അമ്മുമ്മ: എടാ വണ്ടി എന്തിയേ? നീ എവിടെ പോകുന്നു?
കാറ് ചിറ്റയുടെ വീടിൻറെ അടുത്തേക്ക് ചെല്ലുകയില്ല, റോഡിൽ നിന്നും 150 മീറ്റർ ഉള്ളിലാണ് ചിറ്റയുടെ വീട്.
ഞാൻ: വീട്ടിലോട്ടു പോവുകയാണ്, കാറിൽ കിളിയുണ്ട്. അവളുടെ കാലൊടിഞ്ഞ് ഇരിക്കുകയാണ്, പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. അവളുടെ വീട്ടിൽ ബഹളത്തിനിടയിൽ, അവൾ വീണു കാലൊടിഞ്ഞു. ഇന്നലെ രാത്രി ഞാൻ പോയി കൊണ്ടുവന്നു. അവിടെ അമ്മ വീട്ടിലും എൻറെ വീട്ടിലും ഒന്നും പറയണ്ട.
അമ്മൂമ്മ: നീ അവളെയും കൊണ്ട് വീട്ടിൽ പോയിട്ട് എന്തു പറയാൻ പോകുന്നു?
ഞാൻ: ഈ ബഹളത്തിൻ്റെ കാര്യമൊന്നും ഞാൻ പറയില്ല. അവളുടെ വീട്ടിൽ വച്ച് ഞാൻ പിടിച്ചു വലിപ്പോൾ താഴെ വീണതാണെന്നേ പറയൂ. ശരിയമ്മുമ്മെ ഞാൻ പോട്ടെ, ചിറ്റ എന്തിയേ?
അമ്മൂമ്മ: അവൾ അവിടെ എവിടെയോ കാണണം.
ഞാൻ: ചിറ്റയോടും ഈ വിവരം പറയേണ്ട, ഞാൻ പോയെന്ന് പറഞ്ഞേര്.
ഞാൻ തിരിച്ചു വന്ന് കാറിൽ കയറി വണ്ടി നീങ്ങി. കാറുകാരൻ ടൗണിൽ എത്തിയപ്പോൾ, എവിടെയാണ് പോകേണ്ടത് എന്ന് ചോദിച്ചു. ഞാൻ ഏങ്ങണ്ടിയൂർ എന്ന് പറഞ്ഞു, അപ്പോൾ അവൾ എന്നെ വീണ്ടും നോക്കി. പോകുന്ന വഴി ഒരു തുണിക്കടയിൽ കയറി, അമ്മയ്ക്ക് സാരിയും അനിയത്തിക്ക് ചുരിദാറും അച്ഛനും അനിയനും ഓരോ ഷർട്ടും എടുത്തു.
വണ്ടി വരുന്നത് കണ്ട് അമ്മ ഇറങ്ങി വന്നു, വണ്ടിയിൽ നിന്നും ഞാനിറങ്ങിയപ്പോൾ അമ്മ അത്ഭുതപ്പെട്ടു.
അമ്മ: നീ ഒറ്റക്കാണോടാ വന്നത്, മോളെ കൊണ്ടു വന്നില്ലെ?
ഞാൻ വണ്ടിയുടെ ഡോർ തുറന്നു കാണിച്ചു.
അമ്മ: എന്തു പറ്റി മോളെ കാലിന്.
കിളി: അത്….
പെട്ടെന്ന് ഞാൻ ഇടക്ക് കയറി.
ഞാൻ: ഞങ്ങൾ കിളിയുടെ വീട്ടിൽ പോയിരുന്നു. അവിടെ വെച്ച് വീട്ടിൽ നിന്നും ഞാൻ ധൃതിയിൽ പിടിച്ചു വലിച്ചിറക്കിയപ്പോൾ പടിയിൽ തെന്നി വീണതാണ്. കാലൊടിഞ്ഞു.
ഞാൻ കിളിയെ കാറിൽ നിന്നും ഇറക്കി ഹാളിൽ കൊണ്ടുപോയി ഇരുത്തി. ബാഗെല്ലാം ഇറക്കി അകത്ത് വെച്ചു. വണ്ടിക്കാരനെ പൈസ കൊടുത്ത് പറഞ്ഞു വിട്ടു.
അമ്മ: എന്തുപണിയാടാ ദുഷ്ടാ, ഈ കാണിച്ചത്. വലിച്ചു കൊണ്ടുപോകാൻ ഇവൾ പശുവോ ആടോ മാടോ എന്തെങ്കിലും ആണോ.
ഞാൻ ഒന്നും പറയാതെ ബാഗുമെടുത്ത് എൻറെ മുറിയിലേക്ക് പോയി. തിരിച്ചുവന്ന് അവളേയും മുറിയിലേക്ക് കൊണ്ടുപോയി, ഡ്രസ്സ് മാറ്റിച്ചു ബാത്റൂമിൽ കൊണ്ടുപോയി.
കിളി: ദുഷ്ടൻ!
ഞാൻ: ഷിബു മായി പിടിയും വലിയും നടന്നപ്പോൾ കാലൊടിഞ്ഞതാണെന്ന് ഇവിടെ പറയേണ്ട.
കിളി: എന്നെ ഡൈനിങ് ടേബിളിലൊ, അടുക്കളയിൽ കസേരയിലോ കൊണ്ടുപോയി ഇരുത്താമോ? അമ്മയ്ക്ക് എന്തെങ്കിലും നന്നാക്കി കൊടുക്കുകയോ അരിഞ്ഞു കൊടുക്കുകയോ ചെയ്യാമല്ലോ.
ഞാൻ അവളെ ഡൈനിങ് ടേബിളിൻ്റെ കസേരയിൽ കൊണ്ടുപോയി ഇരുത്തി. പൊതുവായി
ഞാൻ: ഞാൻ പുറത്ത് പോയിട്ട് വരാം.
അമ്മ: നീ വേഗം വരണം കേട്ടോ. ഈ പെണ്ണിന് വല്ല ബാത്റൂമിൽ പോകണമെങ്കിൽ എനിക്ക് വയ്യ പൊക്കിക്കൊണ്ടു പോകാൻ.
ഞാൻ മറുപടി പറയാതെ പുറത്തേക്കിറങ്ങി, ഒന്നു രണ്ടു ഫ്രണ്ട്സിനെ കണ്ടു ഏകദേശം ഒരു മണിക്കൂർ ആയപ്പോഴേക്കും ഞാൻ തിരിച്ചുവന്നു. അപ്പോഴേക്കും അമ്മായിയമ്മയും മരുമോളും ചക്കരയും പീരയും പോലെയായി.
അമ്മ: മോള് കുറച്ചുദിവസം ഇവിടെ നിൽക്കട്ടെ.
ഞാൻ സ്വയം പിറുപിറുത്തു.
ഞാൻ: ഒരു സ്ഥലത്ത് നിൽക്കാൻ പോയതാണ് ഈ കാണുന്നത്.
അമ്മ: നീ എന്തെങ്കിലും പറഞ്ഞായിരുന്നൊ?
ഞാൻ: കാലൊക്കെ ഒന്ന് ശരിയാവട്ടെ അമ്മെ, എന്നിട്ട് നിൽക്കാം.
അമ്മ: അതും ശരിയാണ്. എന്നെക്കൊണ്ട് മോളെ എടുത്തുകൊണ്ട് പോകാൻ പറ്റില്ല. അപ്പോൾ നിങ്ങൾ എന്നാണ് തിരിച്ചു പോകുന്നത്?
ഞാൻ: ഞായറാഴ്ച രാവിലെ 10 മണിക്ക്.
അമ്മ: അപ്പോഴേക്കും പ്ലാസ്റ്റർ വെട്ടോ?
ഞാൻ: ഇല്ല, രണ്ടാഴ്ച എടുക്കും.
അമ്മ: അതുവരെ നിനക്ക് ലീവ് ഉണ്ടോ?
ഞാൻ: ഇല്ല, അവിടെ ചെന്നിട്ട് എന്തെങ്കിലും ചെയ്യണം.
അമ്മ: എനിക്ക് വയ്യാത്തതുകൊണ്ടാണ്, അല്ലെങ്കിൽ ഇവിടെ നിർത്തിയിട്ട് പോയാൽ മതിയായിരുന്നു.
ഞാൻ: കുഴപ്പമില്ല അമ്മെ.
അമ്മ: ഇനി കുഴപ്പമുണ്ടെങ്കിൽ തന്നെ, നന്നായി പോയി. നിൻറെ കുഴപ്പം കൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്. എടാ ഇത് ഒരു മനുഷ്യൻ ചെയ്യുന്ന പണിയാണോ നീ ചെയ്തത്.
ഞാൻ: അതെ എൻറെ കുഴപ്പം കൊണ്ടാണ് ഇത് സംഭവിച്ചത്. അതുകൊണ്ട് ഞാൻ തന്നെ നോക്കിക്കോളാം.
അവൾ അവിടെ ഇരുന്ന് പൊട്ടിക്കരഞ്ഞു.
അമ്മ: പോട്ടെ മോളെ, ഓർത്തിട്ട് സഹിക്കാൻ കഴിയുന്നില്ല എന്നു തോന്നുന്നു. ഇവനൊരു ദുഷ്ടനാണ് മോളെ.
അവൾ തേങ്ങി തേങ്ങി കരഞ്ഞു കൊണ്ടിരുന്നു. ഞാൻ വിഷയം മാറ്റാനും, അവൾ ഇനി എന്തെങ്കിലും വെട്ടിത്തുറന്നു പറഞ്ഞാലോ എന്നും കരുതി.
Good story❤️
That kili is quite an irritating character ?
Appreciate the hero ????
???
Ee kadha kk yil vanam nal thotu agrahicha climax aanu ithu enthayalum ivide ithu thannathinu valare athikam nanni❤️
???
നിങ്ങൾക്കു ഇങ്ങനെ KK യിൽ എഴുതിയ പോരായിരുന്നോ, anyway ആഗ്രഹിച്ചത് ഇവിടെ കിട്ടി.
ഇവിടെ climax മാത്രം വായിച്ചു, ഇനി തുടക്കം മുതൽ വായിക്കണം.
???
കാത്തിരുന്ന ഒരു കഥയാണ് ഇത് ഹാപ്പി എൻഡിങ് ആയത് വളരെ സന്തോഷം…. അപ്പുറം ഇട്ട രീതി കൂടെ കംപ്ലീറ്റ് ചെയ്താൽ ഒരു പൂർണത വന്നേനെ…. ?❤
???
????
???