അനിയത്തിയെ കണ്ടപ്പോൾ അവളുടെ ദേഷ്യം എല്ലാം മാറി. അവൾക്കും അമ്മയ്ക്കും അച്ഛനും ദേഷ്യം കാണിക്കാൻ ഞാൻ മാത്രമല്ലേ ഉള്ളൂ. അവളെ അവരുടെ അടുത്ത് ആക്കിയിട്ട്, ഞാൻ പോയി മുറിയിൽ കിടന്നു. ചായ കുടിക്കാൻ അനിയത്തി വിളിച്ചിട്ടും ഞാൻ എഴുന്നേറ്റില്ല. കുറെ കഴിഞ്ഞ് അനിയത്തി തന്നെ വീണ്ടും വന്നു.
കുഞ്ഞാറ്റ: ചേട്ടാ……. എഴുന്നേൽക്ക്, ചേച്ചിക്ക് ബാത്റൂമിൽ പോകണമെന്ന്.
ഞാൻ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ നേരം ഇരുട്ടിയിരുന്നു. ഞാൻ ഹാളിൽ ചെല്ലുമ്പോൾ അനിയനും അനിയത്തിയും അമ്മയും അവളും കൂടി ഇരുന്ന് തമാശ പറഞ്ഞു ചിരിക്കുന്നു. ഞാൻ അവളെ എടുത്ത് ബാത്റൂമിൽ കയറി തിരിച്ച് ആളും തന്നെ കൊണ്ടുവന്നിരുത്തി.
ഞാൻ: എടാ മോനപ്പാ നിൻറെ ക്ലാസ് ഒക്കെ എങ്ങനെ പോകുന്നു?
അനിയനെ വീട്ടിൽ മോനപ്പൻ എന്ന് വിളിക്കുന്നത്.
മോനപ്പൻ: ക്ലാസ് കഴിയാറായി ചേട്ടാ…….. ചേച്ചി ഭയങ്കര തമാശക്കാരി ആണല്ലോ. ഞങ്ങൾ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി.
ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിച്ചതിനു ശേഷമാണ് പിന്നീട് അവളെ റൂമിലേക്ക് കൊണ്ടു പോകുന്നത്, തിരിച്ചുവന്ന് ജഗ്ഗിൽ വെള്ളവുമായി ഞാൻ റൂമിലേക്ക് പോയി. ഞാൻ ചെല്ലുമ്പോൾ ചുവരിനോട് ചേർന്ന് ചരിഞ്ഞ് മുഖം തിരിച്ചു കിടപ്പുണ്ട്, താഴെ കിടക്കാൻ പായില്ലത്തതുകൊണ്ട് കട്ടിലിൽ ഇങ്ങേത്തലയ്ക്കൽ ഞാനും കയറി കിടന്നു. കുറെ കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു, തലയണ എടുത്തു ഒടിഞ്ഞ കാലിന് താഴെ വച്ചുകൊടുത്തു. ആള് നല്ല ഉറക്കത്തിലാണ്, തലയണ വെച്ചത് ഒന്നും അറിഞ്ഞിട്ടില്ല. വൈകിട്ട് കിടന്നുറങ്ങിയത് കൊണ്ടാവാം, ഉറക്കം വരുന്നില്ല. പിന്നീട് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു, എന്തോ വന്ന് നെറ്റ് വേണം അപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്. നോക്കുമ്പോൾ അവളുടെ കാൽ എൻറെ മേലേ എടുത്തിട്ടതാണ്, നോക്കുമ്പോൾ അവൾ കണ്ണുതുറന്ന് എന്നെ നോക്കി കിടക്കുന്നു. അവളുടെ കാര്യസാധ്യത്തിനുവേണ്ടി എന്നെ എഴുന്നേൽപ്പിച്ചതാണ്, അതു കഴിച്ച് കൊണ്ടുവന്ന കിടത്തി സമയം നോക്കുമ്പോൾ നാലര. അവൾ വീണ്ടും ചരിഞ്ഞു കിടന്ന് ഉറക്കം തുടങ്ങി, കുറച്ചുകഴിഞ്ഞ് ഞാൻ എഴുന്നേറ്റ് അനിയൻറെ വണ്ടിയുമെടുത്ത് ഹാർബറിലേക്ക് പുറപ്പെട്ടു. ഹാർബറിൽ ചെന്ന് അവനെ തപ്പിപ്പിടിച്ച് കണ്ടപ്പോൾ, മൂന്ന് വലിയ വെള്ള ആവോലി എടുത്ത് തന്നു. അതുമായി വീട്ടിലെത്തുമ്പോൾ, അമ്മയും പെങ്ങളും എഴുന്നേറ്റ് അടുക്കളയിലുണ്ട്. മീൻ കൊണ്ടുപോയി അമ്മയുടെ അടുത്തു കൊടുത്തു.
അമ്മ: നീ എപ്പോൾ എഴുന്നേറ്റുപോയി?
ഞാൻ: വെളുപ്പിന്.
ഞാൻ മുറിയിൽ ചെല്ലുമ്പോൾ കിളി എന്നെ രൂക്ഷമായി നോക്കി കിടപ്പുണ്ട്. ഞാൻ നേരെ ബാത്ത് റൂമിലേക്ക് കയറി, പ്രാഥമിക കാര്യങ്ങൾ എല്ലാം കഴിച്ച് ഇട്ടിരുന്ന ഡ്രസ്സ് മാറി പുറത്തുവന്നു. ഒരു അരികുപറ്റി കട്ടിലിൽ കയറി കിടന്നു, കുറച്ചുകഴിഞ്ഞ് അവൾ എൻറെ അരികിലേക്ക് നീങ്ങി കിടന്നു.
Good story❤️
That kili is quite an irritating character ?
Appreciate the hero ????
???
Ee kadha kk yil vanam nal thotu agrahicha climax aanu ithu enthayalum ivide ithu thannathinu valare athikam nanni❤️
???
നിങ്ങൾക്കു ഇങ്ങനെ KK യിൽ എഴുതിയ പോരായിരുന്നോ, anyway ആഗ്രഹിച്ചത് ഇവിടെ കിട്ടി.
ഇവിടെ climax മാത്രം വായിച്ചു, ഇനി തുടക്കം മുതൽ വായിക്കണം.
???
കാത്തിരുന്ന ഒരു കഥയാണ് ഇത് ഹാപ്പി എൻഡിങ് ആയത് വളരെ സന്തോഷം…. അപ്പുറം ഇട്ട രീതി കൂടെ കംപ്ലീറ്റ് ചെയ്താൽ ഒരു പൂർണത വന്നേനെ…. ?❤
???
????
???