ഓപ്പറേഷൻ ഗ്രേറ്റ് വാൾ Part 3 {അപ്പൂസ്} 2614

INS വരുണോദയ്– DRDO യുടെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളിൽ ഒന്ന്…. ശരിക്കുമൊരു സാധാരണ ടോർപിടോ പോലെയാണ് കാണാൻ… പക്ഷേ അതിൽ ആയുധപോർമുന ഇല്ല…. നിരവധി റഡാറുകളും സെൻസറുകളും മിമികുകളും ചേർന്നു ശത്രു അന്തർവാഹിനികളും ഇൻസ്റ്റല്ലേഷനുകളും അവരറിയാതെ നിരീക്ഷിക്കുക എന്ന പ്രാഥമിക കർത്തവ്യത്തിനു ഒപ്പം അടിയന്തിര ഘട്ടങ്ങളിൽ ഫാൾസ് സിഗ്നലുകൾ നൽകി ശത്രുക്കളെ തെറ്റിധരിപ്പിക്കുക എന്നൊരു കടമ കൂടി അതിനുണ്ട്…അത്പോലെ ഒന്നിനും തന്റെ മദർ ഷിപ്പിനെ രക്ഷിക്കാൻ സാധിക്കില്ലെന്ന് അറിയുന്ന നിമിഷം അവളൊരു സൂയിസൈഡ് മിഷൻ ഏറ്റെടുക്കും… എതിർ ടോർപിടോക്ക് മദർഷിപ്പിനെ നശിപ്പിക്കാൻ അവസരം നൽകാതെ സ്വയം ആ ടോർപിടോയെ ഹിറ്റ്‌ ചെയ്ത് നശിപ്പിക്കും…

ക്യാപ്റ്റൻ അജയ് ഇന്റർകോമിൽ സോനാർ റൂമിലേക്ക് വിളിച്ചു…

“അനിരുദ്ധ്… എന്തെങ്കിലും അപ്ഡേറ്റ്??”

“ഇതുവരെയും നല്ലത് തന്നെ സർ…. അവരുടെ വേഗത കുറഞ്ഞിട്ടുണ്ട്…. ഇപ്പോൾ 6400 മീറ്റർ അകലെ 18 നടുത്ത് നോട്ടിക്കൽ മൈൽ വേഗതയിൽ ആണ് അവർ…. ഡെപ്ത്…185 മീറ്റർ”

“ഒക്കെ… എന്ത് പ്രത്യേകിച്ച് കണ്ടാലും അറിയിക്കണം…. മറ്റു സബ് ഉണ്ടോ എന്ന് കൂടി ശ്രദ്ധിക്കണം…”

“ഒക്കെ സർ…”

അത് ഡിസ്കണക്ട് ആയപ്പോൾ ക്യാപ്റ്റൻ അജയ് അതുലിനെ നോക്കി പറഞ്ഞു…

“ഞാൻ വരുണോദയ് മാനുവൽ ആയി ആക്ടിവേറ്റ് ചെയ്യാൻ പോകുന്നു ക്യാപ്റ്റൻ അതുൽ…”

“ഷുവർ സർ….”

അദ്ദേഹം വരുണോദയ് ഓപറേറ്റ് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടറിൽ വിവരങ്ങൾ എന്റർ ചെയ്യാൻ തുടങ്ങി….

ആദ്യം പാസ്സ്വെർഡ്… അത് നൽകിയപ്പോൾ ആക്ടിവേറ്റ് മാനുവൽ ഓർ കണ്ടിന്യു ഓട്ടോ എന്നൊരു കമാൻഡ് വന്നു..

അത് ആക്റ്റിവെറ്റ് മാനുവൽ എന്ന കമാന്റ് കൊടുത്തപ്പോൾ സോണാർ, ലാൻഡ് ഇൻസ്റ്റല്ലേഷൻ റഡാർ, കോസ്മോ ക്യാമറ, മിമിക് ഇങ്ങനെ നാലു ഓപ്‌ഷൻസ് തെളിഞ്ഞു…..

മറുപടി നൽകാതെ ക്യാപ്റ്റൻ അജയ് അൽപനേരം ഇരുന്നു…

അപ്പോളേക്കും സോണാർ റൂമിൽ നിന്നും ഇൻഫർമേഷൻ നൽകാൻ സുശീൽ വന്നു….

“സർ, ചൈനീസ് സബ് 93 ദിശ മാറ്റുന്നു…. ഇപ്പോൾ മൂന്ന് ഡിഗ്രി ഇടത്തേക്ക് നീങ്ങികഴിഞ്ഞു…”

അതൊരു വളരെ വലിയ ന്യൂസ്‌ ആയിരുന്നു അവർക്ക്… തത്കാലത്തേക്ക് എങ്കിലും അപകടം ഒഴിഞ്ഞുപോവുന്നത് പോലെ…. ഏഴു ഡിഗ്രി എങ്കിലും ആയാൽ പിന്നെ അവർക്ക് നമുക്ക് നേരെ ആയുധം പ്രയോഗിക്കാൻ ആവില്ല….

അയാൾക്ക് നേരെ തലയാട്ടി തിരിച്ചയച്ച ശേഷം അതുലിനെ നോക്കി ക്യാപ്റ്റൻ അജയ് ചോദിച്ചു.

94 Comments

  1. എല്ലാം വായിച്ചിട്ട് കമന്റ്‌ ഇടും ❤️

  2. രോമാഞ്ചം

  3. രുദ്രദേവ്

    ഹായ് മാൻ,
    വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️

    1. ഹി മാൻ.. താങ്ക്സ്…

      വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️

Comments are closed.