എന്റെ ഗീതൂട്ടി ?? 5 [John Wick] 83

ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും ആരാണി സൗന്ദര്യത്തിടമ്പ് എന്നറിയുവാൻ വേണ്ടി കാതോർത്തു…..

 

“എന്റെ പേര് സഞ്ജന….എന്റെ വീട് മലപ്പുറത്താണ്….ഞാനിവിടെ അമ്മയുടെ കൂടെ സ്ഥലം മാറി വന്നതാണ്….വീട്ടിൽ അമ്മ മാത്രേ ഉള്ളു….അമ്മ ബാങ്ക് മാനേജർ ആണ് ഇവിടുത്തെ ബാങ്കിൽ….”വളരെ ചുറുചുറുക്കോടടെ അവൾ പറഞ്ഞവസാനിപ്പിച്ചു…..

 

പേര് സഞ്ജന….കൊള്ളാം നല്ല പേര്….അങ്ങനെ ഓരോരുത്തരായി അവരവരെ പരിചയപ്പെടുത്തി…..

 

എന്റെ ഊഴം വന്നപ്പോൾ ഞാനും പറഞ്ഞു….എല്ലാവരുടെയും പരിചയപെടുത്തൽ കഴിഞ്ഞപ്പോൾ അനിത ടീച്ചർ വീണ്ടും രംഗം കയ്യടക്കി….

 

ഈയൊരു അധ്യയന വർഷത്തിൽ സോഷ്യൽ പഠിക്കാനുള്ള കാര്യങ്ങളും….. ക്ലാസ്സിൽ പാലിക്കേണ്ട അച്ചടക്കങ്ങളും ടീച്ചർ എല്ലാവരോടുമായി പറഞ്ഞു….

 

എല്ലാവരും ടീച്ചറെ ശ്രദ്ധിക്കുകയെന്ന വ്യാജേന സഞ്ചനയെ നോക്കിയിരിക്കുകയായിരുന്നു….. ഈ സ്കൂളിൽ ഒരു സൗന്ദര്യ മത്സരം നടത്തിയാൽ സഞ്ജന ഉറപ്പായും വിജയിച്ചിരിക്കുമെന്ന് ഊഹിച്ചു….

 

പെട്ടെന്നാണ് എനിക്ക് ഗീതൂട്ടിയുടെ കാര്യം ഓർമ വന്നത്….അയ്യോ അവളും അതിസുന്ദരിയാണല്ലോ….രണ്ട് പേരുടെയും രൂപം മനസ്സിൽ സങ്കൽപ്പിച്ച ഞാൻ കുഴങ്ങി….

 

രണ്ട് പേരും തുല്യരാണ്….ഗീതൂട്ടിക്ക് പറ്റിയ എതിരാളി തന്നെയാണ് സഞ്ജന….. രണ്ട് പേരിൽ ആരെ വിജയി ആകുമെന്ന ആശയകുഴപ്പത്തിലകപ്പെട്ടു ഞാൻ….

 

ഒടുവിൽ ഞാനതിനൊരു ഉപായം കണ്ടെത്തി….. ഗീതൂട്ടി ഇപ്പോൾ ഹൈ സ്കൂളിൽ ഇല്ലാത്തത് കൊണ്ട് ഹൈ സ്കൂളിലെ സൗന്ദര്യ റാണിയായി സഞ്ചനയും…..

13 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Comments are closed.