എന്റെ ഗീതൂട്ടി ?? 5 [John Wick] 83

ഏതോ ഒരു ഉൾപ്രേരണയാൽ ഞാൻ ഇടത്തേക്ക് തിരിഞ്ഞു….പതിയെ നല്ല ഉച്ചക്ക് ശേഷമുള്ള വെയിൽ കൊണ്ട് ഞാൻ നല്ല പച്ചപ്പ് നിറഞ്ഞ വാഴത്തോട്ടങ്ങളിലൂടെയും തെങ്ങിൻ തൊപ്പുകളിലൂടെയും യാതൊരു ലക്ഷ്യവുമില്ലാതെ നടന്നു….

 

ആ നടത്തം നിന്നത് കള്ള് ഷാപ്പിന് പുറത്തുള്ള ആലിൻ ചുവട്ടിലാണ്……

 

വൈകീട്ട് പണി കഴിഞ്ഞു പോകുന്ന പണിക്കാരെയും ചുമ്മാ വെടി പറയാൻ വരുന്നവരെയും കൊണ്ട് ഈ ആലിൻ ചുവട് നിറയും….വളരെ രസമുള്ള കാഴ്ചയായിരിക്കുമത്…..

 

എന്നാലിപ്പോൾ ആ ആലിൻ ചുവട് വളരെ തിരക്കൊഴിഞ്ഞ് ശാന്തതയിലാണ്….ഞാൻ പതിയെ ആ ആലിൻ ചുവട്ടിലിരുന്നു…..

 

അച്ഛൻ അച്ഛന്റെ കുട്ടിക്കാലത്ത് ഇവിടെ വന്നിരിക്കാറുണ്ടായിരുന്ന ഓർമകളെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്…..അതും ഈ ആലിൻ ചുവട്ടിൽ വെച്ച് തന്നെ….

 

അന്ന് തൊട്ട് എനിക്ക് എന്തോ ഇഷ്ട്ടമാണ് ഈ വൃദ്ധയായ അരയാലിനെ…..

 

ഓരോ സായാഹ്നങ്ങളിലും കൂടുന്ന ആളുകളിൽ നിന്ന് ദിവസേന കേൾക്കുന്ന പുതിയ കഥകളെല്ലാം കേൾക്കുന്നുണ്ട് ഈ മുത്തശ്ശി…..

 

ഒരു കണക്കിന് പറഞ്ഞാൽ ഈ നാടിന്റെ ചരിത്രവും ഓരോ കഥകളും ജീവിക്കുന്നവരെക്കാളും മരിച്ചു മണ്ണടിഞ്ഞു പോയവരെക്കാളും നന്നായി ഈ മുത്തശ്ശി മരത്തിനു അറിയുന്നുണ്ടാവും……

 

ഞാൻ ആ അരയാലിന്റെ ചുവട്ടിൽ എന്റെ കണ്ണുകളടച്ചിരുന്നു….. മനസ്സിൽ തെളിഞ്ഞത് സഞ്ചനയും ഗീതൂട്ടിയും മാത്രമായിരുന്നു….. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഞാനിപ്പോൾ നേരിടുന്ന കുരുക്കഴിയാത്ത സംശയം…..

13 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Comments are closed.