എന്റെ ഗീതൂട്ടി ?? 5 [John Wick] 83

“മണികണ്ടേട്ടൻ പറയാതെ അവരിത് അറിയില്ല…..”ഞാൻ സംശയദൃഷ്ടിയോടെ മണിക്കണ്ടേട്ടന്റെ മുഖത്തേക്ക് എന്റെ നോട്ടമെറിഞ്ഞു…..

 

“ഞാനൊന്നും പറയില്ല്യേ….നീയത് പേടിക്കണ്ട….”മണികണ്ടേട്ടൻ പറഞ്ഞു….

 

ഞാൻ ആ ആൽമരച്ചുവട്ടിൽ നിന്നും മണികണ്ടേട്ടനോട് യാത്ര പറഞ്ഞതിന് ശേഷം ഇറങ്ങി നേരെ അച്ഛന്റെ സൂപ്പർ മാർക്കറ്റിലേക്ക് പോയി….

 

അന്ന് വൈകും വരെയും കടയിലെ ഓരോ പണികളിൽ ഞാൻ മുഴുകി ഇരുന്നു….

 

അന്നത്തെ കച്ചവടം കഴിഞ്ഞ് ഒരു എട്ട് മാണിയോട് കൂടെ ഞാനും അച്ഛനും കൂടി വീട്ടിലേക്കുള്ള സാധനങ്ങളുമായി കടയടച്ചു വീട്ടിലേക്ക് തിരിച്ചു…..

 

ഞങ്ങൾ വീട്ടിലെത്തിയപ്പോഴേക്കും എല്ലാവരും എത്തിയിരുന്നു….. അവരെല്ലാവരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നുവെന്ന് എനിക്ക് തോന്നി…..

 

ഉമ്മറത്തെത്തിയ എന്നോട് എല്ലാവരും ക്ലാസ്സ്‌ എങ്ങനെയുണ്ടായിരുന്നു ചോദിച്ചു….. അവർക്കെല്ലാം ഞാൻ അതിനുള്ള മറുപടി കൊടുത്തതിനു ശേഷം സാധനങ്ങളെല്ലാം ഞാൻ അകത്തു കൊണ്ടുപോയി വെച്ചു…..

 

അതിന് ശേഷം ഞാൻ നേരെ മുറിയിൽ പോയി കുളിച്ചു വന്നു…..അതിന് ശേഷം അച്ഛനും കുളിച്ചു വന്നു….

 

അച്ഛൻ വന്നതോടു കൂടി ഞങ്ങളെല്ലാവരും ഭക്ഷണം കഴിക്കുവാനായി ഇരുന്നു….ഭക്ഷണം കഴിച്ചതിനു ശേഷം എല്ലാവരും ഉമ്മറത്തു ഒത്തുകൂടി….

 

ഞാൻ ഗീതൂട്ടിയുടെയും വല്യേച്ചിയുടെയും കൂടെയാണ് ഇരുന്നത്….അങ്ങനെയിരിക്കുമ്പോൾ ഗീതൂട്ടിയുടെ നോട്ടം പലവുരു എന്നെ തേടിയെത്തിയെങ്കിലും ഞാനപ്പോഴെല്ലാം നിർദയം അവളുടെ നോട്ടത്തെ അവഗണിച്ചു കൊണ്ടിരുന്നു……

13 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Comments are closed.