കൂടെവിടെ? – 5 [ദാസൻ] 162

Views : 10342

ഞാൻ: പോയി റൂമിൽ കിടക്കു, ഇനി ഉറങ്ങിയ നമ്മൾ വൈകിയേ എഴുന്നേൽക്കു. അമ്മുമ്മ വന്ന് നമ്മളെയെങ്ങാൻ കണ്ടാൽ……
കിളി: നമുക്ക് രണ്ടുപേർക്കും ഇന്ന് നിദ്രാവിഹീനമായ രാത്രിയല്ലെ, ചേട്ടന് ഉറക്കം വരുന്നുണ്ടോ?
ഞാൻ: അതെന്തെരു ചോദ്യം, എനിക്ക് ഉറക്കം വരുന്നില്ല. ഈ പായ ഇങ്ങനെ കിടക്കട്ടെ, നമുക്ക് മുറിയിൽ കിടക്കാം.
മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. ഉറങ്ങരുത് എന്ന് നിരൂപിച്ചിട്ടും, നേരം വെളുപ്പാകാറായപ്പോൾ രണ്ടുപേരേയും നിദ്രാദേവി മാടിവിളിച്ചു. അമ്മുമ്മ വന്ന് വാതിലിൽ തട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് രണ്ടുപേരും ഞെട്ടി ഉണരുന്നത്. നേരിയ ശബ്ദത്തിൽ
കിളി: അയ്യോ….. വല്യമ്മ, എന്തു ചെയ്യും.
ഞാൻ: മോള് ചെന്ന് വാതിൽ തുറക്ക്.ഞാൻ ദേ വരുന്നുവെന്നെങ്കിലും പറയു.
കിളി: ഞാൻ ദേ വരുന്നു.
അമ്മുമ്മ: രാധ എന്തിയേ?
ഞാൻ മുകളിലേക്ക് കൈ കാണിച്ചു.
കിളി: മുകളിൽ കാണുമായിരിക്കും.
അമ്മുമ്മയുടെ കാലടി ശബ്ദം അകന്നു പോകുന്നത് പോലെ തോന്നി. കിളി ചെന്ന് വാതിൽ തുറന്നു, അമ്മുമ്മയെ അവിടെയെങ്ങും കാണാത്തതിനാൽ ഞാൻ ഇറങ്ങി മുകളിലേക്ക് പോയി. നീരാട്ട് ഒക്കെ കഴിഞ്ഞാണ് താഴോട്ടിറങ്ങി വരുന്നത്, അടുക്കളയിൽ കിളി പ്രഭാത ഭക്ഷണം പാചകം ചെയ്യാനുള്ള തകൃതിയായ പ്രവർത്തിയിലാണ്. എനിക്ക് പുറപ്പെടാൻ ഇനി അധികം സമയമില്ല. കുറച്ചു നേരം കൂടി എൻ്റെ പ്രേമഭാജനത്തിൻ്റെ കൂടെ ചെലവഴിക്കാൻ സൗകര്യത്തിനായി, അമ്മുമ്മയെ തിരക്കി പുറത്തിറങ്ങി. അമ്മുമ്മ മുറ്റത്ത് ചിതറിക്കിടക്കുന്ന ചപ്പുചവറുകൾ അടച്ചുകൂട്ടുന്ന പ്രവർത്തിയിൽ വ്യാപൃതയായിരിക്കുന്നത് കണ്ട് ഞാൻ അകത്തേക്ക് ഉൾവലിഞ്ഞു. ഞാൻ വീണ്ടും അടുക്കളയിൽ കിളിയുടെ അടുത്ത് ചെന്നെങ്കിലും, ആളുടെ വിഷാദമഗ്നമായ മുഖം കണ്ട എനിക്ക് പ്രേമസല്ലാപം നടത്താൻ മനസ്സ് അനുവദിച്ചില്ല.
ഞാൻ: എൻ്റെ മോളെ, ഇങ്ങിനെ എന്തിനാണ് ദു:ഖിക്കുന്നത്? എപ്പോൾ എന്നെ കാണാൻ ആഗ്രഹിക്കുന്നുവൊ അപ്പോൾ ആ നിമിഷം ഞാൻ സന്നിഹിതനായിരിക്കും.
അവൾ പെട്ടെന്ന് തിരിഞ്ഞു ഓടിവന്നു എന്നെ കെട്ടിപ്പുണർന്നു, മുഖം മാറിൽ ചാർത്തി വിതുമ്പാൻ തുടങ്ങി. ഞാൻ അവളുടെ വദനം രണ്ട് കൈകളാൽ കോരിയെടുത്ത്, വിതുമ്പി തുടങ്ങിയ ആ പവിഴാധരങ്ങളിൽ ചുംബിച്ചുകൊണ്ട്
ഞാൻ: ഇനി അധികം നാൾ കാത്തിരിക്കേണ്ടി വരില്ല. പിന്നെ എന്തിനാ വിഷമം, ഞാൻ മുടക്ക് ദിവസം നോക്കി ഇവിടെ എത്താൻ ശ്രമിക്കാം. പിന്നെ ദിവസവും വിളിക്കാമല്ലോ, ആ ഫോൺ എന്തിയേ? പറയുന്നതൊക്കെ കൊള്ളാം, ഞാൻ പോയി വരുമ്പോൾ ഇവിടെ ഉണ്ടാകണം.
എൻറെ വയറിൽ ഒരു നുള്ളും തന്നു മുറിയിലേക്ക് പോയി, തിരിച്ചുവരുമ്പോൾ അവളുടെ കയ്യിൽ മൊബൈൽ ഉണ്ട്. ഞാൻ അത് തുറന്നു ചാർജ് ചെയ്യേണ്ട വിധവും കോൾ ചെയ്യേണ്ടതും കാണിച്ചുകൊടുത്തു. എന്നിട്ട് മൊബൈൽ കൊണ്ടുപോയി ചാർജ് ചെയ്യാൻ വെച്ചു. കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒന്നുകൂടി ചെക്ക് ചെയ്തു ഉറപ്പുവരുത്തി. 12 മണിക്കാണ് ട്രെയിൻ, 11:00 മണി കഴിയുമ്പോൾ ഇറങ്ങണം. ഇനി ഏതാനും മണിക്കൂറുകൾ മാത്രം, പോകാനുള്ള സമയം അടുക്കുന്തോറും മനസ്സ് വേപുഥ പൂണ്ടു. എൻറെ മനസ്സ് ഇത്രത്തോളം വിഷമിക്കന്നുണ്ടെങ്കിൽ, അപ്പോൾ അവളുടെ മനസ്സൊ. പിന്നീടുള്ള സമയമത്രയും പൂവിനു ചുറ്റും വണ്ട് പറക്കുന്നതുപോലെ ഞാൻ വട്ടമിട്ടു കൊണ്ടിരുന്നു. ഏകദേശം പത്ത് മണിയോടെ തറവാട്ടിൽ നിന്നും അമ്മാവൻ വന്നു, 11 മണി കഴിഞ്ഞപ്പോൾ ടൗണിലേക്ക് പോകാൻ പറഞ്ഞത് ഓട്ടോറിക്ഷ വന്നു. ഞാനും അമ്മാവനും ഓട്ടോയിൽ കയറുന്നതിനുമുമ്പ്, കിളിയെ നോക്കിയപ്പോൾ അവിടെയെങ്ങും കണ്ടില്ല. അമ്മുമ്മയും അമ്മാവനും വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ അകത്തേക്ക് ചെന്നു, അടഞ്ഞുകിടന്ന വാതിൽ തുറന്നു നോക്കുമ്പോൾ ഒരാൾ കട്ടിലിൽ കമിഴ്ന്ന് കിടക്കുന്നു. ഞാൻ അരികിൽ ഇരുന്നു കുനിഞ്ഞ് കാതിനരികിൽ സ്വകാര്യമായി മൊഴിഞ്ഞു.
ഞാൻ: നിന്നെ കാണാത്തതുകൊണ്ടാണ് ഇങ്ങോട്ട് വന്നത്. എന്താടി പെണ്ണേ ഇങ്ങിനെ, ഒന്ന് പുറത്തേക്ക് വാ സന്തോഷത്തോടെ എന്നെ യാത്രയാക്കു.
കിളി: ഇനി ഞാൻ ഒറ്റക്കായില്ലെ?
ഞാൻ: ഒറ്റക്കാവുകയൊ ?
ഞാൻ അവളുടെ കവിളിണയിൽ എൻ്റെ ചുണ്ടുകളാൽ പ്രേമ മുദ്ര സമർപ്പിച്ചു.
ഞാൻ: എൻ്റെ പെണ്ണിന് ഞാൻ വരുന്നത് വരെ ഓർമ്മയിൽ സൂക്ഷിക്കാൻ ……..
അവൾ നേരെ കിടന്നു കൊണ്ട് എൻ്റെ കഴുത്തിൽ, അവളുടെ ഇരു കൈകളാൽ ചുറ്റിവരിഞ്ഞ് ചുണ്ടുകൾ ചുണ്ടുകളാൽ അടുപ്പിച്ച് തേൻ മുകർന്നു.
ഞാൻ: വാ മോളെ, എനിക്ക് പോകാൻ സമയമായി.
പുറത്തുനിന്നും അമ്മാവൻറെ വിളി വന്നു. ഞാൻ പുറത്തേക്കു ചെന്നു, പുറകെ കിളിയും. ഞാൻ യാത്ര പറഞ്ഞ് വണ്ടിയിൽ കയറി പുറകെ അമ്മാവനും. റെയിൽവേ സ്റ്റേഷനിൽ ആക്കിയിട്ട് അമ്മാവൻ തിരിച്ചു പോയി.

Recent Stories

The Author

ദാസൻ

7 Comments

  1. അച്ചടി ഭാഷ മാറ്റി സംസാരശൈലിയിലേക്ക് എഴുത്ത് കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നായിരിക്കും. എന്തോ വായിക്കാൻ തോന്നുന്നില്ല. ചിലപ്പോൾ എന്റെ മാത്രം കുറ്റമായിരിക്കും

    1. ശ്രമിക്കാം സുഹൃത്തേ, തുടർന്നും വായിക്കും എന്ന് വിശ്വസിക്കുന്നു.

      1. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണൂട്ടോ… എപ്പഴും കൂടെത്തന്നെയുണ്ടാകും ❤❤❤

      2. Njan 10 part kayingitte vayiku I’m waiting 4 11 part😆😆

  2. I’m confused.
    Is there something wrong?

    1. സുഹൃത്തേ, നിങ്ങൾക്ക് എന്താണ് സംശയം?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com