ഓപ്പറേഷൻ ഗ്രേറ്റ് വാൾ Part 3 {അപ്പൂസ്} 2614

ഏകദേശം ഒരു മണിക്കൂർ ആ ചർച്ച തുടർന്നു…. ശേഷം ഞങ്ങൾ റൂമുകളിൽ വിശ്രമിക്കാൻ പോയി….

ടൈം…. മോർണിങ് മൂന്ന് മണി….

അത്യാവശ്യം നിലാവുള്ള ദിവസമാണ് അത്… അത്കൊണ്ട് തന്നേ ഒരു ലൈറ്റ് പോലും തെളിയിക്കാതെ നേരെ താഴേക്ക് ഫ്രീഫാൾ ഡൈവ് ചെയ്തു ഞങ്ങൾ ഓപ്പറേഷൻ ആരംഭിച്ചു…

അവളുടെ ഫോർ തൗസൻഡ് സിക്സ് ഹൻഡ്രഡ് HP ശേഷിയുള്ള സിമൻസ് ഇലക്ട്രിക് മോട്ടോർ മാത്രം ഉപയോഗിച്ചു ബാറ്ററി പവറിൽ പോർട്ടിൽ സാധ്യമായ ഇരുപത്തി ഒന്ന് മീറ്റർ താഴ്ചയിൽ എത്തി.. ആ ഡെപ്ത്തിൽ അല്പം റിസ്കി ജോലി ആണെങ്കിൽ കൂടി ഞങ്ങൾ സ്‌നോർട്ടിങ് സ്പീഡായ എട്ട് നോട്ടിക്കൽ മൈൽ സ്പീഡിൽ പതിയെ പുറംകടൽ ലക്ഷ്യമാക്കി നീങ്ങി….

ആർക്കും തന്നേ ഞങ്ങളെ ഡിറ്റക്റ്റ് ചെയ്യാൻ ആവില്ലെന്ന് ഉറപ്പായിരുന്നു…

പക്ഷേ, അപ്പോളും ഒരു പ്രശ്നം മുൻപിലുണ്ട്

ബാറ്ററിയിൽ ഓപറേറ്റ് ചെയ്‌താൽ ബാറ്ററി പെട്ടന്ന് ഡ്രെയിൻ ആവും… പരമാവധി രണ്ടു ദിവസം… അതും സ്‌നോർട്ടിങ് മാത്രം ചെയ്തുകൊണ്ട്… ഇതിനിടെ ഒരു അറ്റാക്ക് ഉണ്ടായാൽ എമർജൻസി എസ്‌കെപ് സ്പീഡിൽ ഇതിലിരട്ടി വേഗത്തിൽ വേണ്ടി വരും…

അതിലും വലിയൊരു പ്രശ്നം ഞങ്ങൾക്ക് മുൻപിലുണ്ട്…

ആണവ അന്തർവാഹിനികൾ കടലിനടിയിൽ എത്ര നാൾ വേണമെങ്കിലും കിടക്കാം.. ശരിക്കും പറഞ്ഞാൽ ഫുഡ് തീരുന്നത് വരെ… പക്ഷേ ഡീസൽ ഇലക്ട്രിക് സബ് മറൈനുകൾ ഏതാനും ദിവസങ്ങൾ കഴിയുമ്പോഴേക്കും ഉപരിതലത്തിൽ വന്നു അന്തരീക്ഷവായു ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യണം….

അതിന്റെ അർത്ഥം അഞ്ചു ദിവസം കൊണ്ടു ഞങ്ങളീ ദൗത്യം പൂർത്തിയാക്കിയിരിക്കണം…. അല്ലെങ്കിൽ ഉരിതലത്തിലേക്ക് പൊന്തുമ്പോൾ ചെയ്ത ഇമിറ്റേഷൻസും കളിപ്പിക്കലും എല്ലാം വെളിച്ചത്താകും….

എന്തായാലും രണ്ട് മണിക്കൂറും നാല്പത്തി ഏഴു മിനിട്ടും കൊണ്ടു വെള്ളത്തിന്റെ അടിയിൽ കൂടി തന്നെ സേഫ് ആയി കടലിൽ നാല്പത്തി എട്ട് മീറ്റർ താഴ്ച ഉള്ളയിടത്ത് എത്തി…

ആദ്യഘട്ടം വിജയകരമായിഎന്ന് പറയാം….. നിരവധി ഇന്റർനെറ്റ് ഫൈബർ, സെൻസർ വയറുകളും കേബിളുകളും ഉള്ളതുകൊണ്ട് ഇതുവരെ സാധാരണ സർഫെസ് മോഷ്യൻ മാത്രമാണ് അനുവദിക്കാറ്…

ഇവിടെ നിന്നാണ് സാധാരണ ഗതിയിൽ മുങ്ങികപ്പലുകൾക്ക് കടലിനു അടിയിലേക്ക് പോകാൻ അനുമതി ഉള്ളത്… പക്ഷേ രഹസ്യസ്വാഭാവം സൂക്ഷിക്കാൻ മുൻപേ സബ്മെർജ് ചെയ്തു എന്ന് മാത്രം…

വീണ്ടും വിശ്രമസമയം…. സപ്ലളിമെന്ററി ബാറ്ററി മാത്രം ഉപയോഗിച്ചു ആവശ്യപ്രവർത്തനങ്ങൾ മാത്രം… ഒരു ലൈറ്റ് പോലും അനാവശ്യമായി ഉപയോഗിക്കാതെ….

പിറ്റേന്ന് രാവിലേ പത്തുമണിയ്ക്കാണ് അരിഹാന്ത് ലോഞ്ചിങ് ടൈം….

മുപ്പത്തി ഒന്ന് മീറ്റർ താഴ്ചയിൽ ഞങ്ങൾ അവളുടെ വരവും കാത്തു കിടന്നു…ഇതിനിടെ പുതുതായി ഇൻസ്റ്റാൾ ചെയ്ത ഹോട്ട് വാട്ടർ എജക്റ്ററിന്റെ പ്രവർത്തനക്ഷമത ഒക്കെ പരിശോധിക്കാനും മറന്നില്ല….

94 Comments

  1. എല്ലാം വായിച്ചിട്ട് കമന്റ്‌ ഇടും ❤️

  2. രോമാഞ്ചം

  3. രുദ്രദേവ്

    ഹായ് മാൻ,
    വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️

    1. ഹി മാൻ.. താങ്ക്സ്…

      വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️

Comments are closed.