ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

മരിക്കുന്നതിന് പതിനഞ്ചു മിനിറ്റ് മുൻപ് എന്ന് പറയുമ്പോൾ , അയാളും അയാളെ കൊന്ന ആ സ്ത്രീയും ആ വീട്ടിൽ ഉള്ള സമയത്ത്. അങ്ങനെ ആ സമയത്ത് അയാൾ അയാളുടെ ഭാര്യയെ വിളിക്കണം എങ്കിൽ ആ സ്ത്രീ വിളിപ്പിച്ചതായിരിക്കില്ലേ. അങ്ങനെ വിളിപ്പിച്ചതാണെങ്കിൽ അതിൽ കൂടുതലായി എന്തെങ്കിലും അയാളെക്കൊണ്ട് പറയിപ്പിച്ചിട്ടുണ്ടാവില്ലേ… അയാളുടെ ഭാര്യ എന്തോ മറക്കുന്നുണ്ട്… അതെന്താണെന്ന് കണ്ട് പിടിക്കണം..

മെഡിക്കൽ കോളേജിന്റെ പാർക്കിങ്ങിൽ വണ്ടി നിർത്തി ദേവൻ മരക്കാരെ കാണുവാനായി പോലീസ് സർജന്റെ റൂമിലേക്ക് നടന്നു. പക്ഷെ ദേവൻ വരുന്നതിനും കുറച്ചു സമയം മുൻപ് മരക്കാർ മറ്റൊരു വണ്ടിയിൽ കയറി പോയി എന്ന ഉത്തരമാണ് അവന് കിട്ടിയത്

♦️♦️♦️♦️♦️

ദേവൻ കയ്യിൽ ഫോണും പിടിച്ചുകൊണ്ട് കട്ടിലിൽ കിടക്കുകയാണ്, അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി തത്തിക്കളിക്കുന്നു…

ഗംഗ എന്ന് സേവ് ചെയ്ത കോൺടാക്ട് ഡിസ്‌പ്ലേയിൽ തെളിഞ്ഞു നിൽക്കുന്നു.

അവന്റെ മനസ്സിന്റെ ഉള്ളിൽ ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടിയെ ഫോൺ വിളിച്ചു സംസാരിക്കാൻ  പോകുന്നതിന്റെ ഭയവും ആകാംഷയും സമ്മിശ്രമായ വികാരം നിറഞ്ഞു നിൽക്കുകയാണ്…

ഓരോ പ്രാവശ്യം അവളെ കാൾ ചെയ്യാൻ പോകുമ്പോഴും അവന്റെ ഉള്ളിലെ ഭയം അവനെ പിന്നോട്ട് വലിക്കുന്നു

അവസാനം ധൈര്യം സംഭരിച്ച് അവൻ ഗംഗയുടെ കോണ്ടാക്ടിൽ ക്ലിക്ക് ചെയ്തു

കാൾ കണക്ട് ആകുന്നതിന്റെ ബീപ് ശബ്ദം അവന് സ്വന്തം ഹൃദയമിടിപ്പായി തോന്നി. അങ്ങേത്തലക്കൽ റിങ് ചെയ്ത് തുടങ്ങിയപ്പോൾ അത്രയും സമയം താൻ സംഭരിച്ചു വച്ചിരുന്ന ധൈര്യം ഒക്കെ എങ്ങോ പോകുന്നത് അവൻ അറിഞ്ഞു. യാത്രികമായി അവന്റെ വിരൽ ചുവന്ന ബട്ടണിൽ പ്രെസ്സ് ചെയ്തു

“ഓഹ്‌… എസ്.ഐ ആണത്രേ എസ്.ഐ … നാണമില്ലല്ലോ, ഒരു പെണ്ണിന്റെ അടുത്തു ഫോൺ വിളിച്ചു സംസാരിക്കാൻ പോലും ധൈര്യം ഇല്ലാത്ത എസ്.ഐ…”

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.