ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

കാൾ കട്ട്‌ ചെയ്ത് ഡിസ്‌പ്ലേയിലേക്ക് നോക്കിയ ദേവൻ ട്രൂ കോളർ ഐഡന്റിഫൈ ചെയ്ത ആ പേര് കണ്ട് സ്തംഭിച്ചു നിന്നു …

“ഗംഗ”

ഡിസ്‌പ്ലേയിൽ നോക്കി ആ പേര് വായിച്ചുകൊണ്ട് ദേവൻ ഗംഗയുടെ മുഖത്തേക്ക് നോക്കി , ചിരിച്ചുകൊണ്ട് മുഖം കുനിക്കുന്ന ഗംഗയെ കണ്ടതും ദേവന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം ഉടലെടുത്തു

“താൻ അപ്പൊ ഞാൻ തന്ന നമ്പർ കീറിക്കളഞ്ഞില്ലേ… ഞാൻ കരുതി ഇന്നലത്തെ ദേഷ്യത്തിന് താൻ അപ്പൊ തന്നെ അത് കീറിക്കളഞ്ഞു കാണും എന്ന്…”

“കീറിക്കളഞ്ഞില്ല, ഇന്നലെ അവിടെ വച്ച് നമ്പർ തന്നില്ലേ ആ പേപ്പർ അവിടെ തന്നെ കളഞ്ഞിട്ടാണ് ഞാൻ കയറി പോയത്, പിന്നെ എന്തോ തിരികെ വന്ന്‌ ആ നമ്പർ എടുക്കാൻ തോന്നി. എടുത്ത് വച്ചു… പിന്നെയും കുറെ സമയം കഴിഞ്ഞപ്പോൾ രാജൻ സർ വീട്ടിൽ വന്നിരുന്നു ,സാറിനെക്കുറിച്ച് ഒരുപാട് സംസാരിച്ചു, ദേവൻ എന്ന് പറയുമ്പോൾ രാജൻ സാറിനു നൂറു നാവാണ്..”

“എന്താ… രാജേട്ടൻ തന്നെ കാണാൻ വന്നോ… അതെപ്പോ… എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ…”

രാജൻ ഗംഗയെ കാണാൻ പോയി എന്നത് ദേവന് പുതിയ അറിവായിരുന്നു, അതിന്റെ ഞെട്ടലിൽ ആയിരുന്നു ദേവൻ

“ആവോ… അതെനിക്കറിയില്ല,ഇന്നലെ എന്നെ കാണാൻ വന്നിരുന്നു. ഇന്നലെ നമ്മൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ എന്നൊക്കെ ചോദിച്ചു. ഞാൻ നടന്നതൊക്കെ പറഞ്ഞപ്പോ സാറിനെക്കുറിച്ച് ഒരുപാട് പൊക്കി പറഞ്ഞിട്ടാണ് പോയത്…”

“ഏയ്‌… പൊക്കി പറഞ്ഞതൊന്നും അല്ല… എല്ലാം സത്യമാ…”

അതിന് മറുപടി ഒന്നും പറയാതെ ഗംഗ ചിരിക്കുക മാത്രമാണ് ചെയ്തത്… ചിരിക്കുമ്പോൾ അവളുടെ കവിളുകളിൽ വിരിയുന്ന നുണക്കുഴികൾ അവളുടെ ഭംഗിയെ ഇരട്ടിയാക്കുന്നതായി ദേവന് തോന്നി

“ദൈവമെ… തനിക്ക് ചിരിക്കാൻ ഒക്കെ അറിയാമോ…”

ദേവൻ അത് പറഞ്ഞപ്പോൾ ഗംഗയുടെ മുഖം മ്ലാനമായി. ദേവൻ അത് കാണുകയും ചെയ്തു, അതിനുള്ള കാരണം അവൻ ചോദിക്കാൻ തുടങ്ങിയ സമയത്ത് തന്നെ അവർക്കരികിലേക്ക് മരക്കാർ പാഞ്ഞെത്തി

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.