നോക്കുന്നുണ്ടായിരുന്നു. പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ അവളെ ഇരുത്തി, ഞാൻ അമ്മാവനേയും കുഞ്ഞച്ഛനേയും വിളിച്ചു പോകുന്ന കാര്യം പറഞ്ഞു. ഞങ്ങൾക്ക് പോകാനുള്ള വണ്ടി വന്ന് സ്റ്റേഷനിൽ നിർത്തിയപ്പോൾ, ബാഗുകൾ കൂട്ടുകാരനും അനിയനും കൂടി എടുത്തു വച്ചു. കൂട്ടുകാരൻറെ അമ്മാവൻ എടുത്തിരുന്നത് ഫസ്റ്റ് ക്ലാസ് A/C ആയിരുന്നു. ഞങ്ങൾക്ക് ഇരിക്കാൻ സൈഡിലെ സീറ്റ് ആയിരുന്നു. അകലെ നിന്നും വരുന്ന വണ്ടി ആയതുകൊണ്ട്, ആ കൂപ്പയിൽ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് കൂപ്പയുടെ വാതിലടച്ച് കർട്ടൻ ഇട്ടു. കുറേനേരം കഴിഞ്ഞ് പോണം TTR വന്നു ഡോർ മുട്ടിയപ്പോൾ തുറന്നുകൊടുത്തു. ടിക്കറ്റ് പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ ഈ കൂപ്പയിലേക്ക് ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു, ഇല്ല എന്ന് മറുപടിയും കിട്ടി. ടിക്കറ്റ് പരിശോധന കഴിഞ്ഞ് പുറത്തേക്ക് പോയപ്പോൾ വാതിൽ അടച്ചു.
ഞാൻ: ഒരേ ഇരിപ്പ് എടുക്കണ്ട മോളെ. കിടക്കണം എന്നുണ്ടെങ്കിൽ, കിടക്കാം.
കിളി: എനിക്ക് കിടക്കണ്ട. ഇതോടെ ചാരി ഇരുന്നാൽ മതി. എനിക്കുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടുന്നുണ്ട് ചേട്ടൻ. ഞാൻ കാണിച്ച കുരുത്തക്കേടിന് ഫലമായി, അച്ഛൻറെ കയ്യിൽ നിന്നും തല്ലു വരെ വാങ്ങി. ഞാൻ എങ്ങനെയാണ് ചേട്ടാ ഈ കടപ്പാട് ഒക്കെ തീർക്കുക.
ഞാൻ: കടപ്പാടോ….. എന്ത് കടപ്പാട്? നമുക്ക് രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും എന്ത് കടപ്പാടാണുള്ളത്.
കിളി: ചേട്ടൻറെ വില മനസ്സിലാകുന്നത് ഇപ്പോഴാണ്. ഞാൻ എന്തുമാത്രം ചേട്ടനെ വിഷമിപ്പിച്ചിട്ടുണ്ട്. ഞാനത് ഇടക്കിടക്ക് ഓർക്കാറുണ്ട്. അന്ന് ആ രാത്രിയിലെ സംഭവത്തിനുശേഷം ഞാൻ, തീരെ അവഗണിച്ച് എത്ര ദിവസം നടന്നു. അന്ന് ചേട്ടന് എന്നെ ഒഴിവാക്കാമായിരുന്നു, അതു ചെയ്യാതെ എൻറെ അവഗണനയും സഹിച്ച് പുറകെ കെഞ്ചി നടന്നു.
ഞാൻ: അതൊക്കെ പോട്ടെ, ഇനി നമ്മൾ അവിടെ ചെന്നിട്ട് എന്ത് ചെയ്യും എന്നുള്ളതാണ് പ്രശ്നം. എൻറെ ലീവ് തീർന്ന് നാളെ തുടങ്ങി ജോലിക്ക് പോകേണ്ടതാണ്. മോളെ ഒറ്റയ്ക്കാക്കി പോകാൻ പറ്റില്ല. അപ്പുറത്ത് ചേട്ടൻറെ വീട്ടിൽ ആക്കാം എന്ന് വെച്ചാൽ, ബാത്ത്റൂമിൽ പോകാൻ ഒക്കെ.
കിളി: അതോർത്ത് ചേട്ടൻ വിഷമിക്കണ്ട. ഞാൻ ചേച്ചിയെ പിടിച്ചു തൊങ്ങി പൊയ്ക്കോളാം.
ഞാൻ: ഞാൻ നോക്കട്ടെ, ഇടയ്ക്ക് ഇത്തിരി നേരത്തെ ഞാൻ വരാൻ നോക്കാം.
അങ്ങനെ ഓരോന്ന് പറഞ്ഞിരുന്ന് അവൾ, എൻറെ തോളിൽ ചാരിയിരുന്നു മയങ്ങി.
സ്റ്റേഷൻ അടുക്കാറായി അപ്പോഴാണ് ഞാൻ അവളെ വിളിച്ച് എഴുന്നേൽപ്പിച്ചത്. ഞാൻ നേരത്തെ വിളിച്ചു പറഞ്ഞിരുന്നത് പ്രകാരം സാജൻ പ്ലാറ്റ്ഫോമിലെത്തിയിരുന്നു. അവൻ കൃത്യമായി കമ്പാർട്ട്മെൻറിന് അടുത്തെത്തി, അകത്തുകയറി ബാഗുകൾ ഒക്കെ എടുത്തു. ഞാൻ കിളിയെ എടുത്ത് പുറത്തിറങ്ങി ഒരു ടാക്സി വിളിച്ച് ഞങ്ങൾ താമസസ്ഥലത്തേക്ക് പോയി. വണ്ടി വീടിനുമുമ്പിൽ എത്തിയപ്പോഴേക്കും ചേട്ടനും ചേച്ചിയും വന്നു.
ചേട്ടൻ: കാല് ശരിയാകുന്നതുവരെ ഇവിടെ താമസിക്കേണ്ട, വീട്ടിൽ നിന്നാൽ മതി. മറുത്തൊന്നും ഇങ്ങോട്ട് പറയണ്ട.
ഞാൻ എത്ര പറഞ്ഞിട്ടും ചേട്ടൻ സമ്മതിക്കാത്തതു കൊണ്ട് ചേട്ടൻറെ വീട്ടിലേക്ക് പോയി. സാജൻ പോകാനിറങ്ങിയപ്പോൾ
കിളി: ചേട്ടാ, ഒരു ബാഗിൽ നാലു കുപ്പി അച്ചാർ ഉണ്ട്. അതിൽ ചെറിയ രണ്ടു കുപ്പി എടുത്തു കൊടുക്ക്. വലിയ രണ്ടു കുപ്പി നമുക്ക് രണ്ടു കൂട്ടർക്കും കൂടി എടുക്കാനുള്ളതായിരുന്നു. ചെമ്മീൻ അച്ചാറും മീൻ അച്ചാറും ആണ് അത്, അമ്മ ഉണ്ടാക്കിയതാണ്.
അച്ചാർ എടുത്തുകൊടുത്തു, സാജൻ പോയി.
പിറ്റേ ദിവസം മുതൽ ഞാൻ ജോലിക്ക് പോയി തുടങ്ങി, സമയം കിട്ടുമ്പോൾ ഒക്കെ നേരത്തെ വന്നു അവളെ പരിചരിച്ചു. ഒരാഴ്ച പറഞ്ഞ സമയം കൊണ്ടുപോയി, പ്ലാസ്റ്റർ വെട്ടി. കാലിനു ചെറിയ വേദന ഉണ്ടെങ്കിലും, പതിയെ നടന്ന് നടന്ന് അത് മാറി. അതുപോലെ പതിയെപ്പതിയെ കാലം കടന്നുപോയി. ഇതിനിടയിൽ എൻറെ വീട്ടുകാർ ഇവിടെ വരുകയും, ചേട്ടനും ചേച്ചിയും ആയി പരിചയപ്പെടുകയും ചെയ്തു. പിന്നീട് അവർ തമ്മിൽ നല്ല ബന്ധത്തിൽ ആയി, അങ്ങോട്ടുമിങ്ങോട്ടും പോക്കുവരവുകൾ ആയി. ഇതിനിടയിൽ കിളിക്ക് പിഎസ്സിയുടെ എക്സാമിന് പേപ്പറും കൊണ്ട് പ്രകാശൻ വന്നു. രണ്ടുമൂന്നു ദിവസം ഞങ്ങളോട് കൂടെ നിന്നിട്ട് ആണ് അവൻ പോയത്. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് നാട്ടിൽ പോകുമ്പോൾ അവളുടെ വീട്ടിലും കയറാറുണ്ട്, എത്ര നിർബന്ധിച്ചാലും അവൾ അവിടെ നിന്നിട്ടില്ല. മന്ദം മന്ദം മാസങ്ങൾ കടന്നുപോയി കിളിയുടെ എക്സാം കഴിഞ്ഞു. അവൾ ഇതിനിടയിൽ പ്രഗ്നൻറ് ആയി. അമ്മയും അച്ഛനും കാറുമായി വന്നു അവളെ കൂട്ടിക്കൊണ്ടുപോയി.ഞാൻ കിട്ടുന്ന സമയങ്ങളിലെല്ലാം അവളെ കാണാൻ പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ അമ്മ വിളിച്ചു. ഡേറ്റ് പറഞ്ഞിരുന്ന ഒരാഴ്ച മുമ്പ് അവൾ പ്രസവിച്ചു, ആൺകുഞ്ഞ്. ഞാൻ ലീവ് എടുത്തു പോയി, കുഞ്ഞിനെ കണ്ടു. എന്നെ കണ്ടപ്പോൾ അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ഡിസ്ചാർജ് ആയി വീട്ടിലെത്തി. അവളുടെ വീട്ടിൽ നിന്ന് പ്രകാശൻ ഒഴികെ ആരും വന്നില്ല. അവൾക്ക് എൻറെ കൂടെ വരണം എന്ന് ശാഠ്യമായിരുന്നു, ഞാനും അമ്മയും സമ്മതിച്ചില്ല. ആരും കാണാതെ
കിളി: എത്ര നാളുകളായി, എൻറെ ചേട്ടനെ പിരിഞ്ഞിരിക്കുന്നു. എനിക്ക് വയ്യ, ഞാനും വരാം.
ഞാൻ: എടി മോളേ. ഇപ്പോൾ നമ്മൾ രണ്ടുപേർ മാത്രം അല്ല, ഒരാൾ കൂടിയുണ്ട്. അവൻ ഒന്ന് കയ്യും കാലും ഇട്ടു കളിക്കട്ടെ, എന്നിട്ട് പോകാം. നിൻറെ കൂടെ നിൽക്കാൻ, എനിക്ക് ആഗ്രഹം ഇല്ല എന്നാണോ നീ കരുതിയിരിക്കുന്നത്.
രണ്ടുദിവസം അവളുടെയും കുഞ്ഞിൻ്റെയും കൂടെ നിന്നിട്ട്, ഞാൻ തിരിച്ചുപോന്നു. അതിനുശേഷം വീട്ടിൽ പോയപ്പോൾ ചേട്ടനും ചേച്ചിയും സീതയും എൻറെ കൂടെ വന്നു. രണ്ടു ദിവസം വീട്ടിൽ നിന്നിട്ട് ആണ് ഞങ്ങൾ തിരിച്ചു പോരുന്നത്.
അങ്ങനെ കുഞ്ഞിൻറെ 28 ഉം പേര് വിളിയും ചോറൂണ് കഴിഞ്ഞാണ് കുഞ്ഞിനെയും കിളിയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോന്നത്. ഞങ്ങൾ പോരുന്ന ദിവസം അമ്മയും കുഞ്ഞാറ്റയും വലിയ കരച്ചിലായിരുന്നു, അച്ഛൻറെ കണ്ണിലും കണ്ണുനീർ പൊടിഞ്ഞു.
അമ്മ: എടാ സമയം കിട്ടുമ്പോൾ ഒക്കെ നിങ്ങൾ വരണം.
ഞാൻ: അമ്മയൊക്കെ ഇടയ്ക്ക് അങ്ങോട്ടും വരു.
തിരുവനന്തപുരത്തേക്ക് വന്ന് കുറച്ചു ദിവസം, കുഞ്ഞ് അമ്മമ്മ എന്ന് പറഞ്ഞുകൊണ്ടിരുന്നു. അവനെ, അമ്മ അത്രയധികം പുന്നാരിച്ചിട്ടുണ്ട്. അവൻ മിക്കവാറും ചേച്ചിയുടെ അടുത്ത് ആയിരിക്കും. ചേച്ചിയും സീതയും അവനെ കൊഞ്ചിച്ചു കൊണ്ടിരുന്നു. ഞാൻ കൊഞ്ചിക്കുന്നതു കാണുമ്പോൾ, കിഴക്കേ കുശുമ്പു വരും. അവളും എൻറെ മടിയിൽ തലവെച്ചു കിടക്കും.
Good story❤️
That kili is quite an irritating character ?
Appreciate the hero ????
???
Ee kadha kk yil vanam nal thotu agrahicha climax aanu ithu enthayalum ivide ithu thannathinu valare athikam nanni❤️
???
നിങ്ങൾക്കു ഇങ്ങനെ KK യിൽ എഴുതിയ പോരായിരുന്നോ, anyway ആഗ്രഹിച്ചത് ഇവിടെ കിട്ടി.
ഇവിടെ climax മാത്രം വായിച്ചു, ഇനി തുടക്കം മുതൽ വായിക്കണം.
???
കാത്തിരുന്ന ഒരു കഥയാണ് ഇത് ഹാപ്പി എൻഡിങ് ആയത് വളരെ സന്തോഷം…. അപ്പുറം ഇട്ട രീതി കൂടെ കംപ്ലീറ്റ് ചെയ്താൽ ഒരു പൂർണത വന്നേനെ…. ?❤
???
????
???