ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] 955

സാർ എന്റെ ക്യൂബിക്കിളിൽ വന്നു, “മാധവ, ലെറ്റസ്‌ ഗോ ഫോർ ലഞ്ച്. കാന്റീൻ വേണ്ടാ, നമുക്ക് പാംഗ്രോവ് പോയാലോ? പെട്ടെന്ന് പോയിട്ട് വരാം. നടക്കാം. കുറച്ചു സംസാരിക്കാറുണ്ട്. ഭാഗ്യത്തിന് ഓൺലൈൻ ഓഡിറ്റ് ആണ് ആദ്യം. പക്ഷെ പിയർ റിവ്യൂവിനു ദുബായ് ബ്രാഞ്ചിൽനിന്നും റിസ്ക് പർസോനൽ ഒരാൾ നാളെ രാവിലെയെത്തും. പ്രോസസ്സ് എല്ലാം അരിച്ചുപെറുക്കി നോക്കും, ബി വെരി വെരി കെയർഫുൾ. കഴിഞ്ഞപ്രാവശ്യം നമുക്ക് ആംബർ ആയിരുന്നു. ഇത്തവണ ഗ്രീൻ കിട്ടിയിരിക്കണം എന്നാണു സിഫ്‌ഒ ഇന്ന് രാവിലെ പറഞ്ഞത്.”

സാർ സംസാരിച്ചുകൊണ്ടു നടന്നു, പെട്ടെന്ന് തന്നെ ഞങ്ങൾ റെസ്റ്റാറന്റിൽ എത്തി. സ്ഥിരം വരുന്നതിനാൽ ഒരു സർവീസ് പേർസണൽ വന്നു ഞങ്ങൾക്കൊരു കോർണർ സീട് ഒപ്പിച്ചു തന്നു. നല്ല ഭക്ഷണം ആണിവിടുത്തേത്. നല്ല വിശപ്പുണ്ടായിരുന്നതിനാൽ മൂക്കുമുട്ടെ കഴിച്ചു. സാർ പറഞ്ഞു “ഡേയ് ഒത്തിരി വാരിവലിച്ചു കഴിച്ചു സീറ്റിൽ ഇരുന്നു ഉറങ്ങല്ലേ, പ്രോസസ്സ് ഒന്ന് റിവ്യൂ ചെയ്തു എന്തെങ്കിലും ഗാപ് ഉണ്ടോന്നു നോക്ക്. ഫയൽസ് എല്ലാം ഒന്ന് ഓർഗനൈസ് ചെയ്യണം. ആർക്കിവൽ എല്ലാം പാസ്സ്‌വേർഡ് പ്രൊട്ടക്ററ് ആണോന്നു നോക്കണം.  എല്ലായിടത്തും നിന്റെ കണ്ണെത്തണം. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കണേ. വെ ഷുഡ് ബി ഓൺ ഹീൽസ്. ചോദിക്കുന്ന ഡാറ്റ ടപ്പ് ടപ്പ് എന്ന് കൊടുത്താൽ വലിയ പ്രശ്നം ഉണ്ടാവില്ല. വരുന്നയാൾ ഒരു സീനിയർ മെമ്പർ ആണ്. അല്പം ചൂടനും. അതാണ് നിന്നെ ഏൽപ്പിക്കുന്നത്. ബെസ്ററ് ഓഫ് ലക്ക്”.

ഭക്ഷണം കഴിഞ്ഞു ഞങ്ങൾ തിരികെ വന്നു. വീണ്ടും ജോലിയോട് ജോലി. ഫയൽ ഫോൾഡർ എല്ലാം റീ-ചെക്ക് ചെയ്തു, ഡാറ്റ സെക്യൂർ ആക്കേണ്ടതെല്ലാം segregate ചെയ്തു. ആർക്കിവൽ എല്ലാം ചെക്ക് ചെയ്തു. സാർ പറയാറുണ്ട്, ഞാൻ വളരെ ഓർഗനൈസ്‌ഡ്‌ ആണെന്ന്.  അതുകൊണ്ടു തന്നെ ടീമിന്റെ അഡ്മിൻ ഞാനാണ് നോക്കുന്നത്. പ്രോസസ്സ് എല്ലാം re-റൺ ചെയ്തു നോക്കി, ഗാപ്സ് കണ്ടു പിടിച്ചതെല്ലാം നോട്ട് ചെയ്തിട്ടു ഡോക്യുമെന്റ് ചെയ്തു സാറിന്റെ നോഡ് വാങ്ങി രജിസ്റ്റർ ചെയ്തു. ഇപ്പോൾ ഡോക്യൂമെന്റഷന് റെഡി. ഓഫീസിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ പതിനൊന്നു മണി കഴിഞ്ഞു. സാർ പിസ്സ ഓർഡർ ചെയ്തിരുന്നു. അപ്പോഴേക്കും ഞങ്ങളുടെ റിപ്പോർട്ടിങ് അനാലിസിസ് സ്റ്റാഫ് എല്ലാ പേരും വന്നു, ഒരു ചെറിയ മീറ്റിംഗ്. പിസ്സ കഴിച്ചുകൊണ്ട് തന്നെ എല്ലാവരും മീറ്റിങ് അറ്റൻഡ് ചെയ്തു.

“ഗയ്‌സ്, ബി കെയർഫുൾ. ID കാർഡ് വിസിബിൾ ആയിരിക്കണം. ബി ഇൻ യുവർ ഫോർമൽ വെയേഴ്സ്, ടൈ കെട്ടിക്കോളൂ, ക്ലീൻ ഡെസ്ക് പോളിസി അഡോpt ചെയ്യണം. ഡെസ്കിൽ ആവശ്യമില്ലാത്ത ഒന്നും വേണ്ട.   ഇതൊരു വർക്ക് പ്ലസ് ക്വാളിറ്റി ഓഡിറ്റ് കൂടിയാണ്, ഔർ പ്രസ്റ്റീജ് ഇഷ്യൂ.” അദ്ദേഹം കുറെ സംസാരിച്ചു. ഭക്ഷണം കഴിഞ്ഞു എല്ലാവര്ക്കും ഗുഡ് നൈറ്റ് പറഞ്ഞു, ഞങ്ങൾ ഇറങ്ങി.

സാർ ചോദിച്ചു “മാധവന്റെ വണ്ടി എവിടെ?, നാട്ടിൽനിന്നു കൊണ്ടുവന്നില്ലെ? എങ്ങനെ പോകും? ഞാൻ ഡ്രോപ്പ് ചെയ്യണോ?”

“വേണ്ട സാർ. ഞാൻ ബാലന്റെ കൂടെ പൊയ്ക്കോളാം. അവൻ ജീവൻ ഭീമ നഗർ ആണ്. എന്നെ ഡ്രോപ്പ് ചെയ്യും.”

“ശരി, ഓക്കേ, ഗുഡ് നൈറ്റ് ഡാ”  സാർ ജയനഗറിൽ ആണ് താമസിക്കുന്നത്. എന്തിനു ബുദ്ധിമുട്ടിക്കണം?

ഞാൻ ബാലന്റെ ബുള്ളറ്റിന്റെ പുറകിൽ ഇരുന്നു. (എനിക്ക് ബുള്ളറ്റ് കാണാൻ ഇഷ്ടമാണ് കേട്ടോ. പക്ഷെ ഗിയർ ഉള്ള ഒരു ബൈക്കും ഓടിക്കാനറിയില്ല, ഭാഗ്യത്തിനു). നാട്ടിൽ ഒരു ഗിയർ ലെസ്സ് ബൈക്ക് ഉണ്ട്. അതും അങ്ങനെ എടുക്കാറില്ല. നടക്കുക, ബസ്സിൽ പോകുക. കാറുള്ളപ്പോൾ മാത്രം അതിൽ പോകുക എന്നിവയാണ് അടിയന്റെ യാത്രാ രീതികൾ. ട്രെയിൻ ബിൽകുൽ ഇഷ്ടം നഹി ഹൈ.)  ബാലൻ സ്പീഡ് കൂട്ടിപ്പറന്നു, അവന്റെ തോളിൽ ഇറുക്കിപ്പിടിച്ചുകൊണ്ടു ഞാൻ കണ്ണടച്ചിരുന്നു – സത്യമായിട്ടും പേടിചിട്ടല്ല.

“മാധവൻ സർ, വീടെത്തി. കണ്ണ് തുറന്നോളൂ”  എന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നതു.

33 Comments

  1. സഹോ.. വായിക്കാൻ വൈകി.. ക്ഷമ ചോദിക്കുന്നു…

    ബാംഗ്ലൂരിൽ പോകുമ്പോഴുള്ള യാത്രയയപ്പ് ഹോസ്റ്റൽ ജീവിതത്തെ ഓർമപ്പെടുത്തി.. ഇതുപോലെ കുറെ സാധനങ്ങളും ആയിട്ടായിരിക്കും വരവ്.. ചമ്മന്തിപ്പൊടി, മീനച്ചാർ.. അവൽ വിളയിച്ചത്… അങ്ങനെ ലിസ്റ്റ് നീണ്ടു പോകും…
    മുക്കാലും കൂട്ടുകാരുടെ വയറ്റിലേക്ക് പോകും.. തിരിച്ചും അങ്ങനെ തന്നെ…

    ഈ പാർട്ടിൽ ശ്രീയെ ശരിക്കും മിസ് ചെയ്തു.. ഈ ബ്രാക്കെറ്റിൽ ഇടുന്നതൊക്കെ വായിക്കാൻ നല്ല രസമുണ്ട്.. ശരിക്കും ചിരിച്ചു… സഹസീറ്ററുടെ പാട്ടുകൾ ഒരു രക്ഷയുമില്ല.. ??
    അമാനുള്ള വന്നപ്പോഴുള്ള ഭാഗങ്ങളൊക്കെ നന്നായി എഴുതി.. ഓഡിറ്റിംഗ് ഫീൽഡ് ആയതുകൊണ്ട് സമാന അനുഭവങ്ങളുടെ ഓർമകളിലേക്ക് ചേക്കേറി..

    പക്ഷെ ക്ലൈമാക്സിലെ ട്വിസ്റ്റ്‌ ഞെട്ടിച്ചു… അത് ആരായിരിക്കും…? കൊച്ചച്ഛൻ ആയിരിക്കുമെന്നാണ് തോന്നുന്നത്…

    Waiting ❤?

    1. Nandi Nila ?
      It’s a quality audit (peer review it’s called). Risk review process review okke group CFO forum vare pokum. Killing experience.
      Ippol oru audit prelims poykondirunnu. Athinaalaanu adutha part vaikunnathu.
      Thx ?☺️ sis

  2. ഒരു മ്യാരക ട്വിസ്റ്റ്‌ വരുന്നുണ്ടോ, മാധവൻ ചേട്ടന് ഞെട്ടണമെങ്കിൽ “അടുത്തറിയുന്ന” ആരോ ആണത് ?. വായിക്കുമ്പോ വെറുമൊരു കഥയായല്ല മറിച് ഇത് മുഴൊന്നും ന്റെ ചുറ്റും നടുക്കുന്ന പോലെ യ തോന്നിയെ അത്രയ്ക്കും റിയലിസ്റ്റിക് ആയി എഴുതീട്ടുണ്ട്. നർമവും ഇമോഷൻസ് ഉം മികച്ചരീതിയിൽ തന്നെ കൈകാര്യം ചെയ്തു ??.

    Story ഇന്നാണ് വായിക്കാൻ പറ്റിയത് മൈൻഡ് തീരെ സെരിയായിരുന്നില്ല, bt ഇത് വായിച്ചപ്പോൾ ന്തോ ഒരു റിലീഫ് കിട്ടി, താങ്ക്സ് ചേട്ടാ ????

    1. Thanks Nithin kutti
      Santhosham.
      Adutha part innidaanaavum ennu karuthunnu

  3. Adutha part alpam late aavum, please be informed ??

  4. ഒരു നർമ്മം കലർന്ന എഴുത്ത്. ബ്രോക്കറ്റ് ആണമെയിൻ ഹൈലൈറ്റ്‌ ചിരിച്ചു നന്നായിട്ട്.
    കഥ നല്ല രസത്തിൽ പോകുന്നുണ്ട് കേട്ടോ. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം സ്നേഹം❤️

    വായിക്കാൻ വൈകിയത് മറ്റൊന്നും കൊണ്ട് അല്ല എഴുതുവായിരുന്നു ഒന്നും ആയിട്ടില്ല താനും.

    1. ???
      Thanks Ragendu for the comments.

  5. നന്നായിട്ടുണ്ട് മൂന്ന് പാർട്ട്‌ ഞാൻ ഇന്നാണ് വായിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ????

    1. I got it, saw the comments
      Thanks ???

  6. മതി….. ആഴ്ചയിൽ ഒരിക്കൽ ഇതുപോലെ ഒരു പാർട്ട്‌ മതി…. ???????.
    കുടുക്കി… വെളുപ്പിന് 5 മണിക്ക് എണീൽക്കും.. ഇന്ന് നടക്കാൻ പോയില്ല.. കാരണം… നിന്റെ കഥ ആണ്… ഒറ്റ ഇരുപ്പിന് വായിച്ചു.. പേജ് കൂടുതൽ, പിന്നെ പേജ് ആണെലോ.. നിറച്ചും….. തൃപ്തി ആയി മോനെ.. ?????
    നല്ല ഡീറ്റൈലിങ് ആരുന്നു ബസിലും ട്രെയിനിലും ഒക്കെ പോകുമ്പോ കിട്ടുന്ന കുറെ കമ്പനി ഉണ്ട്.. ചിലരെ ഒന്നും അങ്ങനെ മറക്കില്ല.. ഓർമയിൽ സൂക്ഷിച്ചു വെക്കും. എനിക്ക് അങ്ങനെ കുറേ പേർ ഉണ്ട് വാട്സ്ആപ്പ് മെസ്സേജ് ഒക്കെ അയക്കും.. ??. നല്ലൊരു ഓർമ പെടുത്തൽ ആയി.. ❤❤❤❤.
    മിക്സ്‌ ചെയ്യുന്ന പരിപാടി ഒക്കെ നമ്മൾ നേരത്തെ കഴിഞ്ഞിട്ടുള്ളതാ… ഓഫിസ് ഡീറ്റൈലിങ് സൂപ്പർ.. ?.
    പിന്നെ ഫുഡ്‌.. അത് വിട്ടൊരു കളിയില്ല അല്ലേ.. വെജ് ആണേലും കൊതി വരുന്ന വിധം ആരുന്നു എഴുത്ത്.. ???.. കടായി പനീർ നേക്കാളും പാലക് പനീർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം…. ഗുജറാത്തി താലി
    … Yummy.. ????.. രാജസ്ഥാൻ ഫുഡിൽ .. ദാൽ ബാട്ടി കൂടുതൽ ഇഷ്ടം… ????..
    ഫുഡ്‌ ഓർത്തപ്പോ പറഞ്ഞു എന്നെ ഉള്ളൂ..
    ശ്രീ യെ മിസ്സ്‌ ചെയ്തു…
    പിന്നെ കൊച്ചാച്ചാ.കൊച്ച് ഗള്ളാ.. ????.. പഴയ സെറ്റ് അപ്പ്‌ ഒക്കെ മോന് മനസിലായി കെട്ടോ.. അപ്പോ കാറിന് പോരുന്നോ അതോ ബസിനു പോരുന്നോ എല്ലാരും കൂടി ബാംഗ്ലൂർ ക്ക്.. കൊച്ചച്ചന്റെ ഭാര്യയെയും മോളേം കാണാൻ.. ???
    ഒത്തിരി ഇഷ്ടായി ????????❤?❤❤❤

    1. I luv the way you write
      Yes, i love making friends, but too choosy.
      Chilareyokke oru distance il nirthum
      ❤️❤️❤️❤️❤️❤️❤️❤️

      1. എനിക്ക് സ്‌പൈസി ഫുഡ് ഇഷ്ടമില്ല ഉള്ളി വെളുത്തുള്ളി ഇവപോലും മാക്സിമം ഒഴിവാക്കും. (പണ്ടൊക്കെകഴിക്കില്ലായിരുന്നു) നോർത്ത് ഇന്ത്യൻ പാലക് പനീർ തന്നവയാണ് കൂടുതലിഷ്ടം (മറ്റുള്ള പനീർ ഐറ്റംസ് കൊഴുപ്പും മസാലയും കൂടുതലാണ്) . സാമ്പാറും ചീരത്തോരനും ഉണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ടാ. കഞ്ഞി പുഴുക്ക് തൈര് കോമ്പോയും വളരെ പ്രിയം.

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. കൊറച്ചു കഴിഞ്ഞ് വായിക്കവേ…….. ❣️

  9. അറക്കളം പീലിച്ചായൻ

    (പണ്ടുള്ളവർ പറയില്ലേ,ചിന്തിച്ചാലൊരു ,അന്തവുമില്ല, കുന്തവുമില്ല എന്ന്?)

    ചിന്തിച്ചാൽ ഒരു അന്തവുമില്ല, ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നാണ്

    1. Sathyam, sathyam thanne
      Chinthaye ozhivaakkunnathaanu nallathu ??

    2. Ahh thanks for the correction, miss out ????

  10. മല്ലുടെക്കി

    വളരെ നന്നായിട്ടുണ്ട് bro.. ആ ചുവരിൽ കണ്ട ഫോട്ടോ കൊച്ചച്ഛന്റെ അല്ലേ.. അടുത്ത ഭാഗം വേഗം പോരട്ടെ….

    1. Suspense okke anaganeye nilkkatte. Allenkil athinte peru maattendi varum, ???

  11. ഈ പ്രാവശ്യം കുറ്റങ്ങൾ ഒന്നും പറയാൻ ഇല്ല. Content ഉണ്ട്. നന്നായിട്ടുണ്ട്. സമയം ഉള്ളതനുസരിച്ച് അടുത്ത part ഇടൂ… Waiting….

    1. Thank you so much.
      Onnu randu unpardonable mistakes njaan pinneedu kandu.
      Kure cheruthum undu
      ??

  12. എന്നത്തേയും പോലെ ഈ പാർട്ടും ഗംഭീരം

    1. Nandi
      Kuttangalum choondikkaanikkaan, please?

    2. There was a typo ??
      Prothsaahanangal pole kuttangal thettukal ivayum kandaal parayane, please

      1. Ok sure

  13. നന്നായിട്ടുണ്ട്… അടുത്ത പാർട്ട് വേഗം തരാൻ നോക്ക് ❤❤❤

    1. Nandi Zain
      Theerchayaayum, pakshe sat or Sun. Work pressure, meetings, Audit, reviews, life’s too busy ?

        1. Kuttangalo thettukalo kandaal parayane, please

Comments are closed.