ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 177

കത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്

‘ പ്രിയപ്പെട്ട ചേട്ടന്,
എന്നോട് പിണക്കമാണോ, ഞാൻ രണ്ടു ദിവസമായി ചേട്ടനെ കാത്തിരിക്കുകയായിരുന്നു പക്ഷേ, കണ്ടില്ല. എല്ലാ ദിവസവും രാവിലെ മുറ്റമടിക്കുന്ന സമയത്ത് ഞാൻ ചേട്ടനെ ഈ രണ്ടു ദിവസവും നോക്കിയിരുന്നു. പിന്നെ, പുറത്തേക്കൊന്നും പോകുന്നതും കണ്ടില്ല. അങ്ങനെയെങ്കിൽ നേരിട്ട് പറയണമെന്നാണ് ഞാൻ വിചാരിച്ചിരുന്നത് എന്നെ, കാണാതെ മാറി നടക്കുന്നതുകൊണ്ട് ഇങ്ങനെ അറിയിക്കാമെന്ന് കരുതി. എനിക്ക് ചേട്ടനെ ഇഷ്ടമാണ്, ഒരുപാട്. ഞാനന്ന് ശാലിനിയോട് മറുപടി പറയാതിരുന്നത് എനിക്ക് നേരിട്ട് പറയണമെന്ന് ഉള്ളതുകൊണ്ടായിരുന്നു. ഞാൻ മറുപടി പറയാത്തത് കൊണ്ടാണ് ചേട്ടൻ വഴക്കിട്ട് നടക്കുന്നതെന്ന് അറിയാവുന്നതുകൊണ്ടാണ് ഞാൻ ഈ ലെറ്റർ എഴുതുന്നത്. ഞാനെന്റെ ഇഷ്ടം തുറന്നുപറയുന്നു, എനിക്ക് ഒരുപാട് ഇഷ്ടമാണ്.
നിർത്തുന്നു.
സ്വന്തം…….

എങ്ങനെ നല്ല വടിവൊത്ത അക്ഷരത്തിൽ പഴയ, നോട്ട്ബുക്കിന്റെ പേജിൽ ആദ്യത്തെ, പ്രണയലേഖനം എനിക്ക് തന്നു. ആ ലെറ്ററും പിടിച്ച് ഞാൻ അങ്ങനെ നിർവൃതിയിൽ ഇരുന്നു പെട്ടെന്ന്, കതകിൽ മുട്ടുകേട്ടു പുറകെ വിളിയും

” ശ്രീകുമാറെ……. ശ്രീകുമാറെ……. ”

ഓ പുറത്ത് ചേച്ചിയാണ് വിളിക്കുന്നത്. ഞാൻ ഓർമ്മകളിൽ നിന്നും തിരിച്ചു വന്നു. വാതിൽ തുറന്നപ്പോൾ ചേച്ചി പുറത്തു നിൽക്കുന്നു

” നിന്നോട് ഇന്നലെ പറഞ്ഞതല്ലേ, ഇന്ന് ലക്ഷ്മി വരുമെന്ന്. ബ്രേക്ക് ഫാസ്റ്റ് എടുത്തുവച്ചിട്ടുണ്ട് വേഗം കുളിച്ചിട്ട് റെഡിയായി പോകാൻ നോക്ക്. നമ്മുടെ വണ്ടിക്കാരൻ റാമിനോട് വരാൻ പറഞ്ഞിട്ടുണ്ട് ”

ശരിയാണ്, ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയും ചേച്ചിയും എന്നോട് ലക്ഷ്മി ഇന്നു വരും, രാവിലെ തന്നെ റെയിൽവേ സ്റ്റേഷനിൽ പോകണമെന്നും പറഞ്ഞതാണ്. എന്റെ ഓർമ്മകൾ നാട്ടിലേക്ക് പോയതുകൊണ്ട് ഈ കാര്യം മറന്നു പോയി. ഞാൻ പെട്ടെന്ന് തന്നെ പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചു തിരിച്ചുവന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഡ്രൈവർ രാമൻ ചേട്ടൻ വന്നു. നമ്മുടെ നാട്ടിലെ രാമൻ ഇവിടെ റാം ആണ്. ബ്രേക്ക്ഫാസ്റ്റ് പെട്ടെന്ന് കഴിച്ച് എഴുന്നേറ്റ് പുതിയ പാന്റും ഷർട്ടും എടുത്ത് ധരിച്ചു.

Updated: February 12, 2023 — 10:03 pm

21 Comments

  1. ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.

  2. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.

  3. ദാസേട്ടെനെന്തുപറ്റി

  4. നിർത്തിയോ

  5. വളരെ മോശം

  6. കാത്തിരിപ്പിനൊരുസുഖവുമില്ല

  7. ഇനിയെന്ന്

  8. Next part വരാറായോ

  9. സഖാവേ എവിടെയാ

  10. ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!

  11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

  12. ♥️♥️♥️♥️♥️♥️

  13. ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…

  14. താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്

  15. Thudakkam koll@am ❤️ daasa
    Waiting for next part ?

  16. Dasetta adutha part good startting

  17. ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  18. Starting super waiting for next part

  19. Starting super .
    Waiting for next part

  20. Bro
    Nalla thudakkam
    Waiting for next part

Comments are closed.