ഇന്നെന്തോ മനസ്സിൽ വല്ലാത്ത ഒരു ഭയം. അമ്പലപ്പറമ്പിലെ വടക്കേ അതിരിലൂടെയാണ് ആളുകൾ നടക്കാറുള്ളത്. അങ്ങനെ ഒരു ഊഹം വെച്ച് അതിലൂടെ നടക്കുമ്പോഴാണ്, അമ്പലപ്പറമ്പിന് വടക്കേ വീട്ടിൽ ഒരാൾ അല്ല, രണ്ടുപേർ. എന്റെ ഉള്ളോന്ന് ഞെട്ടി വിറച്ചെങ്കിലും പൊളിഞ്ഞുകിടക്കുന്ന വേലിയുടെ ഭാഗത്ത് കൂടി ഞാൻ അവരുടെ അതിരിലേക്ക് കടന്നു. അന്നൊക്കെ അതിരുകൾ തിരിച്ചിരുന്നത് വേലികളാണ്. ഇവരുടെ വേലി ശീമക്കൊന്നയുടെ കുറ്റിയിൽ മെടയാത്ത ഓല വച്ചു കൊണ്ടുള്ളതാണ്. അതാണ് അവിടെ ആളെ കാണാൻ എനിക്ക് സാധിച്ചത്. ഞാൻ അവരുടെ പറമ്പിലേക്ക് കടന്നപ്പോൾ ആ രണ്ടു രൂപങ്ങൾ ആ വീടിന്റെ ഇളം കോലായിലേക്ക് പുണർന്നുകൊണ്ട് ചായുന്നു, അതിൽ ഒന്ന് ആണും മറ്റേത് പെണ്ണുമാണ്. ഞാൻ അടുത്ത് ചെന്നപ്പോഴും അവർ അറിഞ്ഞിട്ടില്ല, രതിലയതാളങ്ങളുടെ ബാഹ്യലീലകളുടെ ആരംഭത്തിലാണ്. ഞാൻ മുകളിൽ കിടക്കുന്ന രൂപത്തെ കയറിപ്പിടിച്ചു പൊക്കിയെടുത്തു അപ്പോഴേക്കും, താഴെ കിടന്ന രൂപം ഞെട്ടിപ്പിടഞ്ഞേഴുന്നേറ്റു അഴിഞ്ഞുലഞ്ഞ ഡ്രസ്സുകൾ നേരെയാക്കി. അപ്പോഴേക്കും പിടിയിലായ രൂപം ശബ്ദംതാഴ്ത്തി
” ഇവനിൽ നിന്നും എന്നെ വിടുവിക്ക്, പെട്ടെന്ന് ആകട്ടെ ”
അങ്ങനെ എന്റെ അടുത്തേക്ക് വന്ന ആ രൂപത്തെ മനസ്സിലായ ഞാൻ ഞെട്ടി, എന്നെക്കണ്ട് ആ രൂപവും ഞെട്ടുന്നത് ഞാൻ കണ്ടു. സ്തംഭിച്ച് നിൽക്കുന്നതിനിടയിൽപിടിയിലായിരുന്ന ആൺ രൂപം ഓടിമറഞ്ഞു. പിന്നീട് അവിടെ നടന്നത്
” അയ്യോ ഓടിവരണേ ഇവൻ എന്നെ കയറിപ്പിടിച്ചു…… അയ്യോ….”
എന്നുപറഞ്ഞ് ഒച്ചവെച്ചു. എന്തു ചെയ്യണമെന്നറിയാതെ നിന്ന ഞാൻ, വട്ടം പിടിച്ച് അവരുടെ വായ പൊത്തിപ്പിടിച്ചു. ശബ്ദം കേട്ട് ആ വീട്ടിൽ ലൈറ്റുകൾ തെളിഞ്ഞു. പിന്നെ പെട്ടെന്ന് ചുറ്റുവട്ടത്തും ആളുകളുടെ ശബ്ദം കേട്ടു തുടങ്ങി. പുറത്തേക്കിറങ്ങി വന്ന വീട്ടുകാർ, കാണുന്നത് വായപൊത്തി വട്ടം പിടിച്ച് നിൽക്കുന്ന എന്നെയാണ് , പെട്ടെന്ന് ഞാൻ വിട്ടു മാറി.
” ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ ഇവനെന്നെ കയറിപ്പിടിച്ചു ”
ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.
അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.
ദാസേട്ടെനെന്തുപറ്റി
നിർത്തിയോ
വളരെ മോശം
കാത്തിരിപ്പിനൊരുസുഖവുമില്ല
ഇനിയെന്ന്
Next part വരാറായോ
സഖാവേ എവിടെയാ
ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️
♥️♥️♥️♥️♥️♥️
ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…
Evde bakky ?
താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്
Thudakkam koll@am ❤️ daasa
Waiting for next part ?
Dasetta adutha part good startting
ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Starting super waiting for next part
Starting super .
Waiting for next part
Bro
Nalla thudakkam
Waiting for next part