ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 177

ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് അല്ല ആയിരുന്നു. ആയിരുന്നു എന്നു പറഞ്ഞത് ഇന്നലെ രാത്രിയിലെ സംഭവത്തോടെ അവൾ എന്നെ തള്ളിപ്പറഞ്ഞു. എന്നെ പൂർണ്ണമായും മനസ്സിലാക്കിയ അവൾ പോലും എന്നെ അവിശ്വസിച്ചു. അവളുടെ അമ്മയെ ഞാൻ കയറി പിടിച്ചു എന്ന്, അവൾക്ക് അത് എങ്ങനെ പറയാൻ തോന്നി. അല്ല ആ സാഹചര്യം അങ്ങനെയായിരുന്നുവഎങ്കിലും അവൾക്ക് എന്നെ നന്നായി അറിയാം. ഇനി, അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. അവളുടെ വീടിനു മുൻപിൽ ചെന്ന് ഞാൻ വിളിച്ചു

” മാധു….മാധു….. എനിക്കൊന്നു കണ്ടു സംസാരിക്കണം. ന്യായീകരിക്കാൻ വേണ്ടിയല്ല ഒന്ന് കണ്ടു യാത്ര പറയാൻ ”

അപ്പോഴേക്കും അവളുടെ അമ്മ ഇറങ്ങി വന്നു

” നിന്നെ അവൾക്ക് കാണണ്ട എന്ന്, ഇറങ്ങിപ്പോടാ എന്റെ വീട്ടിൽ നിന്നും ”

ഒരു ചളിപ്പും ഇല്ലാതെ അവർ എന്റെ മുമ്പിൽ പതിവ്രതയെ പോലെ ആക്രോശിച്ചു. ഞാൻ ഏതാനും മിനിറ്റ് കൂടി അവിടെ നിന്നിട്ട് പതിയെ നടന്നു നീങ്ങി. അമ്പലപ്പറമ്പ് കഴിഞ്ഞ് ചെങ്കൽ റോഡിൽ എത്തിയപ്പോൾ അവിടെ കൂടി നിന്നിരുന്നവർ എന്നെ വളരെ പുച്ഛത്തോടെ നോക്കുന്നു. അവരെയും കവർ ചെയ്ത് ഞാൻ മുന്നോട്ടു നീങ്ങി. എങ്ങോട്ട് പോകുമെന്ന് ഒരു നിശ്ചയവും ഇല്ലാതെ ഞാൻ നടന്നു. പോകുന്ന വഴി കാണുന്ന പരിചയക്കാരെല്ലാം ഒരു ഭീകര ജീവിയെ പോലെ എന്നെ നോക്കുന്നത് കണ്ടു. അതൊന്നും എന്റെ മനസ്സിനെ വേദനിപ്പിച്ചില്ല പക്ഷേ, ഇത്രയും നാളും എന്നെ നന്നായി മനസ്സിലാക്കിയ മാധുരി പോലും തെറ്റിദ്ധരിച്ചെങ്കിൽ ഇവരെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല. ലക്ഷ്യബോധമില്ലാതെ ഞാൻ നടന്നു. ടൗണിലെത്തി ആദ്യം വന്ന ബസ്സിൽ കയറി അത് മറ്റൊരു സ്റ്റാൻഡിൽ നിർത്തി, ആ ബസ്സ് ഇവിടെ വരെ ഉള്ളു എന്ന് വിളിച്ചുപറഞ്ഞു. ഞാൻ ഇറങ്ങി അവിടെ നിർത്തിയിട്ടിരുന്ന ഒരു ബസ്സിൽ എങ്ങോട്ടാണ് എന്ന് നോക്കാതെ കയറി, സീറ്റിന്റെ വിൻഡോ സൈഡിൽ ബാഗ് മടിയിൽ വച്ച് ഇരുന്നു. എന്തായിരുന്നു കഴിഞ്ഞ രാത്രിയിൽ സംഭവിച്ചത്, അവരെന്ത് സ്ത്രീയാണ്. ജാരനെ വിളിച്ചുവരുത്തി പിടിക്കപ്പെട്ടപ്പോൾ അവർ കാണിച്ച ബുദ്ധി, അതുകൊണ്ട് എനിക്കെല്ലാം നഷ്ടപ്പെട്ടു. കണ്ടക്ടർ വന്നു ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു, വണ്ടി എങ്ങോട്ടാണെന്ന് നോക്കാതെയാണ് കയറിയത്. അയാളോട് ഈ വണ്ടി എവിടെ വരെ പോകും എന്ന് ചോദിച്ചപ്പോൾ അയാൾ എന്നോട് ദേഷ്യപ്പെട്ടു

” വണ്ടിയുടെ ബോർഡ് നോക്കാതെയാണോ ഇതിൽ കയറിയത്. നിങ്ങൾക്ക് എവിടെയാണ് പോകേണ്ടത് ”

Updated: February 12, 2023 — 10:03 pm

21 Comments

  1. ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.

  2. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.

  3. ദാസേട്ടെനെന്തുപറ്റി

  4. നിർത്തിയോ

  5. വളരെ മോശം

  6. കാത്തിരിപ്പിനൊരുസുഖവുമില്ല

  7. ഇനിയെന്ന്

  8. Next part വരാറായോ

  9. സഖാവേ എവിടെയാ

  10. ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!

  11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

  12. ♥️♥️♥️♥️♥️♥️

  13. ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…

  14. താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്

  15. Thudakkam koll@am ❤️ daasa
    Waiting for next part ?

  16. Dasetta adutha part good startting

  17. ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  18. Starting super waiting for next part

  19. Starting super .
    Waiting for next part

  20. Bro
    Nalla thudakkam
    Waiting for next part

Comments are closed.