ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 177

കുട്ടിയുടെ അമ്മയെപ്പോലെ തന്നെ സുന്ദരിയായ ഓമനത്തമുള്ള മുഖം. അവർ പെട്ടെന്ന് എന്നോട് ഇണങ്ങി, എന്നെ അങ്കിൾ എന്നാണ് അവർ വിളിപ്പിച്ചത്. അമ്മയ്ക്കും ചേച്ചിക്കും എന്നെ വലിയ കാര്യമായി. മൂന്നാം ദിവസം മടങ്ങി പോയപ്പോൾ അവരോടൊപ്പം ഞാനും വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു. അവരുടെ വീട്, അഗ്രഹാരം പോലുള്ള രണ്ടു നിലകളുള്ള ഓട് മേഞ്ഞതാണ്.ഒരു കുടുംബാംഗത്തെ പോലെ തന്നെ അവർ എന്നെ കൂടെ താമസിപ്പിച്ചു. ചേട്ടന് രണ്ട് അനിയന്മാരും ഒരു അനിയത്തിയും ഉണ്ട്. ഒരു അനിയൻ കല്യാണം കഴിച്ച് മാറി താമസിക്കുന്നു. ഇളയ ആൾ വിദേശത്താണ് കല്യാണം കഴിഞ്ഞിട്ടില്ല. ഏറ്റവും ഇളയതാണ് പെൺകുട്ടി എൻജിനീയറിങ് മദ്രാസിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു. സെക്കൻഡ് സെമസ്റ്റർ തുടങ്ങിയിട്ടേയുള്ളൂ ലീവ് കിട്ടാത്തതുകൊണ്ടാണ് ഗുരുവായൂർ വരാതിരുന്നത്. ഇവരുടെ പേരുകൾ വിഘ്നേഷ്, മൂർത്തി, ലക്ഷ്മി പാർവതി, എന്നിങ്ങനെയാണ്. ചേട്ടന്റെ പേര് നേരത്തെ പറഞ്ഞല്ലോ വെങ്കിടേഷ്. സ്വർണ്ണപ്രഭ മോളുടെ പേര് കൃഷ്ണവേണി മകന്റെ പേര് വിശ്വനാരായണൻ. ഇവരെയൊക്കെ പരിചയപ്പെടുത്തിയത് ഇനി, ഇടപഴകാൻ പോകുന്നത് ഇവരുമായിട്ടാണല്ലോ. ഒരാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം, sail ( ഷിപ്പിൽ കടലിലേക്ക് പോയി)ആയി. പോകുന്നതിനുമുമ്പ് ചേച്ചിയെ വിളിച്ച്

” ശ്രീകുമാറിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു കൊള്ളണം, എന്തെങ്കിലും വാങ്ങണം എന്നുണ്ടെങ്കിൽ നമ്മുടെ വണ്ടിക്കാരനെ വിളിച്ചു, ഇവനെ പരിചയപ്പെടുത്തി കൊടുത്താൽ മതി. സാവധാനം എല്ലാം ശരിയാകും ”

എന്നോട്

” ഞാൻ നിന്റെ ജോലിയുടെ കാര്യം നോക്കട്ടെ. അറിയാവുന്നവരോടൊക്കെ പറയാം ”

അദ്ദേഹം പോയതിന്റെ കുറവ്ഒരിക്കലും അവർ എന്നെ അറിയിച്ചില്ല.ഒരു അനിയനെ പോലെയാണ് ചേച്ചി എന്നോട് പെരുമാറിയത്, അമ്മയാണെങ്കിലും ഒരു മോനോട് എന്നപോലെ. ഞാൻ അവരുടെ ഭാഷ പഠിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ചേച്ചിക്ക് നല്ലതുപോലെ ഇംഗ്ലീഷ് സംസാരിക്കാനറിയാം അതുകൊണ്ട് അവരുടെ ഭാഷഎനിക്ക് മനസ്സിലാക്കി തരുന്നതിന് ചേച്ചി വളരെയധികം സഹായിച്ചു. കുറച്ചുനാളുകൾ കൊണ്ടുതന്നെ തെലുങ്ക് മനസ്സിലായിത്തുടങ്ങി.

ഇടയ്ക്കിടക്ക് നാട്ടിലെ കാര്യങ്ങൾ എന്റെ മനസ്സിലേക്ക് കയറിവരും. ഞാൻ മാധുരിയെ എന്നുമുതലാണ് ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ഓർക്കുകയായിരുന്നു. അമ്മാവന്റെ വീട് ഒരു ഏക്കർ സ്ഥലത്താണ് ഇരിക്കുന്നത്. വീടിന്റെ കിഴക്കുവശം ഏകദേശം നാൽപ്പത് സെന്റ് സ്ഥലത്തോളം വളരെ ഫ്രീയായി കിടക്കുന്നു. അവിടെവിടെ കമ്മ്യൂണിസ്റ്റ് പച്ചകൾ നിൽക്കുന്നതല്ലാതെ ചെറിയ പുല്ലുകൾ മാത്രമേ ആ സ്ഥലത്തുള്ളു. അമ്മാവന്റെ സ്ഥലത്തിന്റെ കിഴക്കേ അതിരിലാണ് മാധുരിയുടെ വീട്. ഡിഗ്രി ഫസ്റ്റ് ഇയർ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം, ദിവസവും രാവിലെ എഴുന്നേറ്റ് കോലായിൽ (അരമതിലുള്ള വരാന്ത) കസേരയിൽ കുറച്ചുനേരം ഇരിക്കാറുണ്ട്. ഇന്ന് അങ്ങനെ ഇരിക്കുമ്പോഴാണ് അവൾ മുറ്റം അടിക്കുന്നത് ശ്രദ്ധയിൽപെട്ടത്. അവളാണെങ്കിൽ എസ്എസ്എൽസി പരീക്ഷയൊക്കെ കഴിഞ്ഞു നിൽക്കുന്ന സമയം.

Updated: February 12, 2023 — 10:03 pm

21 Comments

  1. ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.

  2. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.

  3. ദാസേട്ടെനെന്തുപറ്റി

  4. നിർത്തിയോ

  5. വളരെ മോശം

  6. കാത്തിരിപ്പിനൊരുസുഖവുമില്ല

  7. ഇനിയെന്ന്

  8. Next part വരാറായോ

  9. സഖാവേ എവിടെയാ

  10. ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!

  11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

  12. ♥️♥️♥️♥️♥️♥️

  13. ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…

  14. താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്

  15. Thudakkam koll@am ❤️ daasa
    Waiting for next part ?

  16. Dasetta adutha part good startting

  17. ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  18. Starting super waiting for next part

  19. Starting super .
    Waiting for next part

  20. Bro
    Nalla thudakkam
    Waiting for next part

Comments are closed.