“”അയ്യോ എന്താ പറ്റിയത് എന്റെ കൈ കൊണ്ടോ?, ഞാൻ അറിയാതെ….””
അവൾ വെപ്രാളപ്പെട്ടു. എന്നാൽ എന്റെ വേദനയിൽ ഞാൻ എന്തോ നിലവിളിച്ചു പറഞ്ഞു.
“”പോടീ കോ*&*, അവടെ അമ്മേടെ ഒരു ചട്ടുക…””
ഞാൻ ആ വാചകം പകുതിവഴിയിൽ ബ്രേക്കിട്ട പോലെ പെട്ടെന്ന് നിർത്തി. ഞാൻ എന്താ ഈ ചെയ്തത്!… ആ വേദനയിലും വല്ലാത്തൊരു ഭയം എന്റെ ഉള്ളിൽ നിറഞ്ഞു.
പക്ഷേ ഞാൻ പ്രതീക്ഷിച്ചപോലെ അവൾ അതിനൊന്നും മിണ്ടിയില്ല, എനിക്ക് എന്തേലും പറ്റിയോ എന്ന ആവലാതിയോടെ എന്നെ നൊക്കി. അവളുടെ കണ്ണുകൾ നിറയുന്നുണ്ട്.
ഇവൾക്കിത് എന്തുപറ്റി? അല്ലേ ഒന്ന് തൊട്ടാൽ, ചേച്ചി എന്നല്ലാതെ മറ്റെന്തേലും വിളിച്ചാൽ എന്നെ നിഷ്കരുണം തല്ലുന്ന ആളാ. അപ്പൊ അവൾ എന്നോടു കാണിക്കുന്ന ദേഷ്യം ഹോ!.. ഇപ്പൊ കെട്ടിപിടിച്ചിട്ടും, ഒരു മുത്തം കൊടുത്തിട്ടും, ചീത്ത പറഞ്ഞിട്ടും ആ പഴയ ഭാവങ്ങൾ ഒന്നും മുഖത്തില്ല. ഞാൻ ഇപ്പോഴും സ്വപ്നം കാണുകയാണോ?. അല്ല!.. എന്നതിന് തെളിവായി ആ മിന്നുന്ന വേദന ഇപ്പോഴും എന്നിലുണ്ട്.
അവളോടിപ്പോയി ഐസ് പാക്ക് എടുത്തോണ്ട് വന്നു എന്റെ നേർക്ക് നീട്ടി.
“”ഇതൊന്നും വേണ്ട ഒന്ന് തുള്ളിയ തനിയെ മാറിക്കൊള്ളും ചേച്ചി ഇത് കൊണ്ടോയേ…!””
പിന്നെ ഞാൻ കൊറച്ചുനേരം തുള്ളി, ഇവർക്കറിയില്ലല്ലോ നമ്മളാണുങ്ങക്ക് മർമ്മത്ത് അടികിട്ടിയാൽ ജീവൻ എടുക്കുന്ന പോലെയാണെന്ന്. അല്പം കഴിഞ്ഞു തുള്ളൽ നിർത്തി, ആ വേദനക്ക് അൽപ്പം ശമനമായി.
“”മാറിയോ “”
അവൾ കണ്ണും നിറച്ചോണ്ട് ചോദിക്കുന്നു. ശെടാ… ഇവൾക്കിത് എന്താ പറ്റിയെ! ഇവൾ പണ്ടൊക്കെ ഇതിലും വലിയ വേദന എനിക്ക് സമ്മാനിച്ചിട്ടുണ്ട്, ശരീരത്തിനും മനസിനും അന്നൊന്നും അവളിനിന്ന് ഇതുപോലെ ഒരു പെരുമാറ്റം ഞാൻ കണ്ടിട്ടില്ല.
“”ഓഹ്! ഇപ്പൊ കൊഴാപ്പം ഇല്ല, ഇഷ്ടം ഇല്ലേ പറഞ്ഞ പോരെ എന്തിനാ ചേച്ചി ഇങ്ങനെ വേദനിപ്പിക്കുന്നത് ?””
ഞാൻ എന്തിനാണ് അങ്ങനെ അവളോട് പറഞ്ഞത്? അതിന് അവളോട് എനിക്ക് എന്തവകാശം? അവൾ എന്നേ മനുഷ്യനായി പോലും കൂട്ടിയിട്ടില്ല എന്നത് എനിക്കറിയാവുന്നതല്ലേ.
Nalla kadhaya u bro
താങ്കു താങ്കു
കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ
മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.
ഇവിടെയും വായിക്കുന്നു ❤️
ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.
❤❤
ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്
ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.
Kambi stories yil എഴുതിയ കഥ അല്ലേ ഇത്
ആണല്ലോ
നല്ല അവതരണം.എന്നാലും ചില വശപിശക്
അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.
അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????
ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️
കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.
Ok dear… ✨️
അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️
ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.