ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] 955

പുറത്തിറങ്ങി പ്രസാദം വാങ്ങി. ഇന്ന് കട്ടിപ്പായസം ആണ് പ്രസാദം. കുറച്ചേറെ തന്നു. ഞങ്ങൾ പ്രസാദം ഇലയിലെടുത്തുകൊണ്ടു ഗേറ്റ് കടന്നു വന്നു, അങ്കിളിന്റെ വീട്ടിലേക്കു പോയി. ആ ഏരിയ അറിയപ്പെടുന്നത് തന്നെ ഡിഫെൻസ് കോളനി എന്നാണ്. മിക്കവാറും പേരും ആർമിക്കാർ. ചില എയർ ഫോഴ്സ്, DRDO, നേവി പഴ്സനേൽസും ഉണ്ട്. അങ്കിളിന്റെ ലുക്ക് തന്നെ ഇന്ന് മാറിപ്പോയി. നല്ല നിറമുണ്ട്, കരുത്തുറ്റ നല്ല ശരീരം. കണ്ടാലൊരു ബഹുമാനം  തോന്നിപ്പോകും.  അമ്പലത്തിൽ നിന്നും ഒരു അഞ്ചു മിനുട്ടു നടന്നാൽ വീടായി. ചെന്നപ്പോഴാണ് മനസ്സിലായത്. അതൊരു ഇൻഡിപെൻഡന്റ് വീടാണ്. ചുറ്റും കുറച്ചു സ്ഥലം ഒക്കെയുണ്ട്. രണ്ടു നില വീട്.

അങ്കിളിന്റെ ഭാര്യയും മകനും എവിടെയോ പോയിരിക്കുന്നു, ഒരു അര മണിക്കൂറിനുള്ളിൽ വരുമെന്ന് പറഞ്ഞു. മോന്റെ മാര്യേജ് ഫിക്സ് ആയിട്ടുണ്ട്.  വീട്ടിൽ വന്നു ബെൽ അടിച്ചപ്പോൾ ഇരുപതു വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടി വന്നു വാതിൽ തുറന്നു. എനിക്കവളെ എവിടെയോ കണ്ടിട്ടുള്ളത് പോലെ തോന്നി. ഞങ്ങളെ കണ്ടു ചിരിച്ച അവളോട് പൂജ എന്നെ പരിചയപ്പെടുത്തി. അങ്കിൾ പറഞ്ഞ അതെ വാക്കുകൾ (പക്ഷെ കുറച്ചു മോഡിഫൈഡ്) “ഇതു മാധവൻ ഏട്ടൻ, നീയും ചേട്ടൻ എന്ന് വിളിച്ചോണം”. ഇതു കേട്ട അങ്കിൾ പൊട്ടിച്ചിരിച്ചു. “മാൻ കുട്ടാ, ഇത് നിന്റെ മറ്റൊരു അനിയത്തിക്കുട്ടി, പ്രീതി എന്നാണു പേര്, എന്റെ പെങ്ങളുടെ മകൾ” അങ്കിളിന്റെ വിളിയിൽ വന്ന മാറ്റം ഞാൻ  ശ്രദ്ധിച്ചു.

അവളെ നോക്കി ഞാൻ ചിരിച്ചു, അവളും ഹൃദ്യമായ ഒരു ചിരി എനിക്ക് തന്നു. പോക്കറ്റിൽ വെച്ചിരുന്ന കാഡ്ബറി മിൽക്ക് ചോക്ലേറ്റുകൾ പൂജക്കും പ്രീതിക്കും കൊടുത്തു. “താങ്ക്സ് ഏട്ടാ” എന്ന് പറഞ്ഞുകൊണ്ട് അവർ  അപ്പോഴേ അത് കാലിയാക്കി. “കൊതിച്ചിക്കുട്ടികൾ” എന്ന് അങ്കിൾ കളിയാക്കി.

പ്രീതിപോയി ഉടനെ തന്നെ വെള്ളം എടുത്തുകൊണ്ടു വന്നു തന്നു. “ഏട്ടാ ഇപ്പൊ ചായ തരാ”മെന്നു പറഞ്ഞു പൂജ അകത്തേക്ക് പോയി. ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചായയും സ്‌നാക്‌സും ആയിട്ട് പൂജയും പ്രീതിയും വന്നു. ഇവരെ കണ്ടാൽ ചേച്ചിയും അനിയത്തിയും ആണെന്ന് തന്നെ പറയും. കസിൻസ് ആണെന്ന് തോന്നില്ല.

അപ്പോഴേക്കും അങ്കിളിന്റെ വൈഫും മകനും വന്നു. എന്നെ പരിചയപ്പെടുത്തിയപ്പോൾ രണ്ടുപേരും ഹൃദ്യമായി ചിരിച്ചു. ഫ്രഷ് ആയിട്ട് വന്നിട്ട് സംസാരിക്കാം എന്ന് പറഞ്ഞിട്ട് അകത്തേക്ക് പോയി. അതിനിടയിൽ അടുക്കളയിൽനിന്നും  ഭയങ്കര ഒച്ച കേട്ടു. അങ്കിൾ ഓടി അകത്തേക്ക് പോയി, പോയതുപോലെ തന്നെ തിരികെ വന്നു. മറ്റൊന്നുമല്ല, അമ്പലത്തിൽ നിന്ന് കൊണ്ടുവന്ന കട്ടിപ്പായസം വീതം വെയ്ക്കുന്നതിലെ തർക്കമാണത്രെ. പൂജക്കും പ്രീതിക്കും കാണാതെ ഇരിക്കാനും വയ്യ, കണ്ടാലുടൻ അടിയും തുടങ്ങും, വികൃതിക്കുട്ടികൾ. കുറെ കഴിഞ്ഞപ്പോൾ മുഖത്തെല്ലാം പായസം തേച്ചുകൊണ്ടു രണ്ടും ഓടി ഹാളിൽ വന്നു. ഞാനല്ല കാര്യം മറന്നെന്നു തോന്നി. പെട്ടെന്ന് നാണിച്ചു തിരിച്ചു ഓടിപ്പോയി.

കുറച്ചു കഴിഞ്ഞു ആന്റിയും മോനും വന്നു. മോന്റെ പേര് മേജർ ഡോക്ടർ പദ്മനാഭ മേനോൻ. ഡൊമലൂർ അടുത്തുള്ള ആർമി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. മുമ്പ് പറഞ്ഞതുപോലെ പൂജ സിവിൽ സർവീസിനു ശ്രമിക്കുന്നു.  പ്രീതി പിജി ചെയ്യുന്നു.

ആന്റിയും മോനും വന്നയുടനെ ഞങ്ങൾ ഭക്ഷണത്തിനായി ഇരുന്നു. നോർത്ത് ഇന്ത്യൻ വിഭവങ്ങൾ നിരന്നു – ബട്ടർ റൊട്ടി, പുലാവ്, ബിന്ദി മസാല, കടായി പനീർ, ആലൂ സബ്ജി, പാലക് പനീർ, അങ്ങനെ കുറെ. ഞാൻ കഞ്ഞിയും പയറും അല്പം അച്ചാറും മോരും കഴിച്ചു. പൂജ ചോദിച്ചു “ഏട്ടൻ കഞ്ഞി കുടിക്കാനാണോ ഇവിടെ വന്നത്? ഇത് അപ്പച്ചിക്ക് വെച്ച കഞ്ഞിയാണ്” എന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചു. ഞാൻ ഒരു റൊട്ടിയും എടുത്തു എല്ലാ സബ്ജിയും കുറച്ചു ഇട്ടു അവളുടെ സന്തോഷത്തിനായിട്ടു കഴിച്ചു. “എങ്ങനുണ്ട് ഏട്ടാ” എന്ന് രണ്ടു പേരും ചോദിച്ചു. “കൊള്ളാം കുട്ടൂസ്, വളരെ നന്നായിട്ടുണ്ട്” എന്ന് ഞാൻ പറഞ്ഞു.  എല്ലാവരും ചിരിച്ചു.

33 Comments

  1. സഹോ.. വായിക്കാൻ വൈകി.. ക്ഷമ ചോദിക്കുന്നു…

    ബാംഗ്ലൂരിൽ പോകുമ്പോഴുള്ള യാത്രയയപ്പ് ഹോസ്റ്റൽ ജീവിതത്തെ ഓർമപ്പെടുത്തി.. ഇതുപോലെ കുറെ സാധനങ്ങളും ആയിട്ടായിരിക്കും വരവ്.. ചമ്മന്തിപ്പൊടി, മീനച്ചാർ.. അവൽ വിളയിച്ചത്… അങ്ങനെ ലിസ്റ്റ് നീണ്ടു പോകും…
    മുക്കാലും കൂട്ടുകാരുടെ വയറ്റിലേക്ക് പോകും.. തിരിച്ചും അങ്ങനെ തന്നെ…

    ഈ പാർട്ടിൽ ശ്രീയെ ശരിക്കും മിസ് ചെയ്തു.. ഈ ബ്രാക്കെറ്റിൽ ഇടുന്നതൊക്കെ വായിക്കാൻ നല്ല രസമുണ്ട്.. ശരിക്കും ചിരിച്ചു… സഹസീറ്ററുടെ പാട്ടുകൾ ഒരു രക്ഷയുമില്ല.. ??
    അമാനുള്ള വന്നപ്പോഴുള്ള ഭാഗങ്ങളൊക്കെ നന്നായി എഴുതി.. ഓഡിറ്റിംഗ് ഫീൽഡ് ആയതുകൊണ്ട് സമാന അനുഭവങ്ങളുടെ ഓർമകളിലേക്ക് ചേക്കേറി..

    പക്ഷെ ക്ലൈമാക്സിലെ ട്വിസ്റ്റ്‌ ഞെട്ടിച്ചു… അത് ആരായിരിക്കും…? കൊച്ചച്ഛൻ ആയിരിക്കുമെന്നാണ് തോന്നുന്നത്…

    Waiting ❤?

    1. Nandi Nila ?
      It’s a quality audit (peer review it’s called). Risk review process review okke group CFO forum vare pokum. Killing experience.
      Ippol oru audit prelims poykondirunnu. Athinaalaanu adutha part vaikunnathu.
      Thx ?☺️ sis

  2. ഒരു മ്യാരക ട്വിസ്റ്റ്‌ വരുന്നുണ്ടോ, മാധവൻ ചേട്ടന് ഞെട്ടണമെങ്കിൽ “അടുത്തറിയുന്ന” ആരോ ആണത് ?. വായിക്കുമ്പോ വെറുമൊരു കഥയായല്ല മറിച് ഇത് മുഴൊന്നും ന്റെ ചുറ്റും നടുക്കുന്ന പോലെ യ തോന്നിയെ അത്രയ്ക്കും റിയലിസ്റ്റിക് ആയി എഴുതീട്ടുണ്ട്. നർമവും ഇമോഷൻസ് ഉം മികച്ചരീതിയിൽ തന്നെ കൈകാര്യം ചെയ്തു ??.

    Story ഇന്നാണ് വായിക്കാൻ പറ്റിയത് മൈൻഡ് തീരെ സെരിയായിരുന്നില്ല, bt ഇത് വായിച്ചപ്പോൾ ന്തോ ഒരു റിലീഫ് കിട്ടി, താങ്ക്സ് ചേട്ടാ ????

    1. Thanks Nithin kutti
      Santhosham.
      Adutha part innidaanaavum ennu karuthunnu

  3. Adutha part alpam late aavum, please be informed ??

  4. ഒരു നർമ്മം കലർന്ന എഴുത്ത്. ബ്രോക്കറ്റ് ആണമെയിൻ ഹൈലൈറ്റ്‌ ചിരിച്ചു നന്നായിട്ട്.
    കഥ നല്ല രസത്തിൽ പോകുന്നുണ്ട് കേട്ടോ. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം സ്നേഹം❤️

    വായിക്കാൻ വൈകിയത് മറ്റൊന്നും കൊണ്ട് അല്ല എഴുതുവായിരുന്നു ഒന്നും ആയിട്ടില്ല താനും.

    1. ???
      Thanks Ragendu for the comments.

  5. നന്നായിട്ടുണ്ട് മൂന്ന് പാർട്ട്‌ ഞാൻ ഇന്നാണ് വായിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ????

    1. I got it, saw the comments
      Thanks ???

  6. മതി….. ആഴ്ചയിൽ ഒരിക്കൽ ഇതുപോലെ ഒരു പാർട്ട്‌ മതി…. ???????.
    കുടുക്കി… വെളുപ്പിന് 5 മണിക്ക് എണീൽക്കും.. ഇന്ന് നടക്കാൻ പോയില്ല.. കാരണം… നിന്റെ കഥ ആണ്… ഒറ്റ ഇരുപ്പിന് വായിച്ചു.. പേജ് കൂടുതൽ, പിന്നെ പേജ് ആണെലോ.. നിറച്ചും….. തൃപ്തി ആയി മോനെ.. ?????
    നല്ല ഡീറ്റൈലിങ് ആരുന്നു ബസിലും ട്രെയിനിലും ഒക്കെ പോകുമ്പോ കിട്ടുന്ന കുറെ കമ്പനി ഉണ്ട്.. ചിലരെ ഒന്നും അങ്ങനെ മറക്കില്ല.. ഓർമയിൽ സൂക്ഷിച്ചു വെക്കും. എനിക്ക് അങ്ങനെ കുറേ പേർ ഉണ്ട് വാട്സ്ആപ്പ് മെസ്സേജ് ഒക്കെ അയക്കും.. ??. നല്ലൊരു ഓർമ പെടുത്തൽ ആയി.. ❤❤❤❤.
    മിക്സ്‌ ചെയ്യുന്ന പരിപാടി ഒക്കെ നമ്മൾ നേരത്തെ കഴിഞ്ഞിട്ടുള്ളതാ… ഓഫിസ് ഡീറ്റൈലിങ് സൂപ്പർ.. ?.
    പിന്നെ ഫുഡ്‌.. അത് വിട്ടൊരു കളിയില്ല അല്ലേ.. വെജ് ആണേലും കൊതി വരുന്ന വിധം ആരുന്നു എഴുത്ത്.. ???.. കടായി പനീർ നേക്കാളും പാലക് പനീർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം…. ഗുജറാത്തി താലി
    … Yummy.. ????.. രാജസ്ഥാൻ ഫുഡിൽ .. ദാൽ ബാട്ടി കൂടുതൽ ഇഷ്ടം… ????..
    ഫുഡ്‌ ഓർത്തപ്പോ പറഞ്ഞു എന്നെ ഉള്ളൂ..
    ശ്രീ യെ മിസ്സ്‌ ചെയ്തു…
    പിന്നെ കൊച്ചാച്ചാ.കൊച്ച് ഗള്ളാ.. ????.. പഴയ സെറ്റ് അപ്പ്‌ ഒക്കെ മോന് മനസിലായി കെട്ടോ.. അപ്പോ കാറിന് പോരുന്നോ അതോ ബസിനു പോരുന്നോ എല്ലാരും കൂടി ബാംഗ്ലൂർ ക്ക്.. കൊച്ചച്ചന്റെ ഭാര്യയെയും മോളേം കാണാൻ.. ???
    ഒത്തിരി ഇഷ്ടായി ????????❤?❤❤❤

    1. I luv the way you write
      Yes, i love making friends, but too choosy.
      Chilareyokke oru distance il nirthum
      ❤️❤️❤️❤️❤️❤️❤️❤️

      1. എനിക്ക് സ്‌പൈസി ഫുഡ് ഇഷ്ടമില്ല ഉള്ളി വെളുത്തുള്ളി ഇവപോലും മാക്സിമം ഒഴിവാക്കും. (പണ്ടൊക്കെകഴിക്കില്ലായിരുന്നു) നോർത്ത് ഇന്ത്യൻ പാലക് പനീർ തന്നവയാണ് കൂടുതലിഷ്ടം (മറ്റുള്ള പനീർ ഐറ്റംസ് കൊഴുപ്പും മസാലയും കൂടുതലാണ്) . സാമ്പാറും ചീരത്തോരനും ഉണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ടാ. കഞ്ഞി പുഴുക്ക് തൈര് കോമ്പോയും വളരെ പ്രിയം.

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. കൊറച്ചു കഴിഞ്ഞ് വായിക്കവേ…….. ❣️

  9. അറക്കളം പീലിച്ചായൻ

    (പണ്ടുള്ളവർ പറയില്ലേ,ചിന്തിച്ചാലൊരു ,അന്തവുമില്ല, കുന്തവുമില്ല എന്ന്?)

    ചിന്തിച്ചാൽ ഒരു അന്തവുമില്ല, ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നാണ്

    1. Sathyam, sathyam thanne
      Chinthaye ozhivaakkunnathaanu nallathu ??

    2. Ahh thanks for the correction, miss out ????

  10. മല്ലുടെക്കി

    വളരെ നന്നായിട്ടുണ്ട് bro.. ആ ചുവരിൽ കണ്ട ഫോട്ടോ കൊച്ചച്ഛന്റെ അല്ലേ.. അടുത്ത ഭാഗം വേഗം പോരട്ടെ….

    1. Suspense okke anaganeye nilkkatte. Allenkil athinte peru maattendi varum, ???

  11. ഈ പ്രാവശ്യം കുറ്റങ്ങൾ ഒന്നും പറയാൻ ഇല്ല. Content ഉണ്ട്. നന്നായിട്ടുണ്ട്. സമയം ഉള്ളതനുസരിച്ച് അടുത്ത part ഇടൂ… Waiting….

    1. Thank you so much.
      Onnu randu unpardonable mistakes njaan pinneedu kandu.
      Kure cheruthum undu
      ??

  12. എന്നത്തേയും പോലെ ഈ പാർട്ടും ഗംഭീരം

    1. Nandi
      Kuttangalum choondikkaanikkaan, please?

    2. There was a typo ??
      Prothsaahanangal pole kuttangal thettukal ivayum kandaal parayane, please

      1. Ok sure

  13. നന്നായിട്ടുണ്ട്… അടുത്ത പാർട്ട് വേഗം തരാൻ നോക്ക് ❤❤❤

    1. Nandi Zain
      Theerchayaayum, pakshe sat or Sun. Work pressure, meetings, Audit, reviews, life’s too busy ?

        1. Kuttangalo thettukalo kandaal parayane, please

Comments are closed.