ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

“ദേവാ… വണ്ടിയെടുക്ക് നമുക്കൊരിടം വരെ പോണം…”

“എങ്ങോട്ടാണ് സർ…”

“അത്… താൻ വണ്ടി എടുക്ക് ഞാൻ പറയാം…”

ദേവനു മറുപടി കൊടുക്കാൻ ആഞ്ഞ മരക്കാർ അവന്റെ അരികിൽ ഗംഗ നിൽക്കുന്നത് കണ്ടതും ഒന്നും പറയാതെ ബൊലേറോയുടെ അരികിലേക്ക് നടന്നു

“താൻ ഒരു കാര്യം ചെയ്യ് , രാജേട്ടൻ ഇപ്പൊ കംപ്ലയിന്റ് കൊണ്ട് വരും അതിൽ ഒരു സൈൻ ചെയ്തേക്ക്., എന്നിട്ട് തന്റെ വണ്ടിയും എടുത്തുകൊണ്ട് വീട്ടിൽ പൊയ്ക്കോ…”

“ശരി സർ…”

“പിന്നെ…അല്ലെങ്കിൽ വേണ്ട ഒന്നൂല്ല ബൈ”

ഗംഗയുടെ മുഖത്തു നോക്കി എന്തോ പറയാൻ വന്ന ദേവൻ ഒരു നിമിഷം നിർത്തി, പിന്നെ ഗംഗയോട് യാത്ര പറഞ്ഞുകൊണ്ട് വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി

ദേവൻ പറഞ്ഞു പൂർത്തിയാക്കിയില്ല എങ്കിലും അവൻ പറയാൻ വന്നത് എന്താണെന്ന് ഗംഗക്ക് മനസ്സിലായിരുന്നു, അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് സ്റ്റേഷന്റെ അടുത്തേക്ക് തിരിഞ്ഞു നടന്നു

“എങ്ങോട്ടാണ് സർ…”

വണ്ടി സ്റ്റേഷനിൽ നിന്നു പുറത്തിറങ്ങിയതും ദേവൻ മരക്കാരോട് ചോദിച്ചു

“താൻ നേരെ മെഡിക്കൽ കോളേജിലേക്ക് വിട്…”

“എന്താണ് സർ ഇത്ര പെട്ടന്ന്…”

“അങ്ങേര് വിളിച്ചിരുന്നു… പറ്റില്ലെങ്കിൽ കളഞ്ഞിട്ട് വേറെ വല്ല പണിക്കും പോകാൻ… അയാൾക്കൊക്കെ വെറുതെ പറഞ്ഞാൽ മതി, മരിച്ച ആളുകൾ മന്ത്രിയുടെ കൂട്ടുകാർ ആണെന്നും പറഞ്ഞു കൊന്നവർ നമ്മുടെ മുന്നിൽ വന്ന്‌ നിന്ന് തരുമോ എന്നെ പിടിച്ചോ എന്നും പറഞ്ഞുകൊണ്ട്…”

മരക്കാർ അതിയായ ദേഷ്യത്തോടെ ഡാഷ്ബോർഡിൽ ആഞ്ഞിടിച്ചു.

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.