കൂടെവിടെ? – 5 [ദാസൻ] 162

Views : 10342

ഞാൻ: എന്തിനാണ് പെണ്ണേ കരയുന്നത്?
അവൾ ഒന്നും പറയാതെ നിന്നു കരയുന്നു. ഞാൻ ഡ്രസ്സ് അയയിൽ വിരിച്ചു. അവളെ എന്നോട് ചേർത്ത് പിടിച്ച് അകത്തേക്ക് പോയി. രണ്ട് ലോചനങ്ങളിലെയും ബാഷ്പം അധരങ്ങളാൽ തുടച്ചു.
ഞാൻ: ആകെ ഒരു ദിവസമാണ് സ്വതന്ത്രമായി കിട്ടുന്നത് അത് എന്തിനാണ് പെണ്ണ് ഇങ്ങനെ കരഞ്ഞു തീർക്കുന്നത്.
കിളി: ചേട്ടൻ എന്നോട് ദേഷ്യപ്പെട്ട് അല്ലേ ഇറങ്ങിപ്പോന്നത്.
ഞാൻ: അല്ല, എൻറെ ഡ്രസ്സ് കഴുകി ഇടാൻ വേണ്ടി താഴേക്ക് പോകുന്നതാണ്.
കിളി: അത് ഞാൻ ചെയ്യില്ലായിരുന്നൊ, അതും എന്നോടുള്ള ദേഷ്യം കൊണ്ടല്ലെ ചെയ്തത്.
ഞാൻ: ഇത് ഞാൻ സ്ഥിരം ചെയ്യുന്ന പണിയാണ്, അതുകൊണ്ട് എനിക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയില്ല.
കിളി എൻറെ മാറിലേക്ക് ചാഞ്ഞു കൊണ്ട്
കിളി: പോകുമ്പോൾ, എന്നെയും കൊണ്ടുപോകു. ഞാൻ എല്ലാം ചെയ്തു തരാം.
ഞാൻ: എനിക്ക് ഈ നിമിഷം കൊണ്ടുപോകാൻ ഇഷ്ടമാണ്, പക്ഷേ സാമ്പത്തികം. രണ്ടുമൂന്നു മാസം ഇങ്ങനെ പോകട്ടെ.
കിളി: എനിക്ക് കാത്തിരിക്കാൻ വയ്യ ചേട്ടാ.
ഞാൻ: വേറൊരു കാര്യം പറയാൻ മറന്നു പോയി. പി എസ് സി, എൽ ജി എസ് ൻ്റെ ഒരു നോട്ടിഫിക്കേഷൻ ഇട്ടിട്ടുണ്ട്. മോളുടെ സർട്ടിഫിക്കറ്റ് ഒക്കെ എവിടെയാണ് ഇരിക്കുന്നത്.
കിളി: വീട്ടിലാണ്, പ്രകാശൻ ചേട്ടന് അറിയാം.
ഞാൻ: അതിൻറെ അപേക്ഷ ഞാൻ മേടിച്ചു കൊണ്ട് വന്നിട്ടുണ്ട്, സർട്ടിഫിക്കറ്റ് കോപ്പി വെക്കണം. നാളെ ഞാൻ എടുത്തു കൊണ്ടു വരാം.
കിളി എൻറെ കയ്യിൽ പിടിച്ച് അവളുടെ മുറിയിലേക്ക് കൊണ്ടുപോയി, കട്ടിലിൽ ഇരുത്തി. മടിയിൽ തലയും വെച്ച് അവൾ കിടന്നു. എൻറെ ഷർട്ടിലെ ബട്ടണുകൾ അഴിച്ചു. അവളുടെ കൈവിരലുകൾ നിൻറെ മാറിൽ, വരാലിനെ പോലെ സഞ്ചരിച്ചു. എൻറെ ഒരു കൈ കാർകൂന്തലിൽ തഴുകിക്കൊണ്ടിരുന്നു, മറുകയ്യിൽ ജഠരത്തിലും. അവളുടെ തുടുത്ത മുഖം എന്തേ വയറിലേക്ക് മറന്നു, ആ പവിഴാധരങ്ങൾ അവിടെ ചുംബിച്ചു… ഞങ്ങൾ രണ്ടുപേരും വേറൊരു ലോകത്തിലെത്തിയിരുന്നു. പെട്ടെന്ന് എനിക്ക് സ്ഥലകാലബോധം വന്നപ്പോൾ, അവൾ അവളുടെ മേലങ്കിയിൽ നിന്നും മോചിതയാകാൻ വെമ്പൽ കൊള്ളുകയായിരുന്നു. ഞാൻ അവളെ തടഞ്ഞുകൊണ്ട് എഴുന്നേൽപ്പിച്ചു.
ഞാൻ: പാടില്ല മോളെ, അന്ന് അത് എൻറെ ബോധമില്ലാത്ത മനസ്സിൽ സംഭവിച്ചതാണ്. ഇനി ഈ കഴുത്തിൽ മിന്നുകെട്ടി, എൻ്റെ സ്വന്തമായിട്ട് മതി.
കിളി: ചേട്ടന് അന്ന് പറഞ്ഞത് വിഷമമായി അല്ലേ.

Recent Stories

The Author

ദാസൻ

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part😆😆

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com