കൂടെവിടെ? – 5 [ദാസൻ] 162

Views : 10342

അമ്മുമ്മ: മോനെ ഇവളെ ഒന്ന് ഡോക്ടറെ കാണിക്ക്.
ഞാൻ വണ്ടി എടുത്തപ്പോൾ
അമ്മുമ്മ: ഇതിൽ എങ്ങനെ പോകും?
ഞാൻ: കിളിക്ക് ഇതിൽ കയറാൻ ബുദ്ധിമുട്ടുണ്ടോ?
കിളി: ഇല്ല.
ഞാൻ: എന്നാൽ കയറ്.
അവൾ വണ്ടിയിൽ കയറി, വണ്ടി മുന്നോട്ട് പോയി.പോകുന്ന വഴി സാജൻ്റെ ഒരു ബന്ധുവിൻ്റെ വീട്ടിൽ കയറി, കിളിയുടെ ഡ്രസ്സ് മാറി സാരി ആക്കി.
സാജൻ: വേഗം രജിസ്റ്റർ കഴിഞ്ഞിട്ട് വേണം, അമ്പലത്തിൽ പോകാൻ. അവിടെ എല്ലാം റെഡിയാണ്.
അവിടെനിന്നും ഒരു കാറിലാണ് ഞങ്ങൾ രജിസ്ട്രാർ ഓഫീസിലേക്ക് നീങ്ങിയത്, അവിടെ ചെന്നപ്പോൾ ഹരി എല്ലാം ഓക്കേ ആക്കിയിട്ടുണ്ട്. 15 മിനിറ്റുകൊണ്ട് രജിസ്റ്റർ കഴിഞ്ഞു, ഞങ്ങൾ അവിടെ നിന്നും ഉള്ളേരിയയിലുള്ള ഒരു അമ്പലത്തിലേക്ക് പോയി. അവിടെവച്ച് ഞാൻ കിളിയുടെ കഴുത്തിൽ താലി കെട്ടി, അവൾ എൻറെ കഴുത്തിൽ സ്വയംവര മാല്യം ചാർത്തി. ഞങ്ങൾ അമ്പലത്തിന് വലംവച്ചു, നെറ്റിയിൽ സിന്ദൂരം ചാർത്തി. പിന്നീട് കാറിൽ കയറി നേരത്തെ പോയ വീട്ടിൽ തിരിച്ചെത്തി. കിളി ഡ്രസ്സ് മാറി, ടൂവീലറിൽ ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോന്നു. അവളോട് മാല എപ്പോഴും മറക്കണം എന്ന് പ്രത്യേകം പറഞ്ഞു. രജിസ്ട്രേഷൻ സാധു ആകണമെങ്കിൽ രണ്ടാഴ്ച കഴിയണം, അതുവരെ ആരും അറിയരുത്. വീടെത്തിയപ്പോൾ അമ്മുമ്മ വേഗം വണ്ടിയുടെ അടുത്തേക്ക് എത്തി.
അമ്മൂമ്മ: എന്താടി പെണ്ണേ, ഡോക്ടർ എന്തു പറഞ്ഞു?
കിളി: അത് ഗ്യാസ് ആണ് വല്യമ്മേ.
അമ്മൂമ്മ: മനുഷ്യൻ പേടിച്ചിരിക്കുകയായിരുന്നു.
ഞങ്ങൾ അകത്തേക്ക് കയറി, അവൾ വലതുകാൽവെച്ച് കയറാൻ തന്നെ ശ്രമിച്ചു. കല്യാണം കഴിഞ്ഞതോടെ എൻറെ പെണ്ണിൻറെ മുഖ ലാവണ്യം ഒന്നു കൂടിയതുപോലെ. അമ്മൂമ്മ അപ്പുറത്തേക്ക് മാറിയപ്പോൾ
ഞാൻ: അവന്മാരെ പോയൊന്ന് കണ്ടിട്ട് വരട്ടെ.
കിളി: പോകുന്നത് ഒക്കെ കൊള്ളാം, അന്നത്തെ പോലെ ആവരുത്.
ഞാൻ: പെണ്ണ് ഇപ്പോഴേ ഭരണം തുടങ്ങിയോ?
കിളി: കഴുത്തിൽ ഇത് കിടക്കുന്നിടത്തോളം കാലം, ഞാൻ പറയുന്നത് കേട്ട് ജീവിച്ചാൽ മതി.
ഞാൻ: ഉവ്വെടി, ഇങ്ങോട്ടു വന്നേക്ക്.
ഇതും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി, അവരോട് പറഞ്ഞത് എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ ഉണ്ട്. അവർക്ക് ആവശ്യമുള്ള സാധനവും ഭക്ഷണവും വാങ്ങി, അടി തുടങ്ങി. എന്നെ നിർബന്ധിച്ചെങ്കിലും ഞാൻ വഴങ്ങിയില്ല.
സാജൻ: അവൻ ഇപ്പോൾ നമ്മളെ പോലെയല്ല, ചോദിക്കാനും പറയാനും ആളുണ്ട്. അതുകൊണ്ട് അവനെ വിട്ടേര്.
എല്ലാം കഴിഞ്ഞ് വീടെത്തുമ്പോൾ ഉച്ച കഴിഞ്ഞു. അമ്മ മുറിയിൽ കയറി ഉച്ച മയക്കത്തിൽ ആയിരുന്നു. അകത്തേക്ക് കയറിയപാടെ അവൾ അടുത്ത് വന്ന് എന്നെ മണത്തുനോക്കി.
കിളി: നല്ല കുട്ടിയാണല്ലോ.
ഞാൻ: ഞാൻ എന്താടി വെള്ളമടിക്കാരനൊ.
കിളി: ചൂടാവല്ലേ ചേട്ടാ, അന്ന് എന്തായിരുന്നു.
ഞാൻ മറുപടി പറയാതെ മുകളിലേക്ക് കയറി പോകാൻ ശ്രമിച്ചപ്പോൾ, കയ്യിൽ കയറി പിടിച്ചു.
കിളി: ഭക്ഷണം കഴിക്കണ്ടേ? ഞാൻ കാത്തിരിക്കുകയായിരുന്നു. നമ്മുടെ കല്യാണസദ്യയാണ്.
ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, പരസ്പരം വാരി കൊടുത്തു. ഭക്ഷണം കഴിച്ച പാത്രം കഴുകാൻ ഞാനും കൂടി.

Recent Stories

The Author

ദാസൻ

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part😆😆

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com