ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

“ആ… ”

ദേഷ്യത്തോടെ കാൾ കട്ട്‌ ചെയ്ത ദേവൻ അലറിക്കൊണ്ട് ആ ലാൻഡ് ഫോൺ നിലത്താഞ്ഞടിച്ചു

അവന്റെ ആ പ്രവർത്തിയിൽ രാജൻ വരെ ഭയന്നു. മടിച്ചു മടിച്ചാണ് രാജൻ അവന്റെ തോളിൽ തന്റെ കൈ വച്ചത്

“എന്താ ദേവാ… ”

“രാജേട്ടൻ പറഞ്ഞത് സത്യമാണ്, മരക്കാർ സാറിന്റെ കൊലയിൽ വമ്പന്മാർ ഉൾപ്പെട്ടിട്ടുണ്ട്… കമ്മീഷ്ണർ ആണ് വിളിച്ചത് , മരക്കാർ സാറിന്റെ കൊലയെക്കുറിച്ച് അന്വേഷിക്കണ്ട അത് അവർ ചെയ്തോളും എന്ന് , സ്വന്തം സ്റ്റേഷനിലെ കാര്യം മാത്രം നോക്കിയാൽ മതി എന്ന്… ശരി  ഞാൻ എന്റെ സ്റ്റേഷനിലെ കാര്യം മാത്രം നോക്കികൊള്ളാം… മെഡിക്കൽ കോളേജ് നമ്മുടെ പരിധിയിൽ ആണല്ലോ…”

കോപത്തോടെ വാതിൽ തുറന്ന് പുറത്തേക്ക് പോകുന്ന ദേവനെ നോക്കിക്കൊണ്ട് നിൽക്കാൻ മാത്രമേ രാജന് സാധിച്ചുള്ളൂ

♦️♦️♦️♦️♦️

“ഡോക്ടർ… അന്ന് മരക്കാർ സാർ അവസാനമായി വന്നില്ലേ… അന്ന് എന്താണ് നിങ്ങളോട് ചോദിച്ചത്…”

മെഡിക്കൽ കോളേജിൽ എത്തി പോലീസ് സർജനുമായി സംസാരിക്കുകയായിരുന്നു ദേവൻ

“ചോദിച്ചത് ഡോക്ടർ ചന്ദ്രനാഥിനെ കുറിച്ചാണ്… ചന്ദ്രനാഥും ഗോപകുമാറും തമ്മിൽ ഉള്ള ബന്ധം, ചന്ദ്രനാഥ് മരിക്കുമ്പോൾ അവർ അറ്റൻഡ് ചെയ്തുകൊണ്ടിരുന്ന കേസ് … എനിക്കറിയാവുന്നതൊക്കെ ഞാൻ പറഞ്ഞു… ചന്ദ്രനാഥിനെ കുറിച്ച് കൂടുതൽ ഒന്നും എനിക്കറിയില്ലെങ്കിലും ഇവിടുത്തെ റെക്കോർഡ്‌സ് പ്രകാരം ചന്ദ്രനാഥ്‌ മരിക്കുന്ന അന്ന് തന്നെയാണ് മുൻ മന്ത്രി ഗോവിന്ദൻ മേനോനും മരിക്കുന്നത്…”

ഡോക്ടർ പറഞ്ഞതെല്ലാം കേട്ട ദേവൻ ചിന്തയിൽ ആയിരുന്നു, ഒരു കാര്യത്തിൽ ദേവന് തീർച്ചയായി ഇത്രയും നാൾ നടന്ന മരണങ്ങൾക്കും , മരക്കാരുടെ മരണത്തിനും എല്ലാം മൂലകാരണം ഗോവിന്ദൻ മേനോന്റെ മരണമാണ്…

ഡോക്ടറിന് നന്ദി പറഞ്ഞുകൊണ്ട് ദേവൻ അവിടെ നിന്നും ഇറങ്ങി

ദേവന്റെ ബുള്ളറ്റ് മെഡിക്കൽ കോളേജിന്റെ ഗേറ്റ് കടന്നതും ഗേറ്റിന് കുറച്ചു മാറ്റി പാർക്ക്‌ ചെയ്തിരുന്ന ഒരു ചുവപ്പ് കളർ ഒമിനി വാൻ സ്റ്റാർട്ട്‌ ആയി,

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.