ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 177

ഞാൻ ചോദിച്ചു

” പൊന്നു എന്തു പറഞ്ഞു ”

ഓ അത് പറയാൻ മറന്നു അവളെ, വീട്ടിൽ പൊന്നു എന്നാണ് വിളിക്കുന്നത്. ഞാൻ ചോദിച്ചതിന് ശാലിനി മറുപടി പറഞ്ഞു

” അത് അവൾ നേരിട്ട് പറഞ്ഞു കൊള്ളാം എന്ന് ”

അത് കേട്ടപ്പോൾ എന്റെ ഹൃദയം അതിദുൃതം പിടക്കാൻ തുടങ്ങി കാരണം, അവളും അനിയത്തിയും കൂടെ വേറൊരാളോട് പറഞ്ഞ മറുപടിയാണ് എന്നെ മനസ്സിലേക്ക് ഓടിയെത്തിയത്. ഞാൻ ഈ കാണിച്ചതൊക്കെ ഇവിടെ അറിഞ്ഞാൽ അമ്മായി, ആ നിമിഷം എന്നെ ഇവിടെ നിന്ന് പുറത്താക്കും. ഞാൻ അമ്പലപ്പറമ്പിലൂടെ പോകുമ്പോൾ അവള്, വിളിച്ച് ഉറക്കെ എന്തെങ്കിലും പറഞ്ഞാൽ അതോടെ തീരും എന്റെ, ഇവിടത്തെ പൊറുതി. അമ്മായി, എന്നെ ഇവിടെ നിന്നും എങ്ങനെ പുറത്താക്കും എന്ന് ആലോചിച്ച് നടക്കുകയാണ്, അപ്പോൾ ഇങ്ങനെ ഒരു പ്രശ്നമുണ്ടായാൽ….. ഓർക്കുക കൂടി വയ്യ. ഞാൻ അന്ന് പുറത്തേക്ക് ഇറങ്ങിയില്ല. രാവിലെ എഴുന്നേറ്റുവെങ്കിലും ഫ്രന്റിലേക്ക് പോകാൻ കൂട്ടാക്കിയില്ല അവളുടെ പ്രതികരണം എന്തെന്നറിയാത്തതുകൊണ്ട് രണ്ടുദിവസം കാര്യമായി പുറത്തേക്കൊന്നും ഇറങ്ങിയില്ല.അതുകഴിഞ്ഞ് ഒരു ദിവസം പുറത്തുപോയി തിരിച്ചു വരുമ്പോൾ സന്ധ്യ ആയിരുന്നു. അമ്പലപ്പറമ്പിലെ വടക്കേ അതിരിലൂടെ നടന്നു വരുമ്പോൾ അവളുടെ വീടിന്റെ വേലിയുടെ അരികിൽ നിന്നും

” ശ്…… ശ്…… ”

എന്ന ശബ്ദം രണ്ടുമൂന്ന് ആവർത്തി കേട്ടപ്പോൾ ഞാൻ അങ്ങോട്ട് ശ്രദ്ധിച്ചു. ഓലയുടെ ഇടയിലൂടെ ഒരു വെള്ള പേപ്പർ നീണ്ടു വരുന്നു. ഞാൻ അത് വാങ്ങുമ്പോൾ എന്റെ ഹൃദയം പടപട എന്ന് ഇടിക്കാൻ തുടങ്ങിയെങ്കിലും ഞാൻ, അത് വാങ്ങി പോക്കറ്റിൽ വച്ചു. വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ വേറെ ഏതോ ലോകത്ത് ആയിരുന്നു. അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാനുള്ള വ്യഗ്രതയിലായിരുന്നുഞാൻ. വീടെത്തിയതും പെട്ടെന്ന് തന്നെ എന്റെ മുറിയിൽ കയറിവാതിൽ അടച്ചു. മുറിയിൽ കയറി വാതിലടച്ചു പോക്കറ്റിൽ നിന്നും കത്തെടുത്തു,

Updated: February 12, 2023 — 10:03 pm

21 Comments

  1. ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.

  2. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.

  3. ദാസേട്ടെനെന്തുപറ്റി

  4. നിർത്തിയോ

  5. വളരെ മോശം

  6. കാത്തിരിപ്പിനൊരുസുഖവുമില്ല

  7. ഇനിയെന്ന്

  8. Next part വരാറായോ

  9. സഖാവേ എവിടെയാ

  10. ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!

  11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

  12. ♥️♥️♥️♥️♥️♥️

  13. ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…

  14. താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്

  15. Thudakkam koll@am ❤️ daasa
    Waiting for next part ?

  16. Dasetta adutha part good startting

  17. ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  18. Starting super waiting for next part

  19. Starting super .
    Waiting for next part

  20. Bro
    Nalla thudakkam
    Waiting for next part

Comments are closed.