എരിഞ്ഞൊടുങ്ങുന്ന മനസ്സുകൾ[ഫ്ലോക്കി കട്ടേകാട്] 64

 

വേദന താങ്ങാൻ കഴിയുന്നില്ലാ…… മരണം എന്നെ പുല്കുന്നുണ്ട് എന്നെനിക്കറിയാം   കണ്ണുകൾ അടയുന്നു….. ഞാൻ ഈ ലോകത്ത് നിന്നും യാത്രയാവുകയാണ്…..

 

അവസാനമായി ഞാൻ പറയട്ടെ,

 

പ്രിയ അമ്മ….

 

സ്നേഹം എന്ന വാക്ക് തന്നെ ശാപം ആയി മാറുന്നതെപ്പോഴാണ്  എന്റെ പ്രിയപ്പെട്ടവളോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളെ കുറ്റപ്പെടുത്തുന്നതിൽ നിന്നും അമ്മക്ക് എന്ത് സന്തോഷമായിരുന്നു ലഭിച്ചത്??? എന്റെ കൂടെ വിശ്വസിച്ചു വന്നവളെ ജീവന് തുല്യം സ്നേഹിച്ചില്ലങ്കിൽ പിന്നേ ഞാൻ എന്തൊരു ഭർത്താവാണ്?? അമ്മക്കതു എങ്ങനെ മനസ്സിലാവാതിരിക്കുന്നു എന്ന് അറിയില്ല, അമ്മയും ഒരിക്കൽ ഒരു ഭാര്യ ആയിരുന്നില്ലേ????

 

പ്രിയ ശിവജ….

 

വയസ്സായ അമ്മയുടെ ചെറിയ സന്തോഷങ്ങൾക്ക് വേണ്ടി ഞാൻ മാറ്റി വെക്കുന്ന സമയം  നിനക്കെങ്ങനെ വെറുക്കപ്പെട്ടതാവുന്നു എന്ന് എനിക്ക്  ഒരിക്കലും മനസ്സിലായില്ല….. നീയും ഒരമ്മയല്ലേ, നമ്മുടെ മകൾ  സുകന്യ, കുറച്ചു സമയം കൂടെയില്ലാത്തപ്പോൾ നീ അനുഭവിക്കുന്ന ഒറ്റപ്പെടൽ ഞാൻ കൂടെയില്ലാതിരിക്കുമ്പോൾ നമ്മുടെ അമ്മയും അനുഭവിച്ചു കാണില്ലേ????  അത് മനസ്സിലാക്കാൻ നിന്നിലെ അമ്മ മനസ്സിനും കഴിയാതെ പോയത് എന്ത് കൊണ്ടായിരുന്നു ???

 

 

സ്നേഹം

ഫ്ലോക്കി കട്ടേക്കാട്….

(The psycho boat builder)

9 Comments

  1. Pavam molu ottaykaayillo …. makkale safe aakkathe aathmahathya eppozhayalum beeruthwam aanu….☹️

  2. അമ്മയും ഭാര്യയും പോയി
    അയാളും പോയി
    പക്ഷേ മകള്‍ ,,,,,,,,,,,,,
    അതൊരു ചോദ്യചിഹ്നം ആയല്ലോ ,,,
    അവളുടെ ജീവിതം

  3. ചിന്തിക്കുന്നവനു ദൃഷ്ടാന്തം ഉണ്ട്, സ്നേഹം അത് അധികമായാൽ വിഷം തന്നെ…
    ആത്മരോഷം കൊണ്ട് എഴുതിയ വരികൾ ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ നിസ്സഹായനായി ഇരിക്കാൻ മാത്രമേ കഴിയു… നല്ല എഴുത്ത്…

  4. മന്നാഡിയാർ

    കണ്ണ് നിറയുന്നു.വളരെ നല്ല കഥ.

  5. മന്നാഡിയാർ

    ????

  6. ❤❤❤❤

  7. ❤❤❤

Comments are closed.