എന്റെ ഗീതൂട്ടി ?? 5 [John Wick] 83

ഞങ്ങൾ പോകുന്ന വഴിയിലൂടനീളം ഓരോന്ന് സംസാരിച്ചു കൊണ്ടായിരുന്നു നടന്നത്…..സ്കൂളിലെയും കോളേജിലെയും വിശേഷങ്ങളും ഞങ്ങൾക്കിടയിൽ സംസാരവിഷയമായി….

 

ഞാൻ ഗീതൂട്ടി ഉള്ളത് അധികം ഗൗനിക്കാതെ സംസാരിച്ചു….അഥവാ ഗീതൂട്ടി ഉള്ളത് കൊണ്ട് സംസാരിക്കാതെ നടന്നാൽ വല്യേച്ചി പൊക്കുമെന്ന് അറിയാം…..

 

അങ്ങനെ അധികം വൈകാതെ ഞങ്ങൾ ഞങ്ങളുടെ അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിൽ എത്തി…..വീട്ടിൽ നിന്ന് ഏൽപ്പിച്ചത് പ്രകാരമുള്ള വഴിപാടുകളും വല്യേച്ചി ചെന്ന് ശീട്ടാക്കി വന്നു….

 

എന്നിട്ട് ഞങ്ങൾ അമ്പലത്തിലേക്ക് കടന്നു….. എന്റെ പ്രാർത്ഥനയുടെ ദൈർഘ്യം വളരെ കുറവായിരുന്നു….എന്നാൽ എന്റെ കൂടെ വന്നവരുടെ പ്രാർത്ഥനാ ദൈർഘ്യം വളരെ കൂടുതലായിരുന്നു…..

 

അങ്ങനെ ഒരുവിധം പ്രാർത്ഥനയും കഴിഞ്ഞ് പ്രസാദവും വാങ്ങി ഞങ്ങൾ പുറത്തിറങ്ങി…..പുറത്തിറങ്ങിയ ഞാൻ കണ്ടത് സഞ്ചനയെ ആയിരുന്നു….

 

അവൾ ഒരു നീല മയിൽ‌പീലി പ്രിന്റ്റുള്ള പട്ടുപാവാടയുമിട്ട് അവളുടെ അമ്മയുടെ കൂടെ നടന്നു വരുന്നു…..

 

ഒരു നിമിഷം ഞാൻ സ്തബ്ധനായി നിന്നു…ആ പട്ടുപാവാടയിൽ അവളെ കാണാൻ ഒരു ദേവതയെ പോലെ ഉണ്ടായിരുന്നു…..

 

വീണ്ടും എന്റെ ഹൃദയ താളം കൂടി കൂടി വന്നു….ഒരു നിമിഷം അവളെ ഞാൻ നോക്കി നിന്നുപോയി…..വേഗം തന്നെ എനിക്ക് സ്ഥലകാല ബോധം വന്നു….അപ്പോഴേക്കും ചെരുപ്പൊക്കെയിട്ട് ഗീതൂട്ടിയും വല്യേച്ചിയും വന്നു….

 

പുറത്തേക്ക് ഇറങ്ങുവാൻ വേണ്ടി തിരിഞ്ഞ ഗീതൂട്ടി കണ്ടത് അവൾക്കെതിരെ വരുന്ന സഞ്ജനയെ ആയിരുന്നു…..

***************************************************************************************************************

കഴിയുമെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക…..?

നന്ദി !!!

13 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Comments are closed.