കൂടെവിടെ? – 5 [ദാസൻ] 162

പഴനി ഓട്ടം ഉണ്ടെന്നും പിള്ളേരുമായിട്ട് അവൾക്ക് പോകാൻ ഒറ്റക്ക് കഴിയില്ല. ആ ഷിബുവിൻ്റെ കാര്യം ഓർത്തപ്പോൾ എനിക്ക് താല്പര്യം ഇല്ലായിരുന്നെങ്കിലും, എനിക്ക് ഇപ്പോൾ ഒന്നും പറയാൻ കഴിയാത്തതിനാൽ സമ്മതിച്ചു.അവൾ പോയി രണ്ടു ദിവസം വിളിച്ചു, പിന്നീട് ഫോൺ സ്വിച്ച് ഓഫ്. എനിക്ക് ആകെ ടെൻഷൻ ആയി, വീട്ടിലെ ലാൻറ് ഫോണിൽ വിളിച്ചിട്ട് ആരും എടുത്തില്ല. എനിക്കാണെങ്കിൽ ആ രണ്ടാഴ്ചകൾ പുറംപോക്കിൻ്റെ ഒരു സർവ്വെയുടെ തിരക്കായിരുന്നു, അതു കൊണ്ട് ഓഫീസർ ലീവ് തന്നില്ല. ഞായറാഴ്ചകളും വർക്ക് ചെയ്യേണ്ടി വന്നു.അവിടെ നിന്നും പോന്നിട്ട് ഒരു മാസം തികഞ്ഞപ്പോഴാണ് ലീവ് കിട്ടിയത്.അതിനിടയിൽ ഹരി വിളിച്ച് രജിസ്റ്റർ അപ്രൂവ്ഡ് ആയി എന്ന് പറഞ്ഞു. വർക്ക് കഴിഞ്ഞ് ഒരാഴ്ച ലീവ് ചോദിച്ചപ്പോൾ ഓഫീസർ അനുവദിച്ചു. ചേട്ടനോടും ചേച്ചിയോടും ഇതിനിടയിൽ ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നു.വെള്ളിയാഴ്ച ഓഫീസിൽ ചെന്ന് 11:00 മണിയോടെ ഇറങ്ങി, വൈകുന്നേരം 7 മണിക്കാണ് വീടെത്തിയത്. വീട് പൂട്ടിയിരിക്കുന്നു, ഞാൻ അമ്മ വീട്ടിലേക്ക് നടന്നു. അവിടെ ചെന്നപ്പോളാണ് അറിയുന്നത് കിളി പോയിട്ട് വന്നിട്ടില്ല എന്നും അമ്മുമ്മ ചിറ്റയുടെ അടുത്താണെന്നും. പിറ്റേ ദിവസം ചിറ്റയുടെ വീട്ടിൽ ചെന്നു, അമ്മുമ്മയെ കണ്ടു.
അമ്മുമ്മ: അവൾ വീട്ടിൽ പോയി, തിരിച്ചു വന്നിട്ടില്ല. അതു കൊണ്ട് ഞാൻ ഇങ്ങു പോന്നു.
അമ്മുമ്മയുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി ഞാൻ തിരിച്ചുപോന്നു, അകത്തൊന്നും വണ്ടിയുടെ താക്കോൽ എടുത്തു. വണ്ടിയുമായി ഇറങ്ങി നേരെ പോയത് കിളിയുടെ അടുത്തേക്കാണ്. പക്ഷേ അവൾ എന്നിൽ നിന്നും ഒഴിഞ്ഞു മാറി. ഞാൻ ഇളയ അമ്മൂമ്മയോട് (കിളിയുടെ അമ്മ)
ഞാൻ: അമ്മൂമ്മ പറഞ്ഞിട്ട് വന്നതാണ്, കിളിയെ കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞു.
ഇ. അമ്മുമ്മ: അവൾക്ക് ഷിജിയുടെ ആങ്ങളുടെ ആലോചന വന്നിട്ടുണ്ട്, ഞങ്ങൾക്ക് താല്പര്യം ഇല്ലായെങ്കിലും പ്രശാന്തനും പ്രദീപിനും അതാണിഷ്ടം.
ഞാൻ: ആലോചന വന്നിട്ടല്ലെയുള്ളു, അമ്മുമ്മക്ക് കിളിയെ ഒന്നു കാണണമെന്ന്.
കിളി ഉടനെ അവിടേക്ക് വന്നു.
കിളി: എനിക്ക് ആരേയും കാണേണ്ട.
ഞാൻ തറപ്പിച്ച് അവളെ ഒന്നു നോക്കി, ഗൗരവത്തിൽ തന്നെ
ഞാൻ: അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് കിളി? ഇത്രയും ദിവസം കൂടെ നിന്നതല്ലേ, അതുകൊണ്ട് ഒന്നു വന്നു കണ്ടിട്ട് പോകു.
കിളി: ഞാൻ എവിടേക്കും ഇല്ല. എന്നെ ഒരാളും പ്രതീക്ഷിക്കേണ്ടതില്ല.
എൻറെ കാലിൻറെ അടിയിൽ നിന്നും പെരുത്ത് കയറി വന്നതാണ്, സ്വയം സംയമനം പാലിച്ചു.
ഇ. അമ്മുമ്മ: ഏതായാലും മോള്, ഒന്ന് പോയി വല്യമ്മയെ കാണ്.
കിളി: എനിക്ക് കണേണ്ട എന്ന് പറഞ്ഞില്ലെ.
അപ്പോഴേക്കും ശബ്ദം കേട്ട് ഷിജി ആൻ്റി വന്നു. ഷിജി: അവൾക്ക് കാണേണ്ട എന്നു പറഞ്ഞത് കേട്ടില്ലെ.
എനിക്കാകെ ഭ്രാന്ത് പിടിക്കുന്നതു പോലെയായി.
ഞാൻ: അമ്മുമ്മയോട് എന്ത് പറയണം?
ഇ.അമ്മുമ്മ: മോൻ ഇപ്പോൾ പോകു, ഞാൻ ഇവളോട് പറയാം.
ഞാൻ കിളിയെ നോക്കി, അവൾ എനിക്ക് മുഖം തരാതെ എവിടേക്കോ നോക്കി നിന്നു.
ഞാൻ: കിളിയുടെ കുറച്ചു ഡ്രസ്സ് അവിടെയുണ്ട്, അത് വന്ന് എടുത്ത് കൊണ്ട് പോരുന്നില്ലെ?
അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല.
ഞാൻ: നാളെ വരണമെങ്കിൽ മാത്രമെ ഞാൻ നില്ക്കുകയുള്ളു, അല്ലെങ്കിൽ നാളെ ഞാൻ പോകും.
അവളെ ഞാൻ നോക്കിയപ്പോൾ മുഖത്ത് ഒരു ദൈന്യത കണ്ടു, എന്നെ കടക്കണ്ണാൽ ഒന്നു നോക്കി.
ഞാൻ: എന്തു പറയുന്നു? ആരും ഇവിടെ നിന്നും കൊണ്ടുവന്ന് ആക്കാൻ ഇല്ല എന്നു പറഞ്ഞത് കൊണ്ടാണ് ചോദിക്കുന്നത്.
ഇ. അമ്മുമ്മ: മോൻ നാളെ വാ.
ഞാൻ: അമ്മുമ്മ ഒറ്റക്കായതുകൊണ്ട്, ചിറ്റയുടെ വീട്ടിലാണ്.

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part??

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.