കൂടെവിടെ? – 5 [ദാസൻ] 162

Views : 10342

കിളി: ദേ വരുന്നു വല്യമ്മേ.
അവൾ വസ്ത്രങ്ങളൊക്കെ നേരെയാക്കി ബാത്ത് റൂമിൽ പോയി തിരിച്ചു വന്നു, എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി, വാതിൽ അടച്ചു. ഞാൻ എഴുന്നേറ്റ് വാതിൽ തുറന്ന് പരിസരം ശ്രദ്ധിച്ച്, ബാഗുമെടുത്ത് മുകളിലെ മുറിയിലേക്ക് പോയി. താഴെ അമ്മുമ്മയുടെ ശബ്ദം കേൾക്കുന്നുണ്ട്.
അമ്മുമ്മ: വാതുക്കൽ ഒരു ചെരുപ്പ് കിടപ്പുണ്ടല്ലൊ?
കിളി: അത് രാധ ചേട്ടൻ്റെയാണ്. രാത്രി വന്നിരുന്നു, വല്യമ്മയെ ഒരുപാട് പ്രാവശ്യം വിളിച്ചു. പിന്നെ ഞാൻ പോയി വാതിൽ തുറന്നുകൊടുത്തു.
എന്തൊരു നുണയാണ് ഈ പെണ്ണ് പറയുന്നത്. ഞാനാണ് വന്നിരിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ഒരു ബെല്ലും ബ്രേക്കും ഇല്ലാതെ വന്ന് വാതിൽ തുറന്ന് പെണ്ണാണ്, എന്നിട്ട് പറയുന്നത് കേട്ടോ. അമ്മയെ ഒരുപാട് തവണ വിളിച്ചുവെന്ന്.
അമ്മൂമ്മ: എന്നിട്ട് അവൻ എവിടെ?
കിളി: മുകളിൽ കാണും.
ഞാൻ പടികളിറങ്ങി പതിയെ താഴേക്ക് വന്നു.
അമ്മുമ്മ: മോളു കൊണ്ടുപോയി, അവനെ ഒരു ഗ്ലാസ് ചായ കൊടുത്തു എഴുന്നേല്പിക്ക്.
ഞാൻ: എന്തൊക്കെയുണ്ട് അമ്മുമ്മെ വിശേഷങ്ങൾ?
അമ്മുമ്മ: നീ എഴുന്നേറ്റൊ? നീ ഇവിടെയുണ്ടല്ലൊ, ഞാനൊന്ന് ജലജയുടെ അടുത്ത് പോയിട്ട് വരാം.
ഞാൻ: കൊണ്ടുപോയാക്കണൊ?
അമ്മുമ്മ: വേണ്ടടാ, ഞാൻ പൊയ്ക്കോളാം. ഇവിടെ മോള് മാത്രമല്ലെയുളളു.
ഞാൻ: അമ്മുമ്മ എപ്പോൾ വരും?
അമ്മൂമ്മ: എന്താണ്?
ഞാൻ: അമ്മ വീട്ടിൽ പോകണം ചിറ്റയുടെ അടുത്ത് പോകണം.
അമ്മൂമ്മ: ഞാൻ കുറേ ദിവസമായി പോകുന്നതല്ലേ കുറച്ചു താമസിച്ചേ വരൂ. നിനക്ക് നാളെ ആയാലും പോയാൽ പോരെ?
ഞാൻ: മതി.
അമ്മൂമ്മ: ആ ഓട്ടോറിക്ഷക്കാരനോട് കുറച്ചുനേരം കഴിഞ്ഞിട്ട് ഇങ്ങോട്ട് വരാൻ പറ.
ഞാൻ ഓട്ടോറിക്ഷ ചേട്ടനെ വിളിച്ചു പറഞ്ഞു, അര മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ചേട്ടൻ എത്തി. അമ്മുമ്മ വണ്ടിയിൽ കയറി പോയി. ഉടൻ ഗേറ്റ് അടച്ച് എൻറെ പ്രിയതമയുടെ അടുത്തേക്ക് ചെന്നു.
കിളി: എന്താണാവൊ ധൃതിയിൽ.
ഞാൻ: എന്താണ്, എൻറെ പ്രാണസഖി യുടെ അടുത്ത് വരാൻ പാടില്ലെ? ഞാൻ പോയേക്കാം.
ഇത് പറഞ്ഞ് ഞാൻ ധൃതിയിൽ മുകളിലേക്ക് കയറിപ്പോയി, എൻറെ മുറിയിൽ കയറി വാതിലടച്ചു കിടന്നു. പടികയറി വരുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ പുറം തിരിഞ്ഞു കിടന്നു. വാതിൽ തുറന്ന് കാലടി ശബ്ദം കട്ടിലിനരികിലേക്ക് വരുന്നതു അറിഞ്ഞ ഞാൻ കണ്ണുകളടച്ചു കിടന്നു. കട്ടിലിൽ അരികിൽ വന്നിരുന്നു എന്നെ നേരെ കിടത്തി.
കിളി: നാളെ പോകുമ്പോൾ, ഇന്നലെ രാത്രി നനച്ചിട്ടിരിക്കുന്ന ഡ്രസ്സ് കൊണ്ടുപോകണമെങ്കിൽ കഴുകി ഇടണ്ടേ.
ഞാൻ: അതൊക്കെ ഞാൻ ചെയ്തോളാം. എൻറെ മോളെ, എത്ര ദിവസം കഴിഞ്ഞ് എൻറെ അടുത്ത് കിട്ടുന്നത. ഒന്നു ശൃംഗരിക്കാൻ വന്നപ്പോഴേക്കും…… റൊമാൻറിക് മൂഡില്ലാത്ത പെണ്ണ്.
അവൾ ലാസ്യഭാവത്തോടെ എൻ്റെ മാറിലേക്ക് ചാഞ്ഞു കൊണ്ട്
കിളി: എങ്ങിനെയാണ്? ആ റൊമാൻറിക് മൂഡൊന്ന് കാണിച്ചു താ.
ഷർട്ടിൻ്റെ ബട്ടണുകൾ അഴിച്ച് അവളുടെ ചുണ്ടുകൾ കൊണ്ട് എൻ്റെ മാറിലെ രോമങ്ങൾ പതിയെ വലിച്ചു. ശേഷം അധരങ്ങൾ സഞ്ചരിച്ച്,
എൻ അധരത്തിൽ വന്നു പതിച്ചു. ആ സമയം അവളുടെ കളേബരം എൻ്റെ മുകളിൽ ആയിരുന്നു.
കിളി: ഇങ്ങിനെ മതിയൊ?
ഞാൻ: എനിക്ക് വേണ്ടിയാണൊ ഈ പ്രവർത്തി.
ഞാൻ ചരിഞ്ഞ്, അവളെ കട്ടിലിൽ കിടത്തി എഴുന്നേറ്റു. മുറി തുറന്ന് പുറത്തേക്ക് ഇറങ്ങി. പടികൾ ഇറങ്ങി താഴേക്ക് ചെന്ന്, അവളുടെ ബാത്ത് റൂമിൽ ഉണ്ടായിരുന്ന എൻ്റെ ഡ്രസ്സ് എടുത്ത് പുറത്തിറങ്ങി. പുറത്തുണ്ടായിരുന്ന കല്ലിൽ വെച്ച് കുത്തിതിരുമ്മി, അപ്പോഴേക്കും കിളി കരഞ്ഞുകൊണ്ട് വന്നു.

Recent Stories

The Author

ദാസൻ

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part😆😆

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com