എരിഞ്ഞൊടുങ്ങുന്ന മനസ്സുകൾ[ഫ്ലോക്കി കട്ടേകാട്] 64

മടുത്തിരുന്നു, എന്റെ  കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് ഞാൻ അനുഭവിച്ച യാഥാനകൾക്ക് ഇന്ന്  അറുതി വരികയാണ്….

 

എന്റെ മുന്നിൽ ചേതനയറ്റ പ്രിയതമയുടെ ശരീരത്തിലൂടെ കയ്യൊടിച്ചു. എന്റെ കയ്യിലെ വാക്കത്തി ഇറങ്ങിയ അവളുടെ തൊണ്ടക്കുഴിയിലെ മുറിവിലൂടെ ഇപ്പോഴും രക്തം ഒലിക്കുന്നുണ്ട്. അവളുടെ ശരീരത്തിന്റെ ചൂട് വിട്ടു പോയിട്ടില്ല….. അവളുടെ മൂർദ്ധാവിൽ ഞാൻ ഒരു സ്നേഹ ചുംബനം നൽകാൻ ആഗ്രഹിക്കുന്നു…

 

തൊട്ടപ്പുറത്തെ മുറിയിൽ അമ്മയുടെ ജീവനറ്റ ശരീരവുമുണ്ട്. ഒരായുസ്സിൽ എന്നെ സ്നേഹിച്ച എന്റെ അമ്മ!!!  അമ്മയുടെ വിരലിൽ തൂങ്ങി നടന്ന, എന്റെ ആ വിരലുകൾക്കുള്ളിൽ അമർത്തിപിടിച്ച കത്തിയിൽ അമ്മയുടെ ജീവൻ പൊലിയേണ്ടി വരുന്നതിനേക്കാൾ ദുരന്തമായത് എന്തുണ്ട്????

 

“മാപ്പ്….. എന്നാലറിയാവുന്ന വിധത്തിൽ ഞാൻ നിങ്ങളോട് പറഞ്ഞു, കരഞ്ഞു കാലു പിടിച്ചു, ശാന്തമായി മനസ്സിലാക്കാൻ ശ്രമിച്ചു…. അതൊന്നും ഫലം കണ്ടില്ലല്ലോ…. മാപ്പ്…. “

 

ഇനി സമയമില്ല, കൊരവള്ളിയിൽ ചേർത്തു പിടിച്ച മൂർച്ചകൂടിയ കത്തി ഞാൻ വലിക്കുകയാണ്… വേദനഎടുക്കുന്നുണ്ട്….. രക്തം ചീറ്റി തെറിക്കുന്നുണ്ട്…. എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല…. ശരീരം തളർന്നു വീഴുകയാണ്. കണ്ണിലെ കൃഷ്ണമണികൾ കണ്ണിൽ നിന്നും മറിയുന്നു …. നാവിനെ ഞാൻ കടിച്ചു പിടിച്ചു. എന്നാലാവും വിധം, ഞാൻ ഈ നിമിഷങ്ങളെ മറികടക്കാൻ ശ്രമിക്കുകയാണ്…..

 

സിര പൊട്ടി ചീറ്റിയ എന്റെ ചുടു ചോര എന്റെ കണ്ണിൽ വന്നു പതിച്ചു…

 

അമ്മ,, ശിവജ….

9 Comments

  1. Pavam molu ottaykaayillo …. makkale safe aakkathe aathmahathya eppozhayalum beeruthwam aanu….☹️

  2. അമ്മയും ഭാര്യയും പോയി
    അയാളും പോയി
    പക്ഷേ മകള്‍ ,,,,,,,,,,,,,
    അതൊരു ചോദ്യചിഹ്നം ആയല്ലോ ,,,
    അവളുടെ ജീവിതം

  3. ചിന്തിക്കുന്നവനു ദൃഷ്ടാന്തം ഉണ്ട്, സ്നേഹം അത് അധികമായാൽ വിഷം തന്നെ…
    ആത്മരോഷം കൊണ്ട് എഴുതിയ വരികൾ ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ നിസ്സഹായനായി ഇരിക്കാൻ മാത്രമേ കഴിയു… നല്ല എഴുത്ത്…

  4. മന്നാഡിയാർ

    കണ്ണ് നിറയുന്നു.വളരെ നല്ല കഥ.

  5. മന്നാഡിയാർ

    ????

  6. ❤❤❤❤

  7. ❤❤❤

Comments are closed.