എന്റെ ഗീതൂട്ടി ?? 5 [John Wick] 82

ഞാൻ പഠിക്കലും സിനിമ കനാലുമൊക്കെയായി എന്നെ തന്നെ എപ്പോഴും ഓരോന്നിൽ ഏർപ്പെടുത്തി കൊണ്ടിരുന്നു……

 

ഗീതൂട്ടിയിൽ നിന്ന് രക്ഷപെടാൻ വേണ്ടി മാത്രമായിരുന്നു അത്……

 

വീട്ടിൽ സരസ്വതിയമ്മയും ചെറിയമ്മയും എന്റെ ഈ മാറ്റത്തെ വളർച്ചയുടെ ഭാഗമാണെന്ന് ഊഹിച്ചു…..

 

എല്ലാ ശനിയഴ്ച്ചകളിലും ഞങ്ങളെ കാണാനെത്തുന്ന ഇളയമ്മ അവരെ പിന്തുണച്ചതോടെ എന്റെ സ്വഭാവമാറ്റം വളർച്ചയുടെ ഭാഗമാണെന്ന് ഗീതൂട്ടി ഉൾപ്പടെയുള്ളവർ വിശ്വസിച്ചു…..

 

എന്നാൽ എന്റെ ഈ മാറ്റം ഗീതൂട്ടിയെ വളരെ വേദനിപ്പിക്കുന്നുണ്ടെന്ന് ഞാൻ ഒരിക്കൽ അറിയാൻ ഇടയായി….

 

ഒരു ദിവസം രാത്രി….. എല്ലാവരും കിടന്നതിനു ശേഷം ഞാൻ താഴേക്ക് വെള്ളമെടുക്കാൻ വന്നു….

 

വെള്ളമെടുക്കാനായി ഞാൻ അടുക്കളയിലേക്ക് പോകവേ താഴെ ഗീതൂട്ടിയും വല്യേച്ചിയും കിടക്കുന്ന മുറിയിൽ നിന്ന് ചെറിയ രീതിയിലുള്ള സംസാരം കേട്ടു…..

 

എന്താ സംഭവം എന്നറിയാൻ വേണ്ടി ഞാൻ കാതോർത്തു…..

 

“എന്നാലും എന്താ ഏച്ചി അവനു പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം….ഇപ്പൊ എന്നോട് അധികം സംസാരോം ഇല്ല….പിന്നെ….എന്തോ എന്നെ അവഗണിക്കണപോലെയാ എനിക്ക് തോന്നണേ…..”ഗീതൂട്ടി വളരെ ആശങ്കപ്പെട്ട രീതിയിൽ പറയുന്നത് ഞാൻ കേട്ടു….

 

“അത് അവൻ വളരണ പ്രായല്ലേ….അതോണ്ടാവും….. നീ ഇങ്ങനെ സങ്കടപെടേണ്ട ഗീതൂ….ഇനിയിപ്പോ നിനക്ക് വേണംച്ചാൽ ഞാൻ നാളെ അവനോട് സംസാരിക്കാം….”വല്യേച്ചി ഇത്രേം പറഞ്ഞത് വെച്ച് എന്നെക്കുറിച്ചാണ് സംസാരമെന്ന് എനിക്ക് മനസിലായി…..

13 Comments

Add a Comment
  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *