എന്റെ ഗീതൂട്ടി ?? 5 [John Wick] 83

കുറച്ച് കഴിഞ്ഞ് ഞങ്ങളെല്ലാവരും ഉമ്മറത്തു വന്ന് കുറച്ചു നേരം സംസാരിച്ചിരുന്നു….

 

ആ നേരമത്രയും ഞാൻ ആ വെള്ളാരം കണ്ണിയെ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു…..

 

സാധാരണ ഈ സമയങ്ങളിൽ എന്റെ ഒരു കണ്ണ് ഗീതൂട്ടിയുടെ മേൽ തന്നെ ആയിരിക്കും….. എന്നാൽ എന്തോ….ഇന്ന് ഞാൻ ഗീതൂട്ടിയെ അപ്പാടെ മറന്നിരുന്നു….

 

അല്ലെങ്കിൽ നാഴികക്ക് നാൽപ്പത് വട്ടം ഗീതൂട്ടിയെ കുറിച്ച് ഓർത്തുകൊണ്ടിരുന്ന എനിക്ക് എന്ത് പറ്റിയെന്നു എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായില്ല…

 

മനസ്സിലെ ചിന്തകൾ കാട് കയറിയപ്പോൾ ഞാൻ ഉമ്മറത്തു നിന്ന് പതിയെ എണീറ്റു….

 

“എങ്ങോട്ടാടാ…?”ഞാൻ എഴുന്നേറ്റത് കണ്ട ചെറിയമ്മ എന്നോട് ചോദിച്ചു….

 

“ഞാൻ വെറുതെ ഒന്ന് കട വരെ പോയിട്ട് വരാം ചെറിയമ്മേ…..”ഞാൻ ചെറിയമ്മയോട് പറഞ്ഞു….

 

“ആഹ് ശെരി….നീ ആ ടേബിളിൽ നിന്ന് ആ ലിസ്റ്റ് കൂടെയെടുത്തോ….”ചെറിയമ്മ എന്നോട് പറഞ്ഞു….

 

ഞാൻ നേരെ അകത്തു ചെന്ന് ടേബിളിൽ നിന്ന് ലിസ്റ്റ് എടുത്ത് എല്ലാവരോടും പറഞ്ഞിട്ട് വീട്ടിൽ നിന്ന് ഇറങ്ങി….വീടിന്റെ ഗേറ്റ് കടന്ന് ഞാൻ ഒരു ചെറിയ റോഡിലെത്തി…..

 

അവിടെ നിന്ന് ഇടത്തോട്ട് പോയാൽ കള്ള് ശാപ്പടക്കം നിൽക്കുന്ന ഞങ്ങളുടെ പറമ്പുകളിലേക്കും……വലത്തോട്ട് പോയാൽ അച്ഛന്റെ കടയും ഞങ്ങളുടെ സ്കൂൾ നിൽക്കുന്ന ഭാഗത്തേക്ക്‌ പോകാം…..

13 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Comments are closed.