ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] 955

“അത് ഞാൻ വെറുതെ, കാറ്റടിച്ചിട്ടു കണ്ണിൽ നിന്ന് വെള്ളം വരുന്നതുകൊണ്ടാണ് കണ്ണടച്ചത്” എന്ന് പറഞ്ഞത് അവൻ വിശ്വസിച്ചില്ല, ദുഷ്ടൻ. എന്നെ ഇറക്കിയിട്ടു ഘട്ട് ഘട്ട് ശബ്ദമുണ്ടാക്കി അവന്റെ ബുള്ളറ്റ് പറന്നു പോയി.

ഭയങ്കര  ക്ഷീണം.ഭക്ഷണം കഴിച്ചതിന്റെയും, യാത്രയുടെയും ഒക്കെയുണ്ട്. ഗേറ്റ് തുറന്നു അകത്തുകയറി. ഗേറ്റ് പൂട്ടിയ ശേഷം വീടിന്റെ ഗ്രിൽ തുറന്നു. ഷൂവും സോക്‌സും അഴിച്ചു വെച്ച് കൈകാലുകൾ കഴുകി അകത്തു കയറി. ഡ്രസ്സ് ഊരിയിട്ടു ടവൽ ഉടുത്തു. കണ്ണാടിയിൽ നോക്കുമ്പോൾ അല്പം താടിയും മുടിയും ഉണ്ട്.  നാളെ വെള്ളിയാഴ്ച എങ്ങാനാണ് ഷേവ് ചെയ്യുന്നതെന്ന് കരുതി ട്രിമ്മർ എടുത്തു രാത്രിയിൽ തന്നെ പണിതീർത്തു. ദേഹശുദ്ധി വരുത്തി മുണ്ടുടുത്തു. ഫോൺ നോക്കിയാൽ നാലഞ്ചു മിസ് കാളുകൾ. വീട്ടിൽ നിന്നും പിന്നെ ഇന്ന് രാവിലെ പരിചയപ്പെട്ട അങ്കിൾ വിളിച്ചെന്നും തോന്നുന്നു. എല്ലാർക്കും ഓരോ SMS അയച്ചിട്ട് കിടന്നു. നാളെ വെള്ളിക്കിളമൈ, “ദേവി മഹാമായേ, കാത്തുരക്ഷിക്കണേ” എന്ന് പ്രാർത്ഥിച്ചു.

ശ്രീയുടെ ഗന്ധം റൂമിൽനിന്ന് പോകുന്നില്ല. “ഒരു മുഖം മാത്രം കണ്ണിൽ ഒരു സ്വരം മാത്രം കാതിൽ, ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ എന്ന് പാടിക്കൊണ്ട് ഉറങ്ങിപ്പോയി. ക്ഷീണവും അലച്ചിലും ജോലിയും കാരണം നല്ല ഉറക്കം. രാവിലെ അമ്പലത്തിൽ നിന്നുള്ള പാട്ടുകേട്ടാണുണർന്നതു. “കൗസല്യയുടെ സത്പുത്രനെ,  രാമചന്ദ്ര, നീ ഉണരൂ” എന്ന് വിശ്വാമിത്ര മഹർഷി രാമനുവേണ്ടി പാടിയ ഉണർത്തു പാട്ടു MS അമ്മയുടെ ശബ്ദത്തിൽ കേട്ടുകൊണ്ട്. സമയം നോക്കുമ്പോൾ ആറുമണിയായി. (ഇവിടെ അടുത്തുള്ള അമ്പലം ആറുമണിക്കൊക്കെയേ തുറക്കൂ). ഗേറ്റിൽ തട്ടുന്ന ശബ്ദം കേട്ടു നോക്കുമ്പോൾ അടുത്ത വീട്ടിലെ ചേച്ചി. തൂത്തുവാരാൻ വന്നതാണ്. ചെന്ന് ഗേറ്റ് തുറന്നു കൊടുത്തു. പാൽ പാക്കറ്റ് കൊണ്ടുവന്നു കഴുകി മുകളിൽ കൊണ്ടുപോന്നു. പെട്ടെന്ന് വായയും മുഖവും കഴുകി ഒരു ചായയിട്ടു. ചേച്ചിക്കും കൊടുത്തു. അല്പം വർത്തമാനം പറഞ്ഞുകൊണ്ട്   കുടിച്ചു.

“നിമ്മ കസിൻ ആ ഹുഡ്‌ഗി എല്ലിതാരെ?”

ആ കഥയെല്ലാം ചേച്ചിയോട് പറഞ്ഞു. കല്യാണം നിശ്ചയം ആയെന്നും പറഞ്ഞു. ചേച്ചിക്ക് സന്തോഷമായി. ട്രീറ്റ് തരണം എന്ന് പറഞ്ഞു. അതൊക്കെ തരാമെന്നും പറഞ്ഞു. വീട്ടിൽ നിന്ന് കൊണ്ടുവന്ന പലഹാരവും ചിപ്സും കൊടുത്തു വിട്ടു.

ഇന്ന് ഓഫീസിൽ പോകുമ്പോൾ സ്നാക്ക്സ് എടുത്തിട്ട് പോകണം. ഇന്നലെ തിരക്കായിരുന്നതുകൊണ്ടാണ് ആരും ചോദിക്കാതിരുന്നത്. ആ സൂസൻ വന്നാൽ പിന്നെ ഒന്നും കിട്ടില്ല.  പാത്രങ്ങൾ കഴുകി വെച്ചു, വീട് തൂത്തുവാരി, തുണി കഴുകിയിട്ടു. പിന്നെ കുളിച്ചിട്ടു വന്നു വിലക്ക് കത്തിച്ചു പ്രാർത്ഥിച്ചു. അല്പം ഉപ്പുമാവുണ്ടാക്കി കഴിച്ചു. ലഞ്ച് ഉണ്ടാക്കാനൊന്നും നേരമില്ല.

പെട്ടെന്നാണോർത്തത്. തേച്ച ഒരു തുണിപോലും ഇല്ല. ഇന്നലെ കൊണ്ട് വന്ന ബാഗ് തുറന്നു നോക്കിയപ്പോൾ ഒരു ലൈറ്റ് ബ്ലൂ ഷർട്ടും, ബ്ലാക്ക് പാന്റും തേച്ചതുണ്ട് ഭാഗ്യം. രക്ഷപ്പെട്ടു. വെളിയിൽനിന്നു വരുന്നവർക്ക് ഏറ്റവും ഇഷ്ടം ഉള്ള ഫോര്മല്സ് ആണ് ഇത്. പണികൾ എല്ലാം ഒതുക്കി ഒരുങ്ങി ഇറങ്ങി. സമയം പറന്നു പോകുന്നു. ബസ് സ്റ്റാൻഡിൽ വന്നു ഒരു  BEML ബസ് കിട്ടി, ഷട്ടിൽ. ഓഫീസിൽ വന്നപ്പോൾ എട്ടരയായി. പോയി ഡെസ്‌കിലിരുന്നു. സിസ്റ്റം സ്റ്റാർട്ട് ചെയ്തു ലോഗിൻ ചെയ്തു. ഇതിനിടയിൽ നാട്ടിൽ വിളിച്ചു അച്ഛനോടും അമ്മയോടും അമ്മാവനോടും, പാട്ടിയോടും താത്താവോടും ശ്രീയോടും സംസാരിച്ചു. അഞ്ചു മിനുട്ടെ സംസാരിchu. അപ്പോഴേക്കും mails ന്റെ പെരുപ്പം കണ്ടു എന്റെ കണ്ണ് തള്ളിപ്പോയി. ഒരു   പ്രോസസ്സിംഗ് സിസ്റ്റം ഇന്ന് പ്രശ്നത്തിലാണ്. ഉടനെ കംപ്ലൈന്റ്റ് റെയിസ് ചെയ്തു IT ടീമിനെ ഇൻഫോം ചെയ്തു. ഹാവൂ. ഇന്ന് നേരത്തെ വന്നത് നന്നായി. രമേശ് സാറിനൊരു ഇന്റിമേഷൻ കൊടുത്തു. ഇന്നലെ പരിചയപ്പെട്ട സാറിനെ വിളിച്ചിട്ടു ശനിയാഴ്ച വൈകിട്ട് ഞാൻ വരുന്നുണ്ടെന്നു പറഞ്ഞു, സാറിനു സന്തോഷമായി.

രമേശ് സാർ വന്നു, അദ്ദേഹത്തിന്റെ കൂടെ അമ്പതു വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹത്തിനെ എന്റെ അടുത്തേക്ക് കൊണ്ടുവന്നു. “മാധവൻ, ഹി ഈസ് മിസ്റ്റർ അമാനുള്ള, റിസ്ക് മാനേജർ ദുബായ്. പ്ളീസ് അസ്സിസ്റ് ഹിം. ഹി വിൽ ബി യൂസിങ് ദി കോൺഫറൻസ് റൂം അന്റിൽ ഹി ലീവ്സ് ദിസ് പ്ളേസ്. അമാനുള്ള, ദിസ് ഈസ് മാധവൻ, മൈ ഗയ് ഹു വിൽ ബി യുവർ കോണ്ടക്ട് പോയിന്റ്  ഹിയർ.”

33 Comments

  1. സഹോ.. വായിക്കാൻ വൈകി.. ക്ഷമ ചോദിക്കുന്നു…

    ബാംഗ്ലൂരിൽ പോകുമ്പോഴുള്ള യാത്രയയപ്പ് ഹോസ്റ്റൽ ജീവിതത്തെ ഓർമപ്പെടുത്തി.. ഇതുപോലെ കുറെ സാധനങ്ങളും ആയിട്ടായിരിക്കും വരവ്.. ചമ്മന്തിപ്പൊടി, മീനച്ചാർ.. അവൽ വിളയിച്ചത്… അങ്ങനെ ലിസ്റ്റ് നീണ്ടു പോകും…
    മുക്കാലും കൂട്ടുകാരുടെ വയറ്റിലേക്ക് പോകും.. തിരിച്ചും അങ്ങനെ തന്നെ…

    ഈ പാർട്ടിൽ ശ്രീയെ ശരിക്കും മിസ് ചെയ്തു.. ഈ ബ്രാക്കെറ്റിൽ ഇടുന്നതൊക്കെ വായിക്കാൻ നല്ല രസമുണ്ട്.. ശരിക്കും ചിരിച്ചു… സഹസീറ്ററുടെ പാട്ടുകൾ ഒരു രക്ഷയുമില്ല.. ??
    അമാനുള്ള വന്നപ്പോഴുള്ള ഭാഗങ്ങളൊക്കെ നന്നായി എഴുതി.. ഓഡിറ്റിംഗ് ഫീൽഡ് ആയതുകൊണ്ട് സമാന അനുഭവങ്ങളുടെ ഓർമകളിലേക്ക് ചേക്കേറി..

    പക്ഷെ ക്ലൈമാക്സിലെ ട്വിസ്റ്റ്‌ ഞെട്ടിച്ചു… അത് ആരായിരിക്കും…? കൊച്ചച്ഛൻ ആയിരിക്കുമെന്നാണ് തോന്നുന്നത്…

    Waiting ❤?

    1. Nandi Nila ?
      It’s a quality audit (peer review it’s called). Risk review process review okke group CFO forum vare pokum. Killing experience.
      Ippol oru audit prelims poykondirunnu. Athinaalaanu adutha part vaikunnathu.
      Thx ?☺️ sis

  2. ഒരു മ്യാരക ട്വിസ്റ്റ്‌ വരുന്നുണ്ടോ, മാധവൻ ചേട്ടന് ഞെട്ടണമെങ്കിൽ “അടുത്തറിയുന്ന” ആരോ ആണത് ?. വായിക്കുമ്പോ വെറുമൊരു കഥയായല്ല മറിച് ഇത് മുഴൊന്നും ന്റെ ചുറ്റും നടുക്കുന്ന പോലെ യ തോന്നിയെ അത്രയ്ക്കും റിയലിസ്റ്റിക് ആയി എഴുതീട്ടുണ്ട്. നർമവും ഇമോഷൻസ് ഉം മികച്ചരീതിയിൽ തന്നെ കൈകാര്യം ചെയ്തു ??.

    Story ഇന്നാണ് വായിക്കാൻ പറ്റിയത് മൈൻഡ് തീരെ സെരിയായിരുന്നില്ല, bt ഇത് വായിച്ചപ്പോൾ ന്തോ ഒരു റിലീഫ് കിട്ടി, താങ്ക്സ് ചേട്ടാ ????

    1. Thanks Nithin kutti
      Santhosham.
      Adutha part innidaanaavum ennu karuthunnu

  3. Adutha part alpam late aavum, please be informed ??

  4. ഒരു നർമ്മം കലർന്ന എഴുത്ത്. ബ്രോക്കറ്റ് ആണമെയിൻ ഹൈലൈറ്റ്‌ ചിരിച്ചു നന്നായിട്ട്.
    കഥ നല്ല രസത്തിൽ പോകുന്നുണ്ട് കേട്ടോ. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം സ്നേഹം❤️

    വായിക്കാൻ വൈകിയത് മറ്റൊന്നും കൊണ്ട് അല്ല എഴുതുവായിരുന്നു ഒന്നും ആയിട്ടില്ല താനും.

    1. ???
      Thanks Ragendu for the comments.

  5. നന്നായിട്ടുണ്ട് മൂന്ന് പാർട്ട്‌ ഞാൻ ഇന്നാണ് വായിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ????

    1. I got it, saw the comments
      Thanks ???

  6. മതി….. ആഴ്ചയിൽ ഒരിക്കൽ ഇതുപോലെ ഒരു പാർട്ട്‌ മതി…. ???????.
    കുടുക്കി… വെളുപ്പിന് 5 മണിക്ക് എണീൽക്കും.. ഇന്ന് നടക്കാൻ പോയില്ല.. കാരണം… നിന്റെ കഥ ആണ്… ഒറ്റ ഇരുപ്പിന് വായിച്ചു.. പേജ് കൂടുതൽ, പിന്നെ പേജ് ആണെലോ.. നിറച്ചും….. തൃപ്തി ആയി മോനെ.. ?????
    നല്ല ഡീറ്റൈലിങ് ആരുന്നു ബസിലും ട്രെയിനിലും ഒക്കെ പോകുമ്പോ കിട്ടുന്ന കുറെ കമ്പനി ഉണ്ട്.. ചിലരെ ഒന്നും അങ്ങനെ മറക്കില്ല.. ഓർമയിൽ സൂക്ഷിച്ചു വെക്കും. എനിക്ക് അങ്ങനെ കുറേ പേർ ഉണ്ട് വാട്സ്ആപ്പ് മെസ്സേജ് ഒക്കെ അയക്കും.. ??. നല്ലൊരു ഓർമ പെടുത്തൽ ആയി.. ❤❤❤❤.
    മിക്സ്‌ ചെയ്യുന്ന പരിപാടി ഒക്കെ നമ്മൾ നേരത്തെ കഴിഞ്ഞിട്ടുള്ളതാ… ഓഫിസ് ഡീറ്റൈലിങ് സൂപ്പർ.. ?.
    പിന്നെ ഫുഡ്‌.. അത് വിട്ടൊരു കളിയില്ല അല്ലേ.. വെജ് ആണേലും കൊതി വരുന്ന വിധം ആരുന്നു എഴുത്ത്.. ???.. കടായി പനീർ നേക്കാളും പാലക് പനീർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം…. ഗുജറാത്തി താലി
    … Yummy.. ????.. രാജസ്ഥാൻ ഫുഡിൽ .. ദാൽ ബാട്ടി കൂടുതൽ ഇഷ്ടം… ????..
    ഫുഡ്‌ ഓർത്തപ്പോ പറഞ്ഞു എന്നെ ഉള്ളൂ..
    ശ്രീ യെ മിസ്സ്‌ ചെയ്തു…
    പിന്നെ കൊച്ചാച്ചാ.കൊച്ച് ഗള്ളാ.. ????.. പഴയ സെറ്റ് അപ്പ്‌ ഒക്കെ മോന് മനസിലായി കെട്ടോ.. അപ്പോ കാറിന് പോരുന്നോ അതോ ബസിനു പോരുന്നോ എല്ലാരും കൂടി ബാംഗ്ലൂർ ക്ക്.. കൊച്ചച്ചന്റെ ഭാര്യയെയും മോളേം കാണാൻ.. ???
    ഒത്തിരി ഇഷ്ടായി ????????❤?❤❤❤

    1. I luv the way you write
      Yes, i love making friends, but too choosy.
      Chilareyokke oru distance il nirthum
      ❤️❤️❤️❤️❤️❤️❤️❤️

      1. എനിക്ക് സ്‌പൈസി ഫുഡ് ഇഷ്ടമില്ല ഉള്ളി വെളുത്തുള്ളി ഇവപോലും മാക്സിമം ഒഴിവാക്കും. (പണ്ടൊക്കെകഴിക്കില്ലായിരുന്നു) നോർത്ത് ഇന്ത്യൻ പാലക് പനീർ തന്നവയാണ് കൂടുതലിഷ്ടം (മറ്റുള്ള പനീർ ഐറ്റംസ് കൊഴുപ്പും മസാലയും കൂടുതലാണ്) . സാമ്പാറും ചീരത്തോരനും ഉണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ടാ. കഞ്ഞി പുഴുക്ക് തൈര് കോമ്പോയും വളരെ പ്രിയം.

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. കൊറച്ചു കഴിഞ്ഞ് വായിക്കവേ…….. ❣️

  9. അറക്കളം പീലിച്ചായൻ

    (പണ്ടുള്ളവർ പറയില്ലേ,ചിന്തിച്ചാലൊരു ,അന്തവുമില്ല, കുന്തവുമില്ല എന്ന്?)

    ചിന്തിച്ചാൽ ഒരു അന്തവുമില്ല, ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നാണ്

    1. Sathyam, sathyam thanne
      Chinthaye ozhivaakkunnathaanu nallathu ??

    2. Ahh thanks for the correction, miss out ????

  10. മല്ലുടെക്കി

    വളരെ നന്നായിട്ടുണ്ട് bro.. ആ ചുവരിൽ കണ്ട ഫോട്ടോ കൊച്ചച്ഛന്റെ അല്ലേ.. അടുത്ത ഭാഗം വേഗം പോരട്ടെ….

    1. Suspense okke anaganeye nilkkatte. Allenkil athinte peru maattendi varum, ???

  11. ഈ പ്രാവശ്യം കുറ്റങ്ങൾ ഒന്നും പറയാൻ ഇല്ല. Content ഉണ്ട്. നന്നായിട്ടുണ്ട്. സമയം ഉള്ളതനുസരിച്ച് അടുത്ത part ഇടൂ… Waiting….

    1. Thank you so much.
      Onnu randu unpardonable mistakes njaan pinneedu kandu.
      Kure cheruthum undu
      ??

  12. എന്നത്തേയും പോലെ ഈ പാർട്ടും ഗംഭീരം

    1. Nandi
      Kuttangalum choondikkaanikkaan, please?

    2. There was a typo ??
      Prothsaahanangal pole kuttangal thettukal ivayum kandaal parayane, please

      1. Ok sure

  13. നന്നായിട്ടുണ്ട്… അടുത്ത പാർട്ട് വേഗം തരാൻ നോക്ക് ❤❤❤

    1. Nandi Zain
      Theerchayaayum, pakshe sat or Sun. Work pressure, meetings, Audit, reviews, life’s too busy ?

        1. Kuttangalo thettukalo kandaal parayane, please

Comments are closed.