ഓപ്പറേഷൻ ഗ്രേറ്റ് വാൾ Part 3 {അപ്പൂസ്} 2614

പക്ഷേ പുതിയ സ്റ്റേറ്റ് ഓഫ് ആർട്ട് ബോട്ടുകളിൽ അവ എല്ലാം ഒരൊറ്റ സ്ഥലത്തു നിന്ന് ഓപറേറ്റ് ചെയ്യാം….. ഒരുപരിധി വരെ അത് അപകടസാധ്യത കുറക്കുന്നുണ്ട്….)മഞ്ഞ ലൈറ്റ് ഏതാനും നിമിഷത്തേക്ക് മിന്നി മിന്നി കത്തിയ ശേഷം ചുവപ്പിലേക്ക് നിറം മാറി…. വെപ്പൺ കവർ തുറക്കുന്നതിന്റെ ചുവന്ന വെളിച്ചം മൂന്ന് നിമിഷത്തേക്ക് മിന്നി മിന്നി കത്തി… ഏതാനും നിമിഷങ്ങൾ കൊണ്ടു അവ രണ്ടും സ്ഥിരമായി തെളിഞ്ഞ ശേഷം മിഷൻ സക്സസ് എന്ന ലൈറ്റ് മെയിൻ കൺട്രോൾ പാനലിൽ തെളിഞ്ഞു….

ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു ഒരു നിമിഷം ഇരുന്നു പോയി അതുൽ…. ഇനി മുൻപിൽ എട്ട് കിലോമീറ്റർ അകലെ നമുക്ക് നേരെ വരുന്ന ചൈനീസ് ബോട്ടിനെ ഭയക്കേണ്ട എന്ന് തന്നെ പറയാം….

ആ ബോട്ടിൽ നിന്നും നമുക്ക് നേരെ വരുന്ന ഏതു ടോർപിടോയെയും വഴി തിരിച്ചു വിടാനും സാധിച്ചില്ലെങ്കിൽ അവസാന സുരക്ഷ ആയി നമ്മുടെ കപ്പലിൽ എത്തും മുമ്പ് അതിനെ ഹിറ്റ് ചെയ്ത് നശിപ്പിക്കാനും അവൻ മതി…

INS വരുണോദയ….

ഒറ്റ നിമിഷത്തെ വിശ്രമശേഷം ഇന്റർകോം എടുത്തു സോനാർ റൂമിലേക്ക് കണക്ട് ചെയ്യുമ്പോൾ തോളിൽ ഒരു കൈ അമർന്നു…

“ഗുഡ് വർക്ക് ക്യാപ്റ്റൻ അതുൽ…”

ക്യാപ്റ്റൻ അജയ് താക്കൂറിന്റെ ശബ്ദം… അദ്ദേഹം എപ്പോൾ വന്നു എന്ന് തന്നെ അറിയില്ല…. അപൂർവമായാണ് അദ്ദേഹത്തിൽ നിന്നും നേരിട്ട് പ്രശംസ സ്വീകരിക്കാൻ അവസരം ലഭിക്കുക…. സന്തോഷം തോന്നി…

പക്ഷേ സന്തോഷിച്ചു ഇരിക്കാൻ സമയമില്ല,… ഏതു സമയത്തും വരാവുന്ന ടോർപിടോ….. ഒരൊറ്റ സബിൽ നിന്ന് മാത്രം രക്ഷപെടാനേ തയ്യാർ ആയിട്ടുള്ളു… ഇനിയും വളരെ കരുതൽ എടുക്കാനുണ്ട്……

അതുൽ : സുശീൽ സ്റ്റേ ഇൻ സോനാർ റൂം… എന്ത് മെസ്സേജ് ഉണ്ടെങ്കിലും ഇവിടേക്ക് അറിയിക്കാൻ അവിടെ ആള് ആവശ്യമുണ്ട്…..

സുശീൽ :യെസ് സർ….

അയാൾ പോകുമ്പോളേക്ക് അതുൽ എഴുനേൽക്കാൻ നോക്കി….

അജയ് : ക്യാപ്റ്റൻ അതുൽ, സിറ്റ് ദെയർ… ഞാൻ INS വരുണോദയ് നോക്കട്ടെ…..

അതുൽ മറുപടി പറയാൻ നിന്നില്ല… കാരണം ആ സബ് മറൈനോളം തന്നെ പ്രാധാന്യം ഉള്ള പുതിയ ഇൻസ്റ്റലേഷൻ ആണ് INS വരുണോദയ്….

അപ്പോളേക്കും INS വരുണോദയ് ന്റെ ഡിജിറ്റൽ കൺട്രോൾ പാനലിൽ സബ്മറൈനും ഒരു ടോർപിടോയും പ്രത്യക്ഷപെട്ടിട്ടുണ്ട്….

94 Comments

  1. എല്ലാം വായിച്ചിട്ട് കമന്റ്‌ ഇടും ❤️

  2. രോമാഞ്ചം

  3. രുദ്രദേവ്

    ഹായ് മാൻ,
    വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️

    1. ഹി മാൻ.. താങ്ക്സ്…

      വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️

Comments are closed.