ഞാൻ പറഞ്ഞു
” ശ്രീകുമാർ ”
” ചീകുമാറോ? എന്തു കുമാരൻ ആകട്ടെ ഇവനെ ഇവിടെ ഇറക്കി വിട്ടിട്ട് വേഗം വണ്ടിയെടുക്കടോ ഇവൻ, എങ്ങനെയെങ്കിലും അങ്ങ് എത്തിക്കോളും ”
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ അവൾ, വീണ്ടും രാമൻ ചേട്ടനോട്
” താനെന്താടോ മിഴിച്ചു നിൽക്കുന്നത് വണ്ടി എടുക്കടോ ”
അതു പറഞ്ഞതോടെ രാമൻ ചേട്ടൻ ദയനീയമായി എന്നെ നോക്കി വണ്ടി മുന്നോട്ട് എടുത്തു. ഇവൾ ഒരു അഹങ്കാരിയാണ് ഇവൾക്കിട്ട് രണ്ട് കൊടുക്കണം. ആ വീട്ടിൽ നിന്നും എന്നെ പുറത്താക്കിയാലും വേണ്ടില്ല ഈ അഹങ്കാരിക്ക് ഒന്ന് കൊടുത്തിട്ട് വേണം പുറത്തു പോകാൻ. ചേട്ടന്റെ പുന്നാര പെങ്ങൾ നടിച്ചവളാണ് അഹങ്കാരിയാണ് അവളെ, തല്ലിയാൽ ചിലപ്പോൾ അവളുടെ ആങ്ങളമാർ എന്നെ തല്ലുമായിരിക്കും എന്നാലും, കുഴപ്പമില്ല. ഇവൾ ഈ കാണിക്കുന്നതിന് രണ്ട് പെട കൊടുത്തില്ലെങ്കിൽ നമ്മളൊക്കെ ആണുങ്ങളായി നടക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഇങ്ങനെ ഓരോന്ന് ആലോചിച്ചു ലിസ്റ്റിലുണ്ടായിരുന്ന സാധനങ്ങളൊക്കെ എടുത്ത് ഒരു സൈക്കിൾ റിക്ഷയിൽ കയറ്റി വീട്ടിലെത്തി. സാധനങ്ങളൊക്കെ ഇറക്കാൻ സഹായിക്കാൻ ചേച്ചി വന്നപ്പോൾ അവിടെയും എത്തി ആ പൂതന
” ചേച്ചി എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് അതൊക്കെ അവൻ ഇറക്കി വച്ചുകൊള്ളും ”
അപ്പോൾ ചേച്ചി പറഞ്ഞു
” അങ്ങനെയല്ല മോളെ. ശ്രീകുമാറിനെ, അങ്ങനെ നീ കാണരുത്. ”
“ഇവനൊക്കെ ഏതു തരക്കാരാണെന്ന് ചേച്ചിക്ക് അറിയില്ല.കുറച്ചു നാളുകൾ അല്ലേ ആയുള്ളൂ ഇവൻ ഇവിടെ വന്നിട്ട്. ഇവന്റെ തനി സ്വരൂപം എടുക്കാൻ ഇരിക്കുന്നതേയുള്ളൂ ”
” ശ്രീകുമാർ അത്തരക്കാരനല്ല മോളെ ”
ഇത്രയും ആയപ്പോൾ ഞാൻ പറഞ്ഞു
” വേണ്ട ചേച്ചി ഞാൻ എടുത്തു വച്ചു കൊള്ളാം ”
അപ്പോഴും അവൾ പറഞ്ഞു
“എന്തൊരു ഭവ്യത. ഇതൊക്കെ ഇവന്റെ അഭിനയമാണോ. നീ ഇതൊക്കെ ഇറക്കി വെച്ചിട്ട് എന്റെ മുറിയിലേക്ക് വാ. അവിടെ, കുറച്ചു ബുക്കുകൾ ഷെൽഫിൽ എടുത്തു വയ്ക്കാനുണ്ട് ”
ഇതുപറഞ്ഞ് തമ്പുരാട്ടി ചവിട്ടിത്തുള്ളി അകത്തേക്ക് പോയി.
ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.
അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.
ദാസേട്ടെനെന്തുപറ്റി
നിർത്തിയോ
വളരെ മോശം
കാത്തിരിപ്പിനൊരുസുഖവുമില്ല
ഇനിയെന്ന്
Next part വരാറായോ
സഖാവേ എവിടെയാ
ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
♥️♥️♥️♥️♥️♥️
ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…
Evde bakky ?
താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്
Thudakkam koll@am daasa
Waiting for next part ?
Dasetta adutha part good startting
ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Starting super waiting for next part
Starting super .
Waiting for next part
Bro
Nalla thudakkam
Waiting for next part