പടവിൽ വഴുക്കൽ ഉള്ളത് അറിയില്ലായിരുന്നു തെന്നി, വീഴാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചെങ്കിലും മറിഞ്ഞുവീണു പിന്നെ ഓർമ്മയില്ല. നിർമ്മാല്യം തൊഴുതതിനു ശേഷം കുടുംബത്തോടൊപ്പം അമ്പലത്തിലേക്ക് വരാം എന്ന് കരുതി അവരെ റൂമിൽ ഇരുത്തി. ഇപ്പോൾ എന്നെ കാണാതെ അവർ വിഷമിക്കുന്നുണ്ടാവും എന്നു പറഞ്ഞപ്പോൾ സംസാരിക്കട്ടെ എന്ന് പറഞ്ഞ് ഞാൻ ഡോക്ടറുടെ റൂമിലേക്ക് പോയി. ഡോക്ടർ വന്ന് അയാളോട് സംസാരിച്ചു വേറെ വിശേഷം ഒന്നും ഇല്ല നിങ്ങൾക്ക് പോകാമെന്ന് പറഞ്ഞു. ഓട്ടോയിൽ കയറി അയാൾ പറഞ്ഞ ഹോട്ടലിൽ ചെന്നിറങ്ങി ഓട്ടോക്കാരനെ പറഞ്ഞുവിട്ടു ഞാൻ അമ്പല പരിസരത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അയാൾ എന്നോട് ഫാമിലിയെ പരിചയപ്പെട്ടിട്ട് പോകാം എന്ന് പറഞ്ഞു. നിർബന്ധിച്ചപ്പോൾ അയാളുടെ കൂടെ മുറിയിലേക്ക് പോയി. മുറിയിൽ ചെന്നപ്പോൾ അയാളുടെ അമ്മയും ഭാര്യയും കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്നു. അമ്മ ഓടിവന്ന് അയാളെ കെട്ടിപ്പിടിച്ചു
” വെങ്കിടേഷ്……………………………… ”
എനിക്കറിയില്ലാത്ത ഭാഷയിൽ അവർ എന്തൊക്കെയോ പറഞ്ഞു. വെങ്കിടേഷ് എന്നാണ് അയാളുടെ പേര് എന്നു മാത്രം മനസ്സിലായി. വെങ്കിടേഷ് ഇംഗ്ലീഷിൽ എനിക്ക് തർജ്ജിമ ചെയ്തുതന്നു
“വെങ്കിടേഷ് നീ എവിടെ പോയതാണ്, വെളുപ്പിന് കുളിച്ചു തൊഴാൻ എന്നു പറഞ്ഞു പോയതല്ലേ, എന്നിട്ട് ഇത്രയും നേരം എവിടെയായിരുന്നു? ഞങ്ങൾ ഒരുപാട് വിഷമിച്ചു ”
വെങ്കിടേഷ് അവരുടെ ഭാഷയിൽ എന്നെ ചൂണ്ടി എന്തൊക്കെയോ പറയുന്നുണ്ട്.കഴിഞ്ഞുപോയ സംഭവങ്ങൾ ആയിരിക്കാം അവരോട് പറയുന്നത്, അവർ രണ്ടുപേരും എന്നെ നന്ദി സൂചകമായിനോക്കുന്നുണ്ട്.അവരെല്ലാവരും അവരുടേതായ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ട്,ഭാഗ്യം കൊണ്ട് എനിക്കൊന്നും മനസ്സിലായില്ല. അതിനുശേഷം അയാൾ എന്നോട് സംസാരിച്ചു, അയാൾ ഷിപ്പിൽ എൻജിനീയറാണെന്നും, എന്നെ കണ്ടിട്ട് ഏതോ പാവം പിടിച്ച വീട്ടിലെ ആണെന്നും എന്തെങ്കിലും കുറച്ച് പൈസ കൊടുക്കാൻ അമ്മയും ഭാര്യയും അയാളോട് പറഞ്ഞത്രേ. എനിക്ക് പൈസ ഒന്നും വേണ്ട, ഞാൻ ഒരു ജോലി അന്വേഷിച്ചു വന്നതാണെന്ന് മാത്രം അയാളോട് പറഞ്ഞു. അയാൾ എന്നോട്
” ബുദ്ധിമുട്ടാൻ തയ്യാറാണെങ്കിൽ എന്റെ കൂടെ പോരുക, വിശാഖപട്ടണത്ത് ഒരുപാട് ചാൻസുകൾ ഉണ്ട്. ഇടക്ക് വച്ച് ഇട്ടിട്ടു പോരരുത്, ബുദ്ധിമുട്ടിയാൽ വിജയം നിന്റെ കൂടെയാണ് ”
പിന്നീടുള്ള രണ്ട് ദിവസങ്ങൾ, വേണ്ട സഹായങ്ങൾ ചെയ്തു അവരോടൊപ്പം കൂടി. അഞ്ചും എട്ടും വയസ്സുള്ള രണ്ടു കുട്ടികൾ അവർക്കുണ്ട്.മൂത്ത കുട്ടിയുടെ ശരീരത്തിൽ പൂണൂൽ ഉണ്ട്, ഇളയത് പെൺകുട്ടിയാണ്.
ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.
അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.
ദാസേട്ടെനെന്തുപറ്റി
നിർത്തിയോ
വളരെ മോശം
കാത്തിരിപ്പിനൊരുസുഖവുമില്ല
ഇനിയെന്ന്
Next part വരാറായോ
സഖാവേ എവിടെയാ
ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️
♥️♥️♥️♥️♥️♥️
ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…
Evde bakky ?
താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്
Thudakkam koll@am ❤️ daasa
Waiting for next part ?
Dasetta adutha part good startting
ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Starting super waiting for next part
Starting super .
Waiting for next part
Bro
Nalla thudakkam
Waiting for next part