എന്റെ ഗീതൂട്ടി ?? 5 [John Wick] 83

“സോഷ്യലാ….”ഞാൻ ബാഗ് ഊരി വെക്കുന്നതിന്റെ ഇടയിൽ പറഞ്ഞു….

 

“ആ ബിന്ദു ടീച്ചർ ആവാഞ്ഞത് നന്നായി….ആ ജന്തു ഭയങ്കര പിശുക്കത്തിയാ….”ഗീതൂട്ടി പറഞ്ഞു….

 

അപ്പോഴേക്കും ചെറിയമ്മയും സരസ്വതിയമ്മയും അകത്തുനിന്ന് എന്റെ അടുത്തേക്ക് വന്നു….

 

“എങ്ങനെ ഉണ്ടാരുന്നു കുട്ടാ നിന്റെ ക്ലാസ്സ്‌?” തന്റെ പതിഞ്ഞ സ്വരത്തിൽ സരസ്വതിയമ്മ ചോദിച്ചു…..

 

“കൊഴപ്പിലാരുന്നു സരസ്വതിയമ്മേ….”ഞാൻ പറഞ്ഞു….

 

“ന്റെ കുട്ടി ഒഴപ്പൊന്നും ചെയ്യില്ലെന്ന് എനിക്കറിയാം….ന്നാലും പറയാ നന്നായി പഠിക്കണം… പഠിച്ചു വല്യേ ആളാവണം ട്ടോ….”സരസ്വതിയമ്മ പറഞ്ഞു… ഞാൻ ശെരിയെന്ന രീതിയിൽ തലയാട്ടി….

 

“നീ പോയി ഡ്രസ്സ്‌ മാറി വാ….അപ്പോഴേക്കും നിന്റെ അമ്മേം എത്തും… എന്നിട്ട് നമുക്ക് ഭക്ഷണം കഴിക്കാം….”ചെറിയമ്മ എന്നോട് പറഞ്ഞു….

 

അത് കേട്ടതും ഞാൻ വേഗം തന്നെ റൂമിൽ പോയി ഡ്രസ്സ്‌ മാറി ഹാളിലേക്ക് വന്നപ്പോഴേക്കും ഹോട്ടലിൽ നിന്ന് അമ്മയുമെത്തിയിരുന്നു…..

 

“എങ്ങനെ ഉണ്ടായിരുന്നു നിന്റെ ക്ലാസ്സ്‌?”അമ്മ എന്നോട് ചോദിച്ചു….

 

“കൊഴപ്പിലാരുന്നു അമ്മേ….”ഞാൻ മറുപടി പറഞ്ഞു….കൂടുതലൊന്നും അമ്മ ചോദിച്ചില്ല….. അതിനു ശേഷം ഭക്ഷണമെല്ലാം നിറച്ചതിനു ശേഷം അമ്മ ഹോട്ടലിലേക്ക് തന്നെ പോയി….

 

അപ്പോഴേക്കും ചെറിയമ്മ എന്നേയും ഗീതൂട്ടിയെയും കഴിക്കാനായി വിളിച്ചു….ഞങ്ങളെല്ലാവരും ഒന്നിച്ചു ഓരോ തമാശകളും സ്കൂൾ വിശേഷങ്ങളും പറഞ്ഞു കഴിച്ചു….

13 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Comments are closed.