എന്റെ ഗീതൂട്ടി ?? 5 [John Wick] 83

അങ്ങനെ ഇരിക്കെ….ഒരിക്കൽ ഗീതൂട്ടി എന്നോട് സഞ്ചനയുടെ കാര്യം തിരക്കി….ഒരു രാത്രി പഠിച്ചോണ്ടിരിക്കുന്ന എന്റെ അടുത്തേക്ക് ഗീതൂട്ടി വന്നു…..

 

“എടാ… നിന്റെ ക്ലാസ്സിലാണോ ആ പുതിയ പെൺകുട്ടി…?” ഗീതൂട്ടി എന്നോട് ചോദിച്ചു….

 

“ഏത് പെൺകുട്ടി?” സഞ്ചനയെ കുറിച്ചാണ് ഗീതൂട്ടി ചോദിച്ചത് എന്ന് മനസിലായിട്ടും ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു…..

 

“ആ ഒരു വെള്ളാരംകണ്ണി ഇല്ലേ?? അവൾ നിന്റെ ക്ലാസ്സിലാണോ എന്ന്?”ഗീതൂട്ടി ചോദിച്ചു…..

 

“ആഹ്… അതെ… അവൾ എന്റെ ക്ലാസ്സിലാണല്ലോ….എന്തെ?”ഞാൻ തിരിച്ച് ചോദിച്ചു…..

 

“ഏയ്… ഒന്നുല്ല….നീ അവളോട് വല്യ കൂട്ടിനൊന്നും പോണ്ട ട്ടോ….ഭൂലോക രംബയാണെന്നാ അവളുടെ വിചാരം…..”ഗീതൂട്ടി എന്നോട് പറഞ്ഞു….

 

“ഞാനൊന്നും അവളോട് കൂട്ടിന് പോകുന്നില്ല…..”ഞാൻ പറഞ്ഞു….

 

അത് കേട്ട സമാധാനത്തിൽ ഗീതൂട്ടി കൂടുതലൊന്നും പറയാതെ പുറത്തേക്ക് പോയി….. അവൾക്ക് നല്ല രീതിയിൽ അസൂയ കുടുങ്ങിയിട്ടുണ്ടെന്ന് എനിക്ക് മനസിലായി…..

 

അങ്ങനെ ഞങ്ങളുടെ ഒമ്പതാം ക്ലാസ്സിലെ ആദ്യ പരീക്ഷയെത്തി….. കാക്കൊല്ല പരീക്ഷ അഥവാ ഓണപരീക്ഷ….. എല്ലാവരും പരീക്ഷക്ക് വേണ്ടി തകർത്തു പഠിച്ചു കൊണ്ടിരുന്നു…..

 

ഇപ്പ്രാവശ്യം സഞ്ജന മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എല്ലാവർക്കും അറിയുമായിരുന്നു…..

13 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Comments are closed.