ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

♦️♦️♦️♦️♦️

“ജലാൽ….”

രാവിലെ സ്റ്റേഷനിലേക്ക് എത്തിയ ദേവൻ അലറി

ദേവന്റെ ആ മുഖം അവിടെ ഉള്ളവർ ആദ്യമായി കാണുകയായിരുന്നു, കോപത്താൽ ചുവന്ന കണ്ണുകൾ അവനെ നോക്കാൻ തന്നെ മറ്റുള്ളവരെ ഭയപ്പെടുത്തി

“സർ…”

ദേവന്റെ അലർച്ച കേട്ട് അങ്ങോട്ട് ഓടിയെത്തിയ ജലാൽ അവന്റെ മുന്നിൽ വന്ന്‌ സല്യൂട് ചെയ്തു

“മരക്കാർ സർ ന്റെ അവസാനത്തെ ഫോട്ടോകൾ എനിക്ക് വേണം, അരമണിക്കൂറിനുള്ളിൽ അതെന്റെ ടേബിളിൽ എത്തിയിരിക്കണം…”

“പക്ഷെ സർ , … അത് നമ്മുടെ പരിധിയിൽ ഉള്ള സ്ഥലം അല്ല, ആ ഫോട്ടോകൾ മരക്കാർ സാറിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ കയ്യിൽ ആയിരിക്കില്ലേ…”

“ജലാൽ… ”

ഈ പ്രാവശ്യം ദേവന്റെ ശബ്ദത്തിൽ ജലാൽ ഇതുവരെ കേൾക്കാത്ത അവന്റെ ആജ്ഞാ സ്വരം ആയിരുന്നു. ദേവനെ ഭയത്തോടെ നോക്കിയിരുന്ന കണ്ണുകളുടെ കൂട്ടത്തിൽ രണ്ട് കണ്ണുകൾ രാജന്റേതും ആയിരുന്നു…

മറ്റുള്ളവർ ദേവനെ കണ്ട് ഭയന്നപ്പോൾ രാജൻ ഭയന്നത് ദേവൻ പോകുന്നത് അപകടത്തിലേക്കാണോ എന്നതായിരുന്നു

“സോറി സർ…  ഞാൻ ഫോട്ടോ എത്തിക്കാം …”

“മ്മ്… താൻ പൊയ്ക്കോ…”

ദേവനെ നോക്കി ഒരിക്കൽ കൂടി സല്യൂട്ട് ചെയ്തുകൊണ്ട് ജലാൽ പിൻവാങ്ങി.

ദേവൻ തന്റെ ഓഫീസിലേക്ക് നടന്നപ്പോൾ അവനെ തന്നെ നോക്കി നിന്ന കീഴുദ്യോഗസ്ഥർ എല്ലാം ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് തമ്മിൽ തമ്മിൽ നോക്കി . അപ്പോഴും അവർക്കാർക്കും ദേവന്റെ ആ മാറ്റത്തെ ഉൾക്കൊള്ളാൻ ആയില്ല

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.