ഓപ്പറേഷൻ ഗ്രേറ്റ് വാൾ Part 3 {അപ്പൂസ്} 2614

അല്പം കഴിഞ്ഞു നാല്പത് കിലോമീറ്റർ അകലെ ഉണ്ടായിരുന്നതും പതിയെ അകന്നു എന്നാലും ഒരെ ദിശയിലേക്ക് എന്ന വണ്ണം നമുക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങി…ബട്ട് ഇന്ത്യൻ ടോർപിടോ അരുണാസ്ത്രയുടെ പരമാവധി ദൂരമായ നാല്പതു കിലോമീറ്റർ പരിധിയിൽ നിന്നു അകന്നു മാത്രമേ അവർ നീങ്ങുന്നോള്ളു…സമയം വൈകിട്ട് അഞ്ചു മണി….

ഡ്യുട്ടിയിൽ ആകെ നാലു പേര് ആണുള്ളത്… അതുൽ, പ്രകാശ്, അനിരുദ്ധ്, സുശീൽ… ഇതിൽ അനിരുദ്ധിന് മാത്രമേ മുഴുവൻ സമയവും ശ്രദ്ധ കൊടുത്തു ജോലി ചെയ്യേണ്ടത് ആയുള്ളൂ… അതിനാൽ ബാക്കി മൂന്ന് പേരും സ്വല്പം ആലസ്യത്തിൽ ഇരിക്കുമ്പോൾ ഫോർവേഡ് വെപ്പൺ ഓപറേറ്റർ പ്രകാശ് വന്നു കണ്ട്രോൾ റൂമിന് തട്ടി അകത്തു കടന്നു….

“സർ,,”

“യെസ് പ്രകാശ്????”

“ഒരു സിഗ്നൽ ഉണ്ട് സർ…. എന്നെ അയച്ചു അനിരുദ്ധ് അത് ശ്രദ്ധിക്കുകയാണ്….”

നേരിട്ട് വന്നു പറയാതെ പ്രകാശിനെ ഇങ്ങോട്ട് അയച്ചെങ്കിൽ സംഭവം സീരിയസ് ആണ്…. അതുൽ പ്രകാശിനെ തട്ടി മാറ്റി സോനാർ റൂമിലേക്ക് ഓടി….

അനിരുദ്ദിന്റെ മുഖം കണ്ടപ്പോൾ അറിയാം സംഭവം അടുത്ത് തന്നെ ഉണ്ടെന്ന്….

“യെസ് അനിരുദ്ധ്…”

ഹെഡ്സെറ്റ് വാങ്ങി സീറ്റിലേക്ക് അമർന്നു…

“സോനാറിൽ ശബ്ദം പിടിച്ചപ്പോൾ അവർ സൂപ്പർ സൈലന്റ് മാനേവർ ചെയ്തു നമുക്ക് നേരെ തിരിഞ്ഞിട്ടുണ്ട് സർ…. അവർ നമുക്ക് നേരെ ആണ് വരുന്നത്…. ഇപ്പോൾ 8 കിലോമീറ്റർ അകലത്തിൽ ഉണ്ടവർ…”

ഒറ്റ നിമിഷം കൊണ്ടു അതുലിനു നെറ്റിയിലൂടെ വിയർപ് ചാലുകൾ ഒഴുകാൻ തുടങ്ങി… ശരിക്കും അവരുടെ ട്രാപിലേക് ആണ് നമ്മൾ എത്തിയിരിക്കുന്നത്… വെറും എട്ട് കിലോമീറ്റർ…

അഞ്ചു അല്ലേൽ ആറു മിനിറ്റ്… ഫയർ ചെയ്‌താൽ ഒരു ടോർപിടോ ഹിറ്റ്‌ എട്ട് കിലോമീറ്റർ സഞ്ചരിക്കാൻ എടുക്കുന്ന സമയം…. ഈ അകലത്തിൽ ഒറ്റ ടോർപിടോ അയക്കുക ആണെങ്കിൽ കൂടി ഹിറ്റ്‌ ചെയ്യാൻ മുപ്പത് ശതമാനം സാധ്യത ആണുള്ളത്…. പക്ഷേ മൂന്നോ നാലോ എണ്ണം ഒരുമിച്ചു വന്നാൽ ഹിറ്റ്‌ ചെയ്യാതെ പോകാനും സാധ്യത വളരെ കുറവാണ്….

ചെവിയിൽ ഇടക്ക് നേർത്തും പിന്നേ അധികരിച്ചും സബ്മറൈൻ വരുന്ന മൂളൽ ശബ്ദം അതുലിനു കേൾക്കാം…. അനിരുദ്ധ് അതിന്റെ ഫ്രീക്വൻസിക്ക് അനുസരിച്ചു റഡാർ ട്യൂൺ ചെയ്തത് കൊണ്ട് റഡാർ സ്ക്രീനിൽ അത് തെളിഞ്ഞിട്ടുമുണ്ട്….

“അനിരുദ്ധ് ക്യാപ്റ്റനെ വിളിക്കാൻ നിർദ്ദേശം നൽകൂ….”

“പ്രകാശ്, വീപ്പൺ ബേ വൺ, ത്രീ, സിക്സ്… എൻഗേജ്‌ഡ് ആണോ???”

94 Comments

  1. എല്ലാം വായിച്ചിട്ട് കമന്റ്‌ ഇടും ❤️

  2. രോമാഞ്ചം

  3. രുദ്രദേവ്

    ഹായ് മാൻ,
    വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️

    1. ഹി മാൻ.. താങ്ക്സ്…

      വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️

Comments are closed.