കൂടെവിടെ? – 5 [ദാസൻ] 162

Views : 10342

ഇതും പറഞ്ഞ് അമ്മുമ്മ വെളിയിലേക്കിറങ്ങിയ നേരം നോക്കി, ഞാൻ മുകളിലെ മുറിയിൽ പോയി കിടന്നു. കഴിഞ്ഞ രാത്രിയിലെ ഉറക്കം ഉണ്ടായിരുന്നതിനാൽ, ആ കിടപ്പിൽ വീണ്ടും ഉറങ്ങി. കിളിവന്നു വിളിക്കുമ്പോളാണ് പിന്നെ അറിയുന്നത്. ഞാൻ അവളെ വലിച്ച് എൻറെ മേലെക്കിട്ടു.
കിളി: താഴെ വല്യമ്മ ചായ കുടിക്കാൻ കാത്തു നില്ക്കുകയാണ്.
ഞാൻ: ഒന്നു സല്ലപിക്കാമെന്ന് കരുതിയപ്പോൾ …..
അവൾ എന്നിൽ നിന്നും എഴുന്നേറ്റ് താഴേക്ക് പോയി.
അമ്മുമ്മ: അവൻ എഴുന്നേറ്റില്ലേ മോളെ?
കിളി: എഴുന്നേറ്റിട്ട് ഉണ്ട് ഇപ്പോൾ വരും.
കുളിയൊക്കെ കഴിഞ്ഞാണ് താഴേക്ക് ഇറങ്ങി ചെന്നത്, അവർ രണ്ടുപേരും എന്നെയും കാത്ത് ഇരിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് ചായ കുടിച്ചു.
അമ്മുമ്മ: എപ്പോഴാണ് പോകുന്നത്?
ഞാൻ: ഉച്ചക്ക് ഒരു മണിക്കാണ് ട്രെയിൻ, 12 മണിക്ക് ഇറങ്ങണം.
അതു കഴിഞ്ഞ് കൊണ്ടുപോകാനുള്ള ഡ്രസ്സൊക്കെ എടുത്തു ബാഗിൽ വെച്ചു. അപ്പോഴേക്കും കിളി ഒരു കുപ്പിയിൽ അച്ചാറും ആയി മുകളിലേക്ക് കയറി വന്നു.
കിളി: ഇതും കൂടിവെക്കാൻ വല്യമ്മ പറഞ്ഞു.
ഞാൻ അതു മേടിച്ച് മേശപ്പുറത്ത് വച്ചിട്ട്, അവളെ എൻറെ നെഞ്ചിലേക്ക് ചേർത്തു. അവളുടെ മുഖത്ത് വിഷമം സ്ഫുരിച്ചിരുന്നു. രണ്ടു കൈകൾ കൊണ്ടും തുടുത്തിരുന്ന അവളുടെ മുഖം കോരിയെടുത്തു, പവിഴാധരങ്ങളിൽ പ്രേമ മുദ്ര സമർപ്പിച്ചു. തലേദിവസം ധരിച്ചിരുന്ന ഷർട്ട് ഞാൻ അവളെ ഏൽപ്പിച്ചു. സമയം ശരവേഗത്തിൽ പോയിക്കൊണ്ടിരുന്നു, പോകേണ്ട സമയമായി. രണ്ടു പേരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ, കിളി ഒന്നു തേങ്ങിയോ എന്നൊരു തോന്നൽ അല്ല തേങ്ങി. ഓട്ടോയിൽ കയറി പോയി. ടൗണിൽ ചെന്ന് സാജനേയും കണ്ടു, ട്രെയിനിൽ കയറി തിരുവനന്തപുരത്തെത്തുമ്പോൾ രാത്രി 7 മണി. പുറത്തുനിന്ന് ഭക്ഷണം കഴിച്ച് ഞങ്ങൾ റൂമിൽ വന്നു കിടന്നുറങ്ങി. പിറ്റേന്നുമുതൽ വീണ്ടും പതിവു നിത്യ തൊഴിൽ അഭ്യാസം. അങ്ങനെ ദിവസങ്ങൾ ആഴ്ചകൾ ആയി മാറി, ആഴ്ചകൾ മാസങ്ങളും. ഇതിനിടയിൽ ദിവസം മൂന്നോ നാലോ തവണ കിളിയെ വിളിക്കും. മുടക്കു കിട്ടുന്നതനുസരിച്ച് പോയി കണ്ട്, പ്രേമിച്ചും പരിഭവിച്ചും തിരിച്ചുവരും. ഇങ്ങനെ മാസങ്ങൾ നാലു കടന്നു പോയതറിഞ്ഞില്ല. ഇതിനുള്ളിൽ സാജനോട് കിളിയുടെ കാര്യം പറഞ്ഞു. ഇനി പോകുമ്പോൾ രജിസ്റ്റർ വിവാഹം നടത്തണം എന്ന് പറഞ്ഞു, അവൻ അപ്പോൾ ഞങ്ങളുടെ ടൗണിലെ രജിസ്ട്രാർ ഓഫീസിൽ കൂടെ പഠിച്ച ഹരിയുടെ കാര്യം പറഞ്ഞു. അന്നുതന്നെ ഹരിയെ വിളിച്ചു ഡേറ്റ് ഫിക്സ് ചെയ്തു, ഈ വിവരം വൈകുന്നേരം കിളിയെ വിളിച്ചപ്പോഴും പറഞ്ഞു. ഈ നാലുമാസം കൊണ്ട്, ശിവൻ ചേട്ടൻറെ വീട്ടുകാരായിട്ട് നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞു. ഇത്രയും നാളത്തെ ശമ്പളം കൊണ്ട്, ചെറിയൊരു മാലയും താലിയും വാങ്ങി പിന്നെ വീട്ടിലേക്ക് ആവശ്യമായ കുറച്ച് വീട്ടുപകരണങ്ങളും എൻറെ പെണ്ണിനെ ഇടാൻ ഡ്രസ്സും. അങ്ങനെ പോകേണ്ട ദിവസം അടുത്തു, നാല് ദിവസത്തെ ലീവ് എടുത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞാനും സാജനും തിരിച്ചു. വീടെത്തുമ്പോൾ സന്ധ്യ കഴിഞ്ഞു, എന്നെ കണ്ടപ്പോൾ അവൾക്ക് എന്നും ഇല്ലാത്ത ഒരു നാണം. തിങ്കളാഴ്ചയാണ് രജിസ്റ്റർ വച്ചിരിക്കുന്നത്. സാജൻ രണ്ടു സാക്ഷികളുമായി രജിസ്റ്റർ ഓഫീസിൽ വരാം എന്ന് ഏറ്റിട്ടുണ്ട്. ശനിയും ഞായറും, ഞാൻ നല്ല ടെൻഷനിലായിരുന്നു. അതുകൊണ്ട് അവളുമായി അധികം ഇടപഴകിയില്ല. അവളോട് പറഞ്ഞത് അനുസരിച്ച്, ഞായറാഴ്ച വൈകിട്ട് തന്നെ അവൾ വയറുവേദന അഭിനയിച്ചുതുടങ്ങി. തിങ്കളാഴ്ച നേരം വെളുത്തപ്പോൾ, അവൾക്ക് വേദന കലശലായി.

Recent Stories

The Author

ദാസൻ

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part😆😆

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com